Author: News Desk

ചെന്നൈ: കൊറോണ വൈറസ് ഭീതിയിലാണ് ലോകം. വൈറസ് ഭീതി നിലനില്‍ക്കുമ്പോഴും നിരവധി സുമനസുകളുടെ വാര്‍ത്തകളാണ് വിവിധ ഇടങ്ങളില്‍ നിന്നായി പുറത്തുവരുകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നാണ് അത്തരത്തിലുള്ള ഒരു വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നല്‍കി മാതൃകആകുകയാണ് തമിഴ്‌നാട്ടിലെ ഒരു ഭിക്ഷാടകന്‍. മധുരൈ സ്വദേശിയായ പൂള്‍ പാണ്ഡ്യനാണ് മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് 90000 രൂപ സംഭാവന ചെയ്തത്. എട്ട് തവണയായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മെയ് 18ന് പതിനായിരം രൂപയാണ് പാണ്ഡ്യന്‍ ആദ്യം സംഭാവന നല്‍കിയത്. പിന്നാലെ എട്ട്പ്രാവശ്യമായി പതിനായിരം രൂപ വച്ച് അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു.                                             Please like and share this FB page…https://www.facebook.com/StarvisionMal/            …

Read More

എറണാകുളം :ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികൾക്ക് വേണ്ടി നാട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈൽ ഫോണ്‍ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ ഒരു ഷാപ്പില്‍ നിന്നായിരുന്നു ഇയാള്‍ പിടിയിലായത്.                                        Please like and share this FB page…https://www.facebook.com/StarvisionMal/                                    starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X സാബുവിന്റെ മൂന്ന് പെണ്‍മക്കളുംപഠനത്തില്‍ മിടു മിടുക്കരായിരുന്നു. ഇത്തവണ പ്ലസ് ടു കഴിഞ്ഞ മൂത്ത മകളും എസ്.എസ്.എല്‍.സി കഴിഞ്ഞ രണ്ടാമത്തെ മകളും ഫുള്‍ എ പ്ലസ് നേടിയിരുന്നു. എന്നാൽ തുടർ പഠന സൗകര്യമില്ലാത്തതിനാൽ…

Read More

ന്യൂഡൽഹി:അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ട് സുപ്രിംകോടതി. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ഹർജി സുപ്രീം കോടതി തള്ളി. സുശാന്ത് മരിച്ച് 2 മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച് കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്.സുശാന്തിന്‍രെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. മരണവുമായി ബന്ധപ്പെട്ട മറ്റു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശം നൽകി. മുംബൈ പോലീസ് രേഖകൾ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Please like and share this FB page…https://www.facebook.com/StarvisionMal/ starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിലും സാമ്പത്തിക വികസത്തിനു വേണ്ടി അൺലോക് ഘട്ടവുമായി ബന്ധപ്പെട്ട് രാജ്യത്തെ തിയേറ്ററുകൾ തുറക്കാമെന്ന് ശുപാർശ. കേന്ദ്ര സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. ലോക് ഡൗൺ ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ പരിഗണിക്കുന്നത് തിയേറ്റർ മാത്രമുള്ള സമുച്ചയയങ്ങൾക്ക് ആദ്യ പരിഗണന നൽകുന്നത്. മാളുകൾ വ്യായാമശാലകൾ നീന്തൽക്കുളങ്ങൾ എന്നിവക്ക് അനുവാദം അടുത്ത ഘട്ടത്തിൽ പരിഗണിക്കും. എന്നാൽ കഴിഞ്ഞ 5 മാസത്തിൽ രാജ്യത്ത് വൻ തൊഴിൽ നഷ്ടമെന്ന് വിലയിരുത്തൽ ജൂലൈയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്കു തൊഴിൽ നഷ്ടമായി അസംഘടിത മേഖലയിൽ രണ്ടു കോടി അടുത്തു തൊഴിൽ നഷ്ടമായി എന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഇളവുകൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന നിരവധി സാധാരണക്കാരുടെ തൊഴിൽ തിരികെ ലഭിക്കാൻ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേർക്ക് താൽക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു.

