- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൃഷിയിൽ നിന്നും കിട്ടുന്ന സന്തോഷം അത് വേറെ ലെവലാണെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിലര്‍ പാചക പരീക്ഷണത്തിലും, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലമൊക്കെ സജീവമായപ്പോള്‍ മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാൽ സജീവമായത് കൃഷിയിലായിരുന്നു. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയതു മുതലാണ് താരം തന്‍റെ കൃഷിയിടത്തിലേക്കിറങ്ങിയത്. അതേസമയം നിരവധി കമന്‍റുകളാണ് താരത്തിന്‍റെ ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. കൃഷിയിടത്തില്‍ ലാലേട്ടന്‍ നില്‍ക്കുന്ന ചിത്രം കണ്ടിട്ട് ഇത് ദൃശ്യം 2വിന്‍റെ ചിത്രീകരണമാണോ എന്നാണ് പലരുടെയും സംശയം.
ചെന്നൈ :പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … *തിലകൻറെ ഓര്‍മ്മകള്‍ക്ക് എട്ട് ആണ്ട്. *കർഷക ബില്ലിനെതിരെ സമരം ശക്തിപ്പെടുത്തി കർഷകർ. *രാജീവ് ഗാന്ധി വധകേസിലെ കുറ്റവാളി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. *മുൻ JNU നേതാവ് ഉമർ ഖാലിദിന്റെ ജുഡീഷ്യറി കസ്റ്റഡി നീട്ടി. https://youtu.be/2mybAOSgzvA
മനാമ : ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ മൂന്നു വയസ് പ്രായമുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് 51 കാന്ത കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബി ഡി എഫ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ് പീഡിയാട്രിക് സർജൻ ക്യാപ്റ്റൻ ഡോ. അബ്ദുൽ റഹ്‌മാൻ ഇബ്രാഹിം അൽ ഷാഫി യുടെ മേൽനോട്ടത്തിൽ ആണ് സർജറി നടന്നത്. കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ കാന്തങ്ങൾ വിഴുങ്ങിയതാണെന്നു ആശുപത്രി അധികൃതർ പറയുന്നു. ദിവസങ്ങൾക്കു മുൻപ് പത്തു മാസം പ്രായമായ കുട്ടിയുടെ വയറിൽ നിന്നും ഇത്തരത്തിൽ രണ്ടു കാന്തങ്ങൾ നീക്കം ചെയ്തിരുന്നു.
മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പതിമൂന്നാം വാർഷിക പ്രൊമോഷന്റെ രണ്ടാം ഘട്ടത്തിന് ഇന്നു തുടക്കമായി. ഒക്ടോബർ ആറു വരെ നിരവധി ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒന്നര ലക്ഷം ദീനാറിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്ന ഷോപ് ആൻഡ് വിൻ ഇ റാഫിൾ ആണ് ആഘോഷത്തിന്റെ മുഖ്യആകർഷണം. ബഹ്റൈനിലെ എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏതെങ്കിലും ഒന്നിൽനിന്ന് ഓരോ അഞ്ച് ദീനാറിന് സാധനങ്ങൾ വാങ്ങുമ്പോഴും നറുക്കെടുപ്പിൽ പങ്കാളിയാകാം. രണ്ടാഴ്ച കൂടുമ്പോൾ നടക്കുന്ന നറുക്കെടുപ്പിൽ 50, 25,10 ദീനാറുകളുടെ ലുലു ഷോപ്പിങ് കാർഡ് ലഭിക്കും. ഇലക്ട്രോണിക്സ്, വൈറ്റ് ഹോം ഗുഡ്സ്, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയിലെല്ലാം ഓഫറുകൾ ലഭ്യമാണ്. ഒന്ന്, രണ്ട്, മൂന്ന് ദിവസത്തെ ഓഫറുകൾ മുതൽ മണിക്കൂർ സർപ്രൈസ് ഓഫറുകളും പൊതു പ്രമോഷനുകളും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, നിർദ്ദിഷ്ട ബ്രാൻഡുകൾക്കായി ചെലവഴിക്കുന്ന ഓരോ 5 ദിനാറിനും ഉപഭോക്താക്കൾക്ക് രണ്ട് ഇ-റാഫിൾ എൻട്രികൾ ലഭിക്കും. ഒക്ടോബർ 21നു ശേഷം ഡിസംബർ 15വരെ ഉത്സവ…
