Author: News Desk

തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ പിടിമുറക്കിയ സാഹചര്യത്തി ൽ ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കാൻ സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് തുടരുന്നതിനിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ നാലാഞ്ചിറ പാറോട്ടുകോണം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ രാജേഷ് എന്നു വിളിക്കുന്ന രാജേഷ് (41)നെ മെഡി.കോളേജ് പോലീസ് പിടികൂടിയത്. മെഡി.കോളേജ് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ സിറ്റിയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി മോഷണം , പിടിച്ചുപറി, വധശ്രമം, ആംസ് ആക്റ്റ് , എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരമുള്ള മുപ്പതോളം കേസുകളിലെ പ്രതിയാണ് പനങ്ങ രാജേഷ് എന്നു പോലീസ് പറഞ്ഞു. അതേസമയം സിറ്റി പോലീസിൻ്റെ പരിശോധനയിൽ മെഡി. കോളേജ് പോലീസ് ഇയാളുടെ വീട്ടിൽ നിന്നും ബോംബ് കണ്ടെടുത്തിരുന്നു. നേരത്തേ ഇയാൾ കരുതൽ തടങ്കൽ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് വീണ്ടും ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Read More

കൊച്ചി: ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇ.ഡി. ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്‌ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ…

Read More

തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജനും ഭാര്യക്കും കോവിഡ്‌ സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ്‌ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പ്രവേശിച്ചതായിരുന്നു. ഇന്നലെ ഡോക്ടർമാർ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവിൽ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല.

Read More

ഏലൂര്‍ : എറണാകുളം മഞ്ഞുമ്മലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഏലൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് യുപിയില്‍ നിന്ന് കേസിലെ രണ്ടാം പ്രതിയായ യുപി സ്വദേശിയായ ഹാറൂണിനെ പിടികൂടിയത്. 14കാരിയായ പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള വാടകമുറിയില്‍ താമസിക്കുന്നവരായിരുന്നു പ്രതികള്‍ എല്ലാവരും. മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കൊണ്ടുപോയി പലതവണ പീഡിപ്പിച്ചിരുന്നു. സംഭവത്തിലുള്‍പ്പെട്ട 6 യുപി സ്വദേശികളില്‍ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും അഞ്ചും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Read More

മനാമ: കൊറോണ വൈറസ് പാൻഡെമികിന് ശേഷം ഈ വർഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ‘യുവർ ടാലന്റ് അറ്റ് ഹോം’ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി വേദിയൊരുങ്ങുന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ പ്രഥമ ഡെപ്യൂട്ടി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഫൈനലുകൾ ശനിയാഴ്ച നടക്കും. വൈറസ് കാരണം ഗ്രൂപ്പ് ഇവന്റുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ ബഹ്‌റൈൻ യുവാക്കളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. അഭിനയം, ആലാപനം, ഷോകൾ, മാജിക്, സ്ട്രമ്മിംഗ്, പെയിന്റിംഗ്, അക്രോബാറ്റിക്സ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഈ പരിപാടി. 16 വയസ്സിന് മുകളിലുള്ളവർ, 15 വയസിന് താഴെയുള്ളവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്. വിജയികൾക്കായി 60,000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. സീനിയേഴ്സിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20,000 ഡോളറും, റണ്ണർഅപ്പിന് 10,000…

Read More

മനാമ: ബഹ്‌റൈനിൽ വീട്ടുജോലിക്കാരുടെ നിയമനം സെപ്റ്റംബർ 14 ന് പുനരാരംഭിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിലാണ് നടപടി. അതോറിറ്റി അംഗീകരിച്ച ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുമായി ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്ന് എൽ‌എം‌ആർ‌എ അറിയിച്ചു. ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻ‌ഗണന നൽകുന്ന സുഗമമായ നിയമന പ്രക്രിയ ഉറപ്പാക്കുന്നു. ലൈസൻസില്ലാത്ത ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുമായി ഇടപഴകുന്നതിനോ അംഗീകാരമില്ലാത്ത ഓഫീസുകളിൽ നിന്ന് വീട്ടുജോലിക്കാരുടെ സേവനം ഉപയോഗിക്കുന്നതിനോ പാടില്ലായെന്ന് എൽ‌എം‌ആർ‌എ മുന്നറിയിപ്പ് നൽകുന്നുണ്ട്. അംഗീകൃത ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുടെ പട്ടിക www.lmra.bh എന്ന എൽ.എം.ആർ.എ യുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: വാട്സ് ആപ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി കേരള പോലീസ് അറിയിച്ചു. എന്നാൽ ഇത്തരത്തിൽ ഒരു സന്ദേശവും കേരള പോലീസ് നൽകിയിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങൾ ഷെയർ ദയവായി ചെയ്യാതിരിക്കണമെന്നും കേരള പോലീസ് സോഷ്യൽ മീഡിയയിൽകൂടി അറിയിച്ചു.

