- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്നു. യോഗത്തിൽ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ ടി സലിം, നൗഷാദ് ടി പി, അബ്ദുൽറഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയിൽ ഫറൂഖ് കെ കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും അനസ് ഹബീബ് ട്രെഷററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ് (വൈസ് ചെയർമാൻമാർ), ഉമർ മുക്താർ, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻവിളയിൽ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. മിനി മാത്യു, ജമീല അബ്ദുൽറഹ്‌മാൻ, അഭി ഫിറോസ്, ആബിദ…
മനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ ഈ വര്‍ഷത്തെ പ്രചാരണ ക്യാമ്പയിനിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനിൽ ക്കുന്ന ക്യാമ്പയിനില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാഷണല്‍ തല ക്യാമ്പയിന്‍ പ്രഖ്യാപനം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി നിര്‍വ്വഹിച്ചു. ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം പദ്ധതി വിശദീകരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പ്രവാസികള്‍ക്കിടയില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ടേബിള്‍ ടോക് ചര്‍ച്ചാ വേദി, വിദ്യാര്‍ത്ഥി വായന, കുടുംബ വായന, പ്രവാസി വായന പവലിയന്‍ തുടങ്ങി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മുഴുവന്‍ ജനങ്ങളിലേക്കും സന്ദേശമെത്തിക്കുന്നതിനായി സെന്‍ട്രല്‍ തല പരിപാടികളും പ്രകമ്പനം എന്ന പേരില്‍ 42 യൂണിറ്റുകളില്‍ വിളംബരവും നടക്കും. ക്യാമ്പയിന്‍ വിജയത്തിനായി ഷാനവാസ് മദനി (ചെയര്‍മാന്‍) സിയാദ് വളപട്ടണം (വൈസ് ചെയര്‍മാന്‍), നിസാര്‍…
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനം ആഘോഷിച്ചു. അതോടൊപ്പം ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും പതിനെട്ടാമത് വർഷത്തിലേക്കു കടന്നിരിക്കുന്നു. അതിന്റെ ഭാഗമായി ടോക്ക് വിത്ത് തിരുമേനി എന്ന യൂത്ത് മീറ്റ് ശ്രദ്ധേയമായി. കോട്ടയം കൊച്ചി ഭദ്രസനാധ്യക്ഷനും കോട്ടയം കൊച്ചി യുവജന സഖ്യം പ്രസിഡന്റുമായ, റൈറ്റ്. റെവ. ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയാണ് യൂത്ത് മീറ്റിങ്ങിൽ യുവജനങ്ങളോടൊപ്പം മുഖ്യാഥതി ആയിരുന്നത്. യുവജന സഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോ അധ്യക്ഷനായിരുന്നു. യുവജന സഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് വന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. യുവജന സഖ്യം ട്രഷറർ ഷിനോജ് ജോൺ തോമസ്, ജോയിൻ സെക്രട്ടറി മെറിന തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. യുവജന സഖ്യാهഗങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും ലളിതവും സൗമ്യവുമായി ഉത്തരം നൽകി അഭിവന്ദ്യ തിരുമേനി യുവജനങ്ങളോടൊപ്പം ദീർഘ സമയം ചിലവഴിച്ചു. യുവജന സംഖ്യത്തിന്റെ തുടർന്നുള്ള പ്രവർത്തങ്ങൾക്ക് ആശംസകൾ അറിയിച്ചു.…
മനാമ: അറബ് ഗെയിംസ് 2031 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക കത്ത് ബഹ്‌റൈൻ സമർപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജിഎസ്‌എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക കത്ത് സമർപ്പിച്ചത്. ജനറൽ സ്‌പോർട്‌സ് അതോറിറ്റി സിഇഒ ഡോ.അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരേസ് മുസ്തഫ അൽ കൂഹേജി എന്നിവരുടെ സാന്നിധ്യത്തിലാണ് കത്ത് സമർപ്പിച്ചത്. ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം മെഗാ കായിക ഇനങ്ങളെ ആകർഷിക്കാനും രാജ്യത്തിന്റെ പദവി ഏകീകരിക്കാനും സ്‌പോർട്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അറബ് ഗെയിംസ് 2031 ന് ആതിഥേയത്വം വഹിക്കുന്നത്. അറബ് യുവാക്കൾക്കിടയിൽ സൗഹൃദം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള അറബ് സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ കായികരംഗത്ത് സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ബഹ്‌റൈനിന്റെ താൽപ്പര്യവും…
