Author: News Desk

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,688 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 57,32,518 പേരാണ്. 1,152 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 91,173 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.59 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,030 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതുവരെ ആകെ 46,74,987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 81.55 ശതമാനമായി. നിലവിൽ രാജ്യത്ത് 9,66,358 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 16.86 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 11,56,569 പേർക്കാണ് പരിശോധന നടത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 612 കോവിഡ് കേസുകളും 750 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 111 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 497 പുതിയ കേസുകൾ സമ്പർക്കം മൂലവും 4പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 67,014 പേരാണ്. നിലവിൽ രാജ്യത്ത് 6,666 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 54 പേരുടെ നില ഗുരുതരവും 6,612 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തി നേടിയവർ 60,117 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 231 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,997 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ ആകെ 13,66,396 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … * വിജയലക്ഷ്‌മിയെന്ന സിൽക്ക് സ്മിതയുടെ പ്രത്യേകതയും 24 മത് ചരമ വാർഷികവും. * ജോസ് കെ. മാണി LDF-ലേക്കോ? * അഴിക്കോട് രാഘവൻറെ രക്തസാക്ഷിദിനത്തിൽ മകൾ സുധ അഴിക്കോടുമായി അഭിമുഖം. * വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ രാജ്യസഭാ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പാസ്സാക്കി. * ഇന്ത്യയിൽ പ്രതിപക്ഷത്തിനെ അംഗീകരിക്കാത്ത സംസ്കാരമോ – കാരശ്ശേരി മാഷ് പ്രതികരിക്കുന്നു. * കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. * രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെതെന്തിന് ? https://youtu.be/py9sT2QvGoE

Read More

മമ്മൂട്ടിയെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ദ പ്രീസ്റ്റിന്റ്റെ ചിത്രീകരണം നിർത്തിവച്ചു. ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഈ സിനിമയുടെ ചിത്രീകരണം താത്കാലീകമായി നിർത്തിവച്ചത്. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയിലും സാങ്കേതിക പ്രവര്‍ത്തകർ യൂണിറ്റംഗങ്ങള്‍ അടക്കമുള്ളവ‍ർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും പിസിആര്‍ ടെസ്റ്റ് നടത്തിയത്തിനു ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 29ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചിത്രീകരണത്തിന്റ്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിക്കും. തുടര്‍ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. മമ്മൂട്ടിയെയും മഞ്ജു വാര്യരെയും ആദ്യമായി ഒന്നിപ്പിക്കുന്ന ഈ ക്രൈം ത്രില്ലറിന്റ്റെ തിരക്കഥ ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം.

Read More

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയിൽ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ സിസോദിയയെ ഐസിയുവിലേക്ക് മാറ്റി. വൈകിട്ടോടെയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ ഡല്‍ഹി എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ച സിസോദിയയെ തീവ്രപരിചരണവിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും, എന്നാൽ പനിയും ശ്വാസതടസ്സവുമുള്ളതിനാലാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ അറിയിച്ചു.

Read More

മനാമ: സർക്കാർ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, വിദ്യാഭ്യാസ, സാങ്കേതിക സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങൾക്കും സ്കൂൾ തുറക്കുന്നതിനു മുൻപ് കോവിഡ് -19 പരിശോധന നിർബന്ധമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിച്ച് നടത്തിയ പരിശോധന 87% സർക്കാർ സ്കൂൾ ജീവനക്കാരും പൂർത്തിയാക്കി. ഇതിൽ 1% പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സെപ്റ്റംബർ 1 മുതൽ 22 കാലയളവിലാണ് 87% സർക്കാർ സ്കൂൾ ജീവനക്കാരെ പരിശോധിച്ചത്. ബാക്കി 13% പേർ അവർക്ക് അനുവദിച്ച ഷെഡ്യൂൾ അനുസരിച്ച് ഇനിയും പരിശോധിച്ചിട്ടില്ല.

Read More

മനാമ: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ നിര്യാണത്തിൽ സംസ്കൃതി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന സുരേഷ് അംഗഡി ഇന്ന് രാത്രിയാണ് അന്തരിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കർണ്ണാടകയിൽ ബിജെപിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച ഇദ്ദേഹത്തിന്റെ വിയോഗത്തിൽ സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായരും, ജനറൽ സെക്രട്ടറി പങ്കജ് മാലിക്കും, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അനുശോചിച്ചു.

Read More

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കൊവിഡ് പൊസിറ്റിവായത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടക്കും. പാളയം മാര്‍ക്കറ്റിലെ വ്യാപാരികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവരില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ പ്രധാന വ്യാപര കേന്ദ്രമാണ് പാളയം മാര്‍ക്കറ്റ്. ഇന്നലെ മാത്രം 394 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 383 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കാണിക്കാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കാനാണ് തീരുമാനം.

Read More

ന്യൂഡൽഹി : കൊറോണയെ തുടർന്ന് അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ആത്മാർത്ഥതയുള്ള എംപിയും, മികച്ച മന്ത്രിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കർണ്ണാടകയിൽ പാർട്ടിയുടെ ശാക്തീകരണത്തിനായി കഠിനമായി പ്രയത്‌നിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു സുരേഷ് അംഗഡി. ആത്മാർത്ഥതയുള്ള എംപിയും, മികച്ച മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അതീവ ദു:ഖമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read More

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു. മന്ത്രി സ്വപ്നനയുടെ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ. സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്. മന്ത്രിയും സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. നേരത്തെ, മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു.

Read More