മനാമ: ഇന്ത്യ- ബഹ്റൈൻ ദ്വിരാഷ്ട്ര എയർ ബബ്ൾ കരാർ വിസ കാലാവധി കഴിയാറായി നിൽക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. അതിന് മുന്നിട്ടിറങ്ങിയ ബഹ്റൈനിലെ ബഹുമാന്യ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഉൾപ്പെടെയുള്ള ഇന്ത്യൻ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലത്തിലെ കർമ്മ നിരതരെയും ബഹ്റൈൻ പ്രതിഭ അഭിനന്ദിക്കുന്നു. എയർ ബബ്ൾ കരാർ പ്രകാരം യാത്ര ചെയ്യേണ്ടുന്ന ഏത് അത്യാവശ്യക്കാരനായ സാധാരണക്കാരനും സർക്കാറുകൾ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ എന്നിങ്ങനെയുള്ള വിമാന കമ്പനികളുടെ ടിക്കറ്റുകൾ ഉത്തരവാദപ്പെട്ട ഏത് എയർ ട്രാവൽസിൽ നിന്നും വാങ്ങി കൊണ്ട് സഞ്ചരിക്കാവുന്നതാണ്. എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ചില അനാരോഗ്യ പ്രവർത്തന ഫലമായി യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരന് ടിക്കറ്റ് ലഭിക്കാനില്ല അഥവാ ലഭിക്കുന്നെങ്കിൽ അമിതമായ ടിക്കറ്റ് നിരക്ക് നൽകുകയും ചെയ്യേണ്ടുന്ന സ്ഥിതി വന്നിരിക്കുന്നു. അസാധരണ കാലത്തെ അസാധരണ സാഹചര്യം ആർക്കും ബുദ്ധിമുട്ടില്ലാതെ തരണം ചെയ്യാൻ സാംസ്ക്കാരിക സംഘടനകളും അതിന് നേതൃത്വം നൽകുന്നവരും മാതൃക പരമായി പ്രവർത്തിക്കേണ്ടതാണ്. എല്ലാവർക്കും…
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എസ്പിബിയുടെ ആരോഗ്യ നില വീണ്ടും വഷളയതായി അദ്ദേഹത്തെ ചികില്‍സിക്കുന്ന ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറിന്റെ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. നിലവില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് ആദ്ദേഹം കോവിഡ് രോഗമുക്തി നേടിയിരുന്നു. പിതാവിന് കോവിഡ് ഭേദമായെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും മകന്‍ ചരണ്‍ തന്നെയാണ് അറിയിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടിയിരുന്ന അദ്ദേഹത്തെ ഉടന്‍ വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അന്ന് ചരണ്‍ പറഞ്ഞിരുന്നു. എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളോടെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇളയരാജ, ഏആര്‍ റഹ്മാന്‍, കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരുള്‍പ്പെട്ട സംഗീതജ്ഞരും ഇതിഹാസ ഗായകനുവേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. ‘സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ…
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകൾക്ക് ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി എല്ലാത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും അവശ്യസാധനങ്ങളുൾപ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലും ഓണക്കാലത്തും സമാനമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. റേഷൻ കടകളിലൂടെ അരിയും വിതരണം ചെയ്യുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നിവ മുഖേന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. നാട് പല മേഖലകളിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള പല പദ്ധതികളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 23302 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കാനായി. ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതിന്റെ പരിപാലനവും ശരിയായി മുന്നോട്ടു പോകുന്നു. കൃഷിക്കാവശ്യമായ…
മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിന വാർഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. “ബാപ്പു ദ സ്പാർക്കിൾ” എന്ന ക്വിസ് ഓൺലൈനിൽ ആയിരിക്കും നടത്തുക. ഈ ക്വിസിൽ ആർക്കും പങ്കെടുക്കാം. ക്വിസിന്റെ പ്രാഥമിക റൌണ്ട് 2020 സെപ്റ്റംബർ 30 ന് രാത്രി 7.30 ന് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ YouTubeChannel Q Positive സന്ദർശിച്ച് : https://www.youtube.com/channel/UCGtMeE0SOrdNskmE_Hyojggand ചാനൽ ലിങ്ക് സബ