മനാമ: അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ (ഐഎസ്‌എഫ്) ജിംനേഷ്യഡ് 2024 ന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിനും സാംസ്കാരിക വിനിമയത്തിനും ഇത് അവസരമാകും. ഐഎസ്‌എഫ് ജിംനേഷ്യഡ് 2024 ന്റെ 80% ഒരുക്കങ്ങളും പൂർത്തിയായി. ബഹ്‌റൈനിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരോഗതി അറിയിച്ചത്. ഐഎസ്എഫ് ജിംനേഷ്യഡ് 2024-ന്റെ എക്‌സിക്യൂട്ടീവ് എൽഒസി ചെയർമാൻ ഇസ്ഹാഖ് അബ്ദുല്ല ഇസ്ഹാഖ്, ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാർക്കും മറ്റ് അന്താരാഷ്ട്ര ഉദ്യോഗസ്ഥർക്കും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. https://youtu.be/AjEUW6-jgPU 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000-ത്തിലധികം വിദ്യാർത്ഥികൾ 25 വ്യത്യസ്ത കായിക ഇനങ്ങളിൽ പങ്കെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ കായിക ഇനമാണ് ഐഎസ്‌എഫ് ജിംനേഷ്യഡ്. 2024 ഒക്ടോബർ 23 മുതൽ 31 വരെയാണ് പരിപാടി നടക്കുന്നത്.
അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്, തീവ്ര ന്യൂന മർദ്ദം; കേരളത്തിൽ തുലാവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും ഒക്ടോബർ 23, 24 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള…
മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് തൊട്ടിൽ പാലം മണക്കുന്നത്ത് ചന്ദ്രൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. കരൾ രോഗബാധിതനായിരുന്നു. വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് നാട്ടിൽ പോയത്. തിരിച്ചെത്തിയ ചന്ദ്രൻ ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. തൊഴിൽ സ്ഥലത്ത് കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
പത്തനംതിട്ട: തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ കയ്യാങ്കളി. കാണികളിൽ ഒരാൾ പാട്ടിന്റെ ആവേശത്തിൽ സ്റ്റേജിൽ എത്തി നൃത്തം ചെയ്തു. ഇതുകണ്ട് മേയറും സംഘവും എത്തി ഇയാളെ സ്റ്റേജിൽ നിന്നും നീക്കാൻ ശ്രമിച്ചത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ദസറയുടെ ഭാഗമായി കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഒരുക്കുന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികളിൽ ഒരാൾ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ മേയർ ഇടപെട്ട് ഇയാളെ മാറ്റാൻ ശ്രമിച്ചു. എന്നാൽ ഇയാൾ മേയറെ തള്ളിമാറ്റി സ്റ്റേജിൽ ഉണ്ടായിരുന്നയാളെ മർദിച്ചു. തുടർന്ന് സംഘാടകർ വേദിയിലെത്തി ഇയാളെ നീക്കം ചെയ്യാൻ ശ്രമിച്ചുതോടെ കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷവും ഇയാൾ പരിപാടിയുടെ സ്ഥലത്ത് എത്തിയതായാണ് വിവരം. മർദനത്തിൽ മേയർക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം ഡ്രൈവറുടെ പിഴവ്; മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്
കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട് നൽകി. കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ കഴിഞ്ഞ 16 ാം തിയ്യതിയാണ് പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തു. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് ജീപ്പിന്‍റെ ഭാഗങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. രാവിലെ 6.30 തോടെയാണ് സിവിൽ സ്റ്റേഷന് മുന്നിലെ ട്രാഫിക് പൊലീസിന്‍റെ ബാരിക്കേഡും തകർത്താണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പമ്പിലേക്ക് ഇടിച്ചുകയറിയത്. കാർ ഡ്രൈവറും പമ്പ് ജീവനക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോവുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നാല് ക്യാമറയൊക്കെ ഉണ്ടെങ്കിലും ആകെ തുരുമ്പെടുത്ത നിലയിലായിരുന്നു വണ്ടി. മഡ്ഗാർഡ് കയറുകൊണ്ട് കെട്ടിയിട്ട…