Read More

പത്തനംതിട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം സംബന്ധിച്ച്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി. മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭ​ക്ത​രു​ടെ എ​ണ്ണം ചു​രു​ക്ക​ണ​മെ​ന്നുമാണ് ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സ​മി​തി നിർദേശിച്ചിരിക്കുന്നത്. പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ ഭ​ക്ത​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച്‌ ദ​ര്‍ശ​നം ഉ​റ​പ്പാ​ക്കാ​മെ​ന്നും ഗ്ലോ​ബ​ല്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍ത്ത്‌ പ്ര​ഫ​സ​ര്‍ ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി നി​ര്‍​ദേ​ശി​ച്ചു. ഭ​ക്ത​രെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ഓ​ണ്‍ലൈ​നാ​ക്ക​ണം. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ദ​ര്‍ശ​ന​ത്തി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ ഇ​വി​ടെ എ​ത്തി 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ദ​ര്‍ശ​നം അ​നു​വ​ദി​ക്കാ​വൂ. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​ര്‍ക്ക് തീ​ര്‍ഥാ​ട​ന​ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ​ര്‍ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. 20-50 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കാ​ക​ണം മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത്. മ​ക​ര​വി​ള​ക്കി​ന് അ​ട​ക്ക​മു​ള്ള വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സമിതി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി ഭ​ക്ത​രെ​ത്തി​യാ​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ദ​ഗ്ധ സ​മി​തി പ​ഠ​ന​മെ​ന്ന്​ ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Read More

തിരുവനന്തപുരം: നിരവധി സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി രഞ്ജിതും സംഘാംഗങ്ങളും പിടിയിൽ. മുപ്പതിലേറെ കേസുകളിലെ പ്രതികളായ ഇവരെ വിതുര പൊലീസാണ് പിടികൂടിയത്. ടി പി വധക്കേസ് പ്രതി കൊടി സുനിയുമായി ചേർന്നുളള ആക്രമണക്കേസിലും ഇയാൾ പ്രതിയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. സ്വർണ്ണക്കടത്ത്, ഹവാല, കുഴൽപണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടൽ, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒന്നരക്കിലോ സ്വർണ്ണം കടത്തിയതിന് കുന്ദമംഗലം സ്റ്റേഷനിൽ രഞ്ജിതിക്കെതിരെ കേസുണ്ട്. കളളക്കടത്ത് സ്വർണ്ണവും ഹവാല പണവും ഏജന്റുമാരിൽ നിന്ന് പിടിച്ചുപറിച്ചതിന് നല്ലളത്തും കോയന്പത്തൂരിലും ഇയാൾക്കെതിരെ കേസുണ്ട്. കൂത്തുപറന്പിൽ കളളക്കടടത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. കൊടി സുനി പരോളിറങ്ങിയത് ശേഷം നടത്തിയ ഈ ആക്രമണത്തിൽ രഞ്ജിത്തും പങ്കാളിയായിരുന്നു. പൊലീസ് പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച രഞ്ജിത് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

Read More

മനാമ: ശ്രീലങ്കയുടെ തനത് രുചികൾ പരിചയപ്പെടുത്തികൊണ്ടുള്ള ശ്രീലങ്ക ഭക്ഷ്യമേള ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. സെപ്റ്റംബർ 10, 11  തീയതികളിൽ ലുലു ദാനമാളിലും സെപ്റ്റംബർ 12ന് ലുലു ജുഫൈറിലുമാണ് ഭക്ഷ്യമേള നടക്കുന്നത്. ശ്രീലങ്കൻ ഷെഫ് സമിത പത്മകുമാര ശ്രീലങ്കൻ വിഭവങ്ങൾ പരിചയപ്പെടുത്തും. ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, പാൻ-ഏഷ്യൻ, ഇന്ത്യൻ (പ്രത്യേകിച്ച് തെക്കൻ), ഇന്തോനേഷ്യൻ രുചികൾ കൂടിച്ചേർന്നതാണ് ശ്രീലങ്കൻ വിഭവങ്ങൾ. പലതരം അരിയും തേങ്ങയും കേന്ദ്രീകരിച്ചാണ് ഇവരുടെ പാചകരീതി. സമുദ്ര വിഭവങ്ങൾക്കാണ് ഭക്ഷ്യമേളയിൽ കൂടുതലും പ്രാധാന്യം നൽകിയിരിക്കുന്നത്. എല്ലാ വൈകുന്നേരവും 6 മണി മുതൽ 9 മണി വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. ഫിഷ് അബു തീയൽ, ജാഫ്‌ന ക്രാബ് കറി, ശ്രീലങ്കൻ ഡെവിൾഡ് ചിക്കൻ എന്നീ പ്രത്യേക വിഭവങ്ങൾക്ക് പുറമെ ശ്രീലങ്കൻ ഡെസേർട്ട് പലഹാരങ്ങളും സ്ട്രിംഗ് ഹോപ്പർ, കറികൾ പോലുള്ള ജനപ്രിയ ഇനങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

Read More