- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപവാസികള്‍ വന്നുനോക്കുമ്പോഴാണ് ബിന്ദുവിനെയും ബേസിലിനെയും വീട്ടില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയ നിലയില്‍ ഷാജുവിന്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം.. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്. ഒക്ടോബർ 21 രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ച് സെക്കന്റില്‍ ജ്വലന പ്രശ്‌നങ്ങള്‍ക്കിടെ നിര്‍ത്തിവെക്കപ്പെട്ടു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് രാവിലെ പത്ത് മണിക്ക് തന്നെ ഇസ്രോ വീണ്ടും വിക്ഷേപണത്തിനൊരുങ്ങുകയായിരുന്നു.വിക്ഷേപണ ശേഷം 1.66 മിനിറ്റിൽ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു. ഗഗന്‍യാന്‍ പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണമാണിത്. റോക്കറ്റ് ലോഞ്ച് പാഡില്‍ ഇരിക്കുന്നതുമുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെ ഏതു…
കോഴിക്കോട്∙ ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണ മറച്ചുപിടിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇന്ത്യ മുന്നണിയിൽ അംഗങ്ങളായ കോൺഗ്രസും സിപിഎമ്മും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിൽനിന്ന് ലോക്സഭയിലേക്കു വരുന്ന സിപിഎം എംപിമാർ കോൺഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ അറിവോടെയാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്ന് മുൻ പ്രധാനമന്ത്രി ദേവെഗൗഡ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എന്തു തന്നെയായാലും സിപിഎമ്മുമായി ഒരു തരത്തിലുള്ള ധാരണയും ബിജെപി ഉണ്ടാക്കില്ല. ബംഗാളിലും ത്രിപുരയിലും സിപിഎം ഭരണം അവസാനിപ്പിച്ചത് ബിജെപിയാണെന്ന് മുരളീധരൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മുമായി ധാരണ ഉണ്ടാക്കാനാകില്ലെന്നും കേരളത്തിൽ 200ലേറെ ബിജെപി പ്രവർത്തകരെ കൊന്നൊടുക്കിയ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കും ബിജെപി ഉണ്ടാക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
മനാമ: ആരോഗ്യ- പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം നടത്തി. “ക്യാപിറ്റൽ ആരോഗ്യകരമായ ഒരു ഗവർണറേറ്റ്” എന്ന സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് അവബോധ ക്ലാസ് സംഘടിപ്പിച്ചത്. നിരവധി ഗവർണറേറ്റ് ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചുകൊണ്ട് ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നതിനും മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് പ്രഭാഷണം ചർച്ച ചെയ്തു. കാപിറ്റൽ ഗവർണറേറ്റിന്റെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി പങ്കെടുത്തു. ആരോഗ്യകരമായ പോഷകാഹാരവും ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിനുള്ള ഗവർണറേറ്റിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രഭാഷണമെന്ന് യൂസഫ് ലോറി പറഞ്ഞു.
തൃശൂർ: ഷോളയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഷോളയാറിൽ ചുങ്കം എസ്റ്റേറ്റ് ഭാഗത്തെ പുഴയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ കിണറ്റികടവിൽ നിന്ന് ഷോളയാറിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടമുണ്ടായത്. കോയമ്പത്തൂരിൽ നിന്നും ബൈക്കുകളിൽ യാത്ര ചെയ്തെത്തിയ ഈ യുവാക്കൾ വൈകിട്ട് ചുങ്കം തേയിലത്തോട്ടത്തിനടുത്തുള്ള പുഴയിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ഈ യുവാക്കൾ അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഇവരെ പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചെങ്കിലും അഞ്ചുപേർ മരണപ്പെടുകയായിരുന്നു. ഈ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത യുവാക്കൾ ആഴം കുറഞ്ഞ ഭാഗമാണെന്ന് കരുതിയാണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. കോയമ്പത്തൂരിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ ആണ് മരണപ്പെട്ടവർ. ഇവരുടെ മൃതദേഹങ്ങൾ വാൽപ്പാറയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മനാമ: ഓംബുഡ്‌സ്മാൻ ബഹ്‌റൈൻ കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികൾ തുറന്ന ജയിൽ സമുച്ചയം സന്ദർശിച്ചു. ഓംബുഡ്‌സ്‌മാൻ ഗദാ ഹമീദ് ഹബീബിനൊപ്പമാണ് പ്രതിനിധികൾ സന്ദർശനം നടത്തിയത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ വികസനത്തിനും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ഓപ്പൺ ജയിൽ സമുച്ചയത്തിൽ വാഗ്ദാനം ചെയ്യുന്ന ലക്ഷ്യങ്ങളെയും പരിപാടികളെയും കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഇതര ശിക്ഷാ ഡയറക്ടർ ക്യാപ്റ്റൻ ജാസിം ജബർ അൽ ദോസരി അവരെ വിശദീകരിച്ചു.
