- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
ബെംഗളൂരു∙ ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ദേവെഗൗഡ പറഞ്ഞത്. ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് അനുകൂലമാണ്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് ബിജെപിക്കൊപ്പം പോകാനുള്ള സാഹചര്യം ഇവർക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അവർ പിന്തുണയ്ക്കുന്നത്. പാർട്ടിയെ രക്ഷിക്കാനാണ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടുവെന്നും ദേവെഗൗഡ പറഞ്ഞു. എന്നാൽ, ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദൾ കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഈ മാസമാദ്യം ബെംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു. പാർട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എൽഡിഎഫ് നേതൃത്വത്തെയും…
തിരുവനന്തപുരം: പിണറായി വിജയനും ബിജെപിയുമായി വലിയ ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏഴ് വര്‍ഷമായി മുഖ്യമന്ത്രി നരേന്ദ്രമോദി എന്നോ അമിത് ഷാ എന്നോ മിണ്ടുന്നില്ല. ഇവര്‍ തമ്മിലുള്ള അന്തര്‍ ധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് എത്രയോ ശരിയാണ്, എന്തുകൊണ്ട് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. സിപിഐഎം – ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നുവെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദേഹം പ്രതികരിച്ചു. കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് എച്ച് ഡി ദേവഗൗഡവെളിപ്പെടുത്തിയിരുന്നു. പിണറായി പൂര്‍ണസമ്മതം നല്‍കി, ഇക്കാരണത്താലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും…
പാലിയേക്കരയില്‍ ടോൾ പ്ലാസ തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം; ഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു
തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ പിരിവിന്‍റെ പേരിൽ ജി.ഐ.പി.എൽ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ടോള്‍ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങളെ ടോള്‍ അടക്കാതെ കയറ്റിവിട്ടു. ജി.ഐ.പി.എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം. ടി.എന്‍. പ്രതാപന്‍ എം.പി.യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നുനല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. നിലവില്‍ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോള്‍ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെയാണ് പാലിയേക്കരയില്‍ ഇ.ഡി. റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ കമ്പനിയുടെ പ്രവര്‍ത്തനമെന്നും സര്‍വീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ…
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. പക്ഷെ തുടക്കം ദുര്‍ബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂന മര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5…
പാലക്കാട്: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. തൃത്താല തിരുമിറ്റിക്കോടിലാണ് സംഭവം. തിച്ചൂറിലെ അമ്മാസ് ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു രാഹുല്‍. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കം വന്ന് സംഭവസ്ഥലത്ത് പരിശോധന നടത്തി. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ മാറ്റിയത്. കേസിൽ കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാനസർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശി എന്നിവർ കോടതിയെ അറിയിച്ചു. എന്നാൽ സംസ്ഥാനപൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഷുഹൈബിന്‍റെ മാതാപിതാക്കൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി, അഭിഭാഷകൻ എം.ആർ.രമേശ് ബാബു എന്നിവർ വാദിച്ചു. തുടർന്നാണ് കേസിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് കാട്ടി കോടതി കേസ് മാറ്റിയത്. ഷുഹൈബിന്‍റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നേരത്തെ ഹർജി ഫയൽ ചെയ്തത്. കേസിന്‍റെ എല്ലാ വശങ്ങളും കണക്കിലെടുത്താണ് അന്വേഷണം സിംഗിൾ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയതെന്നും എന്നാൽ…
കോഴിക്കോട്: അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെ കൂടി നയമാണെന്നും ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കിവെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ എടുക്കുന്നതല്ല സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാടുമായി മുന്നോട്ടു പോകും. എംഎം മണി പറഞ്ഞത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൂന്നാര്‍ ഒഴിപ്പിക്കലില്‍ എം.എം മണിയുടെ എതിര്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കരിമ്പൂച്ചയും ജെസിബിയും ആണ് ദൗത്യസംഘം എന്ന് ആരും ദുഃസ്വപ്നം കാണേണ്ട. കൊമ്പന്‍മീശ ഇല്ലാത്ത ഉദ്യോഗസ്ഥനെ വച്ചും ദൗത്യ സംഘം പ്രവര്‍ത്തിക്കും. അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെകൂടി നയമാണെന്നും മന്ത്രി പറഞ്ഞു. കയ്യേറ്റവും കുടിയേറ്റവും ഒരുപോലെ കാണാന്‍ കഴിയില്ല. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കി വെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ്. കഴിഞ്ഞ കുറച്ചധികം നാളുകളായി തിരുവനന്തപുരം പേയാടാണ് താമസം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിരവധി സിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ സഹതാരത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.
29ാമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ വേദിയാകും
മനാമ: 29ാമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും. കഴിഞ്ഞ ദിവസം ഇസ്തംബൂളിൽ സമാപിച്ച റൂട്ട്‌സ് വേൾഡിന്റെ 28ാമത് എക്സിബിഷനിൽ വെച്ച് ആതിഥേയത്വ ചുമതല ഗൾഫ് എയർ ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ഇസ്തംബൂൾ എയർപോർട്ട് സി.ഇ.ഒ സെലഹാറ്റിൻ ബിൽഗൻ ആതിഥേയത്വം വഹിച്ചു. ലോകമെമ്പാടുമുള്ള 3000 പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. എയർ കമ്പനികൾക്ക് മികച്ച അവസരമാണ് ഇത്തരമൊരു എക്സിബിഷൻ വഴി ലഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഏവിയേഷൻ രംഗത്ത് മികച്ച അവസരങ്ങൾക്കുള്ള വാതായനങ്ങൾ ഇതുവഴി തുറന്നിടാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വ്യോമയാന മേഖലയിലെ ആഗോള നേതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് സമ്മേളനം. ആഗോളവും മത്സരപരവും സുസ്ഥിരവുമായ ഒരു സാമ്പത്തിക കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ സാമ്പത്തിക ദർശനം 2030-ന്റെ ലക്ഷ്യങ്ങളെ കോൺഫറൻസ് പിന്തുണയ്ക്കും. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വൈവിധ്യവൽക്കരണത്തിലേക്കുള്ള ബഹ്‌റൈന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന പ്രധാന…
മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് മനാമ കെ. സിറ്റി ബിൽസിംഗിൽ ആരംഭിച്ച സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഈ മാസം 20, 27 തിയ്യതികളിലായി മനാമ പാക്കിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ ആണ് മത്സരങ്ങൾ അരങ്ങേറുന്നത്. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിയാണ് സാഹിത്യോൽസവ് സംഘാടകർ. മുപ്പത് വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീമൽസരമാണ് സാഹിത്യോൽസവ്. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മൽസരിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ് നാഷനൽ സാഹിത്യോൽസവിൽ മാറ്റുരക്കാനെത്തുക. പരിപാടിയുടെ വിജയത്തിനായി അബ്ദുൾ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു. ഉദ്ഘാടന സംഗമത്തിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകനൂർ , ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഷുക്കൂർ കോട്ടക്കൽ, അഷ്ഫാഖ് മണിയൂർ,…
