- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കർണാടക : കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു. മന്ത്രി കർണ്ണാടകയിലെ ബെലഗാവിൽ നിന്നുള്ള ലോകസഭാംഗമാണ്. ഈ മാസം 11 ആം തീയതി മുതൽ ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്നു. 65 വയസായിരുന്നു അദ്ദേഹത്തിന്. പാർലമെന്റ് സെഷനു മുന്നോടിയായി നടന്ന പരിശോധനയിലാണ് അദ്ദേഹത്തിനു കൊറണ സ്ഥിരീകരിച്ചത് . ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു.
ന്യൂഡെൽഹി: കേന്ദ്ര റെയിൽവേ സഹ മന്ത്രി സുരേഷ് അംഗഡി കോവിഡ് മൂലം മരിച്ചു. ദില്ലി എയിംസിൽ ചികിത്സയിൽ ആയിരുന്നു. (കൂടുതൽ വിവരങ്ങൾ ഉടൻ…..)
മനാമ : കോഴിക്കോട് നഗരത്തിലെ തെരുവീഥികൾ സംഗീത സാന്ദ്രമാക്കുന്ന ബാബുശങ്കർ എന്ന കോഴിക്കോട്ടുകാരുടെ ” ബാബുഭായ് ” സെപ്റ്റംബർ 25 വെള്ളിയാഴ്ച്ച ബഹ്‌റൈൻ സമയം വൈകീട്ട് 7 മണിക്ക് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഫേസ്ബുക്ക് പേജിൽ ലൈവ് ആയി പാടുകയാണ്. മൂന്നര പതിറ്റാണ്ടിലേറെയായി ബാബുഭായിയുടെ പാട്ടു കുടുംബം കോഴിക്കോടിന്‍റെ സര്‍ഗ്ഗാഭിമാനമായി നഗരത്തിലെ വിവിധ ഇടങ്ങളിലായി പാടുന്നു. റാഫിയും, കിഷോര്‍കുമാറും, മുകേഷും, മന്നാഡെയും പാടിയ ഗാനങ്ങൾ കോഴിക്കോട് നഗരത്തിനായി പാടുന്നു. തെരുവുപാട്ടിന്‍റെ പ്രവാസവുമായി പലയിടങ്ങളില്‍ പാടിയലഞ്ഞ് ഒടുക്കം മാനവികതയുടെ മധുരം നിറയുന്ന കോഴിക്കോട് മിഠായി ത്തെരുവിന്‍റെ മടിത്തട്ടാണ് തന്‍റെയിടമെന്ന് കണ്ടെത്തിയാണ് ബാബുഭായ് കോഴിക്കോടിന്‍റെ സ്വന്തം പാട്ടുകാരനായി തീരുന്നത്. ഹാർമോണിയത്തിൽ ഈണമിട്ട് ജീവിതസഖി ലതയും പാട്ടില്‍ ഒപ്പം കൂടി മകള്‍ കൗസല്യയും വന്നുചേര്‍ന്നതോടെ ബാബുഭായിയുടെ കുടുംബം കോഴിക്കോടിന്റെ പാട്ടു കുടുംബമായി. തീരാത്ത പാട്ടിന്‍റെ തീരത്ത് ബാബുഭായിക്കും കുടുംബത്തിനുമൊപ്പമിരിക്കാന്‍ ഉള്ളില്‍ പാട്ടുള്ള എല്ലാരെയും ഏറെ ഇഷ്ടത്തോടെ ക്ഷണിക്കുന്നതായി “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” വാർത്താകുറിപ്പിൽ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി നിർത്തലാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിമാന സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദർശിക്കുവാൻ പാടില്ല. സൗദിയുടെ ഈ ഉത്തരവ് വന്ദേ ഭാരത് സർവീസുകളെയും ബാധിക്കും. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്രാവിലക്കില്ല. ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നെ രാജ്യങ്ങൾക്കും സൗദി അറേബ്യ വ്യോമയാന യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍: മട്ടന്നൂരില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മട്ടന്നൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശി സിറാജ് അറസ്റ്റില്‍. ഒന്നരമാസം മുന്‍പ് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിലേക്ക് പോകുന്ന വഴി സമീപത്തെ ഹോട്ടലിന്റെ അടുക്കള ഭാഗത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പോലീസ് കേസിനെത്തുടർന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. നാട്ടില്‍ എത്തിയതിനു പിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിൽ മന്ത്രിയുടെ പി.എയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം. തിരുപ്പൂരിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ പി.എ കര്‍ണനെയാണ് ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദുമല്‍പേട്ടയിലെ ഓഫീസില്‍ നിന്നാണ് മന്ത്രിയുടെ പിഎ രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് ഇറങ്ങി ഓഫീസിലേക്ക് കയറിപ്പോയി കര്‍ണനെ ബലമായി പിടിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി വാഹനം മുന്നോട്ടുപോകുകയാണ് ചെയ്തത്.
മനാമ: ബഹ്‌റൈനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6000 പേർ മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായി. മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ബഹ്‌റൈനിൽ തുടങ്ങി ആറ് ആഴ്ചകൾക്കുശേഷം ലക്ഷ്യത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധിയെ നേരിടാനും അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ ശ്രമങ്ങളെയും പിന്തുണയ്‌ക്കാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയത്തെ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സെയ്ദ് അൽ സലേഹ് പ്രശംസിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്ത വിവിധ കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള എല്ലാ സന്നദ്ധ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.
തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നതൊഴികെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ലോക്ക് ഡൗണ്‍ ഇളവുകളും സംസ്‌ഥാനത്ത് ഇന്നുമുതൽ നടപ്പാക്കി തുടങ്ങും. സെക്രട്ടറിയേറ്റ് അടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രിച്ചിരുന്ന ഹാജര്‍ നില നൂറ് ശതമാനമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍ ഏഴ് ദിവസത്തേയ്ക് ക്വാറന്റൈനില്‍ പോകണം. ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തുകയും വേണം. ഫലം നെഗറ്റീവ് ആയാൽ വീണ്ടും 7 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. എന്നാൽ ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കുന്നതാണ് ഉചിതം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കേരള – കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദ്ദേശം 23-09-2020 മുതൽ 24-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. 23-09-2020 : തെക്ക്-കിഴക്ക് അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ, തെക്ക് ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം, അതിനോട് ചേർന്നുള്ള മധ്യ -കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാൽ ഈ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
