- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
മലയാള സിനിമയിൽ ഡ്യൂപ്പ് ഇല്ലാതെയും വളരെ സാഹസികമായും ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്ന നടന്മാരിൽ ഏറ്റവും മുന്നിലാണ് മോഹൻലാൽ. എന്നാൽ അതെ പാത പിന്തുടരുന്ന പ്രണവ് മോഹൻലാലിന് ശേഷം മലയാളികളെ വിസ്മയിപ്പിക്കുകയാണ് മോഹൻലാലിൻറെ മകൾ വിസ്മയ. വിസ്മയയുടെ അഭ്യാസ പ്രകടനം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. https://www.instagram.com/p/CFRpFLZJ85o/?utm_source=ig_web_copy_link വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തലകുത്തി നിന്നാണ് വിസ്മയ അഭ്യാസ പ്രകടനം നടത്തുന്നത്.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ‘ചാറ്റ് ഫോർ ഇന്ത്യ’ യിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ സിന്ധുവുമായുള്ള പ്രത്യേക അഭിമുഖം. (എപ്പിസോഡ് -4) https://youtu.be/9_Va6fVWoCo
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾക്കൊള്ളുന്ന കത്ത് പാഴ്‌സലായി അയച്ചെന്ന് റിപ്പോർട്ട്. റസിൻ എന്ന മാരക വിഷം ഉൾക്കൊള്ളുന്ന പാഴ്‌സലാണ് അയച്ചത്. ജൈവായുധമായി ഉപയോഗിക്കുന്ന അതിമാരക വിഷമാണ് റസിൻ. കാനഡയിൽ നിന്നാണ് കത്തയച്ചതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും, അമേരിക്കൻ പോസ്റ്റൽ ഇൻസ്‌പെക്ഷൻ സർവീസും അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം…
മനാമ: സെപ്തംബർ 18 ന് രാത്രി 11 മണിക്ക് താമസ സ്ഥലത്തുവച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ട ശിവൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അടുത്ത മാസം ബഹ്റൈനിലെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കയായിരുന്നു ശിവൻ. എറണാകുളം ഞാറക്കൽ സ്വദേശിയാണ് ബഹ്റൈനിലെ പല്ലവി ഓർകെസ്ട്രയുടെ അംഗവും, പല്ലവിയുടെ അമരക്കാരൻ സുന്ദർ കോലോത്തിന്റെ സഹചാരിയുമായിരുന്നു ശിവൻ പല്ലവി.
മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്യാരിക്കേച്ചർ & ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കാർട്ടൂൺ & ക്യാരിക്കേച്ചർ ഡ്രോയിങ് എന്നിവയിൽ പ്രത്യേക ക്ലാസ്സ് എടുക്കുന്നതാണ്. 25/9/2020 വെള്ളി ബഹ്‌റൈൻ സമയം 5:00pm/ ഇന്ത്യൻ സമയം 7.30pm ന് സൂം അപ്ലിക്കേഷൻ വഴിയാകും പരിപാടി സംഘടിപ്പിക്കുക. പ്രശസ്ത സിനിമ സംവിധായകനും നിർമ്മാതാവും, അഭിനേതാവുമായ നാദിർഷ പരിപാടി ഉത്ഘാടനം ചെയ്യും.ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളകുട്ടികൾ 33532669(സുനിൽ ബാബു )മുസ്തഫ പട്ടാമ്പി (37740774) ഉമ്മർ പാനായിക്കുളം (39990263)ഈ നമ്പറിൽ ബന്ധപ്പെടുക.
മനാമ: ബഹറിനിലെ സൽമാനിയ നെസ്റ്റോയ്ക്ക് സമീപം മലയാളി താമസ സ്‌ഥലത്ത് തൂങ്ങി മരിച്ചു. കൊല്ലം കയ്യില സ്വദേശി മനീഷ് കുമാർ (37) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്തു വരുകയായിരുന്നു. ഇദ്ദേഹം വിവാഹിതനാണ്. മരണകാരണം വ്യക്തമല്ല.
തൃശൂർ: 60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് സ്റ്റേഷനിലുള്ളത്. പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ സമയമേ ആവശ്യമുള്ളു. ഭാഗികമായോ നിശ്ചിത തുകയ്ക്കോ ചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടെയും പ്ലഗ് പോയിന്റുകൾ ഇവിടെ ലഭ്യമാണ്. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ എസ് ഇ ബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ രേഖകൾക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തും, സർക്കാരിന്റേയോ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജൻസികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്. ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളിൽ കെ.എസ്.ഇ.ബി.യുടെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന…
കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ 5000 ത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി
മനാമ: ബഹറിനിൽ ആരംഭിച്ച കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ ഇതിനോടകം 5000 ത്തിലധികം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിശോധന നടക്കുന്നത്. സന്നദ്ധപ്രവർത്തകരുടെ കമ്മ്യൂണിറ്റി അവബോധത്തേയും ഉത്തരവാദിത്തത്തേയും ആരോഗ്യ മന്ത്രാലയം അഭിനന്ദിച്ചു. “ഫോർ ഹ്യൂമാനിറ്റി” എന്ന മുദ്രാവാക്യമുയർത്തി കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ തുടക്കം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. 18 വയസിനു മുകളിലുള്ള 6000 സന്നദ്ധ പ്രവർത്തകർക്കാണ് കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ സാധിക്കുക.
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് ഹൂസ്റ്റൺ സമയം 7 മണിക്ക് ഡബ്ള്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ:ഫാ .ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയിരിക്കും. പ്രസ്തുത പരിപാടിയിൽ റോയ് മാത്യു (ചെയര്‍മാന്‍), ജോമോന്‍ ഇടയാടി (പ്രസിഡന്റ്), സന്തോഷ് ഐപ്പ്(വൈസ് ചെയര്‍മാന്‍), തോമസ് മാമ്മന്‍ ( വൈസ് പ്രസിഡന്റ്, അഡ്മിന്‍), ഹരി ശിവരാമന്‍ (വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍), മാത്യൂസ് മുണ്ടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോഷി മാത്യു (ജോയിന്‍ സെക്രട്ടറി), ജിന്‍സ് മാത്യു ( ട്രഷറര്‍ ), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍), ഷിബി റോയ് (വനിതാ ഫോറം ചെയര്‍ ), അജു ജോണ്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍), കുമാരി എയ്ഞ്ചല്‍ സന്തോഷ് (യൂത്ത് ഫോറം ചെയര്‍), ജീവന്‍ സൈമണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍), ഷിനു ഏബ്രഹാം (കള്‍ച്ചറല്‍ ഫോറം ചെയര്‍), ജോസ് പൊന്നൂസ്(ചാരിറ്റി ഫോറം ചെയര്‍), ആല്‍വിന്‍ എബ്രഹാം (സ്റ്റുഡന്റ് ഫോറം ചെയര്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ജോയി ചിചേരിയില്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, എല്‍ദോ പീറ്റര്‍, കുര്യന്‍ പന്നാപാറ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു…