Read More

മലപ്പുറം :അതിക്രൂരമായി ഗർഭിണിയായ കാട്ടു പോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ. പുഞ്ച സ്വദേശികളായ പുല്ലാര നാണിപ്പ എന്ന അബു (47) പാറോത്തൊടിക മുഹമ്മദ് ബുസ്താൻ (30) , തലക്കോട്ടുപുറം മുഹമ്മദ് അൻസിഫ് (23) , ചെമ്മല ആഷിഖ് (27) , പിലാക്കൽ സുഹൈൽ (28) , എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുഞ്ച വനമേഖലയിലാണ് ഇവർ വേട്ട നടത്തിയത്. ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം പ്രസവിക്കാനിടം തേടി നടന്ന പൂർണ ഗർഭിണിയായ കാട്ടു പോത്തിനെയാണ് ഈ മാസം 10ന് വൈകിട്ട് ഇവർ വെടിവച്ച് കൊന്നത് അതിനുശേഷം ഇവർ പോത്തിനെ വെട്ടി പിളർത്തിപോത്തിൻ്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ പത്താം തീയതിയും കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ…

Read More

മനാമ: ബഹറിനിൽ പുതുതായി 396 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 156 പേർ പ്രവാസി തൊഴിലാളികളാണ്. 233 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 47,581 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 392 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43921 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.31 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3485 പേരാണ്. ഇവരിൽ 42 പേരുടെ നില ഗുരുതരമായും 3440 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.32 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 175 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9932 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 991140 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

തിരുവനന്തപുരം : വീണ്ടും സ്വർണവേട്ട, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വർണമാണ് പി​ടി​ച്ചെടുത്തത്. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പിടികൂടിയത്. ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല  https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P

Read More

മനാമ: ബഹറിനിലെ നിയുക്ത ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ ഇന്ത്യൻ ക്ലബ് അധികൃതർ സന്ദർശിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എം ജെ , ആക്ടിംഗ് ട്രഷറർ വിനോദ് തമ്പി എന്നിവരാണ് ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു ഔദ്യോഗിക സ്വാഗതവും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പിന്തുണയ്ക്കായി ഇന്ത്യൻ ക്ലബിന്റെ ഉറപ്പും നൽകിയത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് മിസ്റ്റർ സ്റ്റാലിൻ ജോസഫ് ക്ലബിന്റെ പ്രവർത്തനം, 100 വർഷത്തിലധികമുള്ള പഴയ പ്രശസ്തി, അംഗങ്ങൾക്ക് മികച്ച സൗകര്യങ്ങൾ, ക്ലബ് സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ, വിവിധ കായിക ഇനങ്ങളുടെ ടൂർണമെന്റുകൾ തുടങ്ങിയവ വിശദീകരിച്ചു. ഈ കോവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യൻ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും ഇന്ത്യൻ ക്ലബ് തങ്ങളുടെ സഹ പൗരന്മാർക്ക് നൽകുന്ന സേവനങ്ങളും ക്ലബ് അധികൃതർ വിശദീകരിച്ചു. ഫുഡ് കിറ്റുകൾ നൽകുക, റീപ്പാട്രിയേഷൻ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്യുക, വൈദ്യസഹായം ക്രമീകരിക്കുക തുടങ്ങിയ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച…

Read More

മലപ്പുറം:മലബാർ  സ്പെഷ്യല്‍ പോലീസിലെ (എം.എസ്.പി) എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്. പൊലീസ് ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഒന്‍പത് മണിയോടെ ചായകുടിച്ചു വന്ന ശേഷം മുറിയില്‍ കയറി കതകടച്ച മനോജിനെ 11മണിയോടെ എത്തിയ സഹപ്രവര്‍ത്തകന്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുറന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കൊച്ചി നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ 26 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നതെന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനുമാണ് തീരുമാനം.                                                                                https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P

Read More