- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
പ്രശസ്ത മലയാള നടൻ മധു തന്റെ 87-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 57 വർഷമായി മലയാളസിനിമയിലുളള സജീവസാന്നിദ്ധ്യമാണ് താരം. സിനിമാമേഖലയിലെ ആദരീയണീയരായ പല പ്രമുഖ വ്യക്തികള്‍ക്കൊപ്പവും താരം പ്രവർത്തിച്ചിട്ടുണ്ട്. വി. ദക്ഷിണമൂർത്തി, പി ഭാസ്‌കരൻ, യൂസഫലി കെച്ചേരി, ചങ്ങമ്പുഴ, ഒഎൻവി കുറുപ്, വയലാർ രാമവർമ്മ, ശ്രീ കുമാരൻ തമ്പി, എംഎസ് ബാബുരാജ് എന്നിവരുൾപ്പെടെയുള്ള പ്രഗത്ഭരായ സംഗീതജ്ഞരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ക്ലാസിക് സിനിമയായ ‘ചെമ്മീൻ’ എന്ന സിനിമയിലെ പരീക്കുട്ടി എന്ന കഥാപാത്രമാണ് ആദ്യകാലങ്ങളില്‍ ജനഹൃദയങ്ങളില്‍ മധുവിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. 1965 ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം അന്നത്തെ മുന്‍നിര നായകര്‍ക്കൊപ്പവും ഇന്നത്തെ യുവതലുറയിലെ മിന്നും താരങ്ങള്‍ക്കൊപ്പവും നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈ അഭിനയപ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്.
എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടുകളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കാക്കനാട് ഇന്ത്യൻ കോഫിഹൗസ് വളപ്പില്‍ നിര്‍വ്വഹിച്ചു. ഈ മാസം 25വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിൽ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഉറവിട നശീകരണത്തിനായുളള പരിശോധനകൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ നോണ്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, സീനിയർ ബയോളജിസ്റ്റ് അബ്ദുൾ ജബ്ബാർ, ഫീൽഡ് അസിസ്റ്റന്റ് വി.കെ ശിവൻ എന്നിവർ പങ്കെടുത്തു.
കൊച്ചി: വൈപ്പിൻ ചെറായിയിൽ അടിയേറ്റു മരിച്ച പ്രണവ് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. ഇപ്പോൾ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന സമൂഹമാധ്യമ പേജിൽ നിന്നാണ് പ്രണവിന് സന്ദേശം വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാൾ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പ്രതികൾ യുവതിയുടെ പേരിൽ നിർമിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് ക്രിമിനൽ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിൽ ശരത്, ജിബിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് എന്നാണ് വിവരം. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു. ഏതു രാത്രിയിലും യുവതി വിളിച്ചാൽ…
കൊച്ചി: കൊറോണയെ തുടർന്ന് ഷോപ്പിംഗ് മാളിരിക്കുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ഇടപ്പള്ളി ലുലു മാള്‍ പൂര്‍ണമായും അടച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മേഖല കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. നയതന്ത്ര രേഖകള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. സി.ആര്‍.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് പ്രസ് കൗണ്‍സിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാക്കന്‍മാരും ആക്ഷേപം ഉന്നയിച്ചിരുന്നു. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിരുന്നു. സെക്രട്ടറിയേറ്റിലെ തീപ്പിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന വാര്‍ത്തയും പ്രസ്താവനയും നല്‍കിയ എല്ലാവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എ.ജിയില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കോവിഡ് പ്രതിസന്ധി മറി കടന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രങ്ങളിലേക്ക് ഇനി ‘ദ പ്രീസ്റ്റ്’ ചിത്രവും. മമ്മൂട്ടിയുടെ പുതിയ മെഗാ ചിത്രം ‘ദ പ്രീസ്റ്റ്’ ഇന്ന് മുതൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പുതിയ വാർത്ത. ചിത്രത്തിന്റെ ലോകേഷൻ വാഗമൺ ആണ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദ പ്രീസ്റ്റ് ഇന്ന് ഷുട്ടിംഗ് ആരംഭിക്കും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി പുരോഹിതനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികാ. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ദ പ്രീസ്റ്റ്’ എത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിന്‍ ആണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് കുഞ്ഞിരാമായണം തിരക്കഥാകൃത് ദീപു പ്രദീപ്, കോക്‌ടെയ്ൽ തിരക്കഥാകൃത്ത് ശ്യാം മേനോൻ എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മമ്മൂട്ടിയുടെ “ബിലാൽ” ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.…
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80,391 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 56,50,540 പേരാണ്. 1,056 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 90,077 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.59 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87,100 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 45 ലക്ഷം കടന്നു. ഇതുവരെ 45,87,613 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 81.19 ശതമാനമായി. നിലവിൽ രാജ്യത്ത് 9,72,850 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 17.22 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 9,53,683 പേർക്കാണ് പരിശോധന നടത്തിയത്.
ന്യൂഡല്‍ഹി:രണ്ടാം ലോകമഹായുദ്ധ കാലത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകളും ആയുധങ്ങളും നല്‍കി ലോകപ്രശസ്തമായ വെബ്ലി ആന്‍ഡ് സ്‌കോട്ട് എന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കൾ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുന്നു. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിയില്‍ കമ്പനി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്‌ചേഴ്‌സുമായി ചേര്‍ന്നാണ് വെബ്ലി ആന്‍ഡ് സ്‌കോട്ട് പ്രവര്‍ത്തിക്കുക. ആയുധ നിര്‍മ്മാണ യൂണിറ്റ് നവംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. സിയാലുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ച ശേഷം 2019ല്‍ കമ്പനി തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടിയിരുന്നു. ആദ്യ ഘട്ടത്തില്‍. 32 റിവോള്‍വറിന്റെ നിര്‍മ്മാണമാണ് നടക്കുക. തുടര്‍ന്ന് റൈഫിളുകളുടെയും ഷോട്ട് ഗണ്ണുകളുടെയും ഉത്പ്പാദനം ആരംഭിക്കും.
മനാമ: ബഹ്‌റൈനിൽ പുതുതായി 650 കോവിഡ് കേസുകളും 741 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 145 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 497 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 66,402 പേരാണ്. നിലവിൽ രാജ്യത്ത് 6,808 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 50 പേരുടെ നില ഗുരുതരവും 6758 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തി നേടിയവർ 59367 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 229 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,686 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ ആകെ 13,55,399 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊച്ചി : ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനും ശേഷം കേരളത്തിൽ ഒരു മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൃഷിമന്ത്രി വിഎസ് സുനിൽ കുമാറിന് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