മനാമ: സമൂഹമാധ്യമത്തിൽ മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ട 50 വയസ്സുകാരനായ ഏഷ്യക്കാരനെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സാമൂഹികസുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് ‘എക്സ്’ പ്ലാറ്റ്ഫോമിലിട്ട പോസ്റ്റെന്ന് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്. വ്യാപകവിമർശനമുയർന്നതിനെത്തുടർന്ന് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു. പോസ്റ്റ് സാമൂഹിക മര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ അടിയന്തരമായി പിരിച്ചുവിട്ടെന്ന് സ്ഥാപന അധികൃതർ അറിയിച്ചിരുന്നു.
കെഎംസിസി ബഹ്‌റൈൻ : സി എച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഇന്ന്
മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം 8 മണിക്ക് മനാമ കെഎംസിസി ഹാളിൽ നടക്കും. യുവ പ്രസംഗികൻ ഹസീം ചെമ്പ്ര മുഖ്യാഥിതി ആയിരിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ സമ്മേളനം ഉത്ഘാടനവും അവാർഡ് പ്രഖ്യാപനവും നടത്തും. സംസ്ഥാന കേരള ജംഇയത്തുൽ ഉലമ നേതാവ് ഉസ്താദ് അഹ്മദ് ബാഖവി അരൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സി എച്ചിന്റെ പേരിൽ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഒന്നാമത് അവാർഡ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സുബൈർ ഹുദവിക്കാണ് ലഭിച്ചത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭനെയാണ് രണ്ടാമത് അവാർഡ് ജേതാവായി ജൂറി കണ്ടെത്തുക. കൂടാതെ കഴിഞ്ഞ സി എച് സെന്റർ ദിനത്തിൽ മികച്ച പ്രവർത്തനം നടത്തിയ മണ്ഡല കമ്മറ്റികളെയും , ഖായിദേ മില്ലത്ത്…
ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ്, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും പരാതിപ്പെടാൻ വാട്ട്സ്ആപ്പ് നമ്പർ
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളും ബ്ലാക്മെയിൽ കേസുകളും പെരുകുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പൊലീസ്. ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്‍റെ പൊലീസിന്‍റെ പ്രത്യേക വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഈ വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ത്ഥിച്ചു. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് പരാതി നല്‍കാം. എന്നാൽ ഈ നമ്പറിലേക്ക് നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പൊലീസ്…
കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കവര്‍ച്ച. ചുടല-പാച്ചേനി റോഡിലെ ഡോ. ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി രധരിച്ചെത്തിയ സംഘം ഒന്‍പത് പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടുടമ ഷക്കീറും ഭാര്യയും രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തേക്ക് പോയതിനു പിന്നാലെയാണ് മോഷണം. ഷക്കീറിന്റെ 65 വയസ്സ് പ്രായമുള്ള ബന്ധുവും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്തു കയറിയത്. മുഖംമൂടി ധരിച്ച നാലുപേരാണ് ഉണ്ടായിരുന്നതെന്ന് വീട്ടിലുണ്ടായിരുന്നവര്‍ പറയുന്നു. വയോധികയെ കെട്ടിയിടുകയും വായില്‍ പ്ലാസ്റ്ററൊട്ടിക്കുകയും ചെയ്തതിനുശേഷമാണ് മോഷണം നടത്തിയത്. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് സി.സി.ടി.വി.കളില്‍ രണ്ടെണ്ണം മോഷ്ടാക്കള്‍ തിരിച്ചുവയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. അതിനുശേഷമാണ് വീട്ടിനകത്തേക്ക് പ്രവേശിച്ചത്. പ്രദേശത്ത് ഈയിടെയായി മോഷണം വ്യാപകമാണെന്ന് നാട്ടുകാര്‍ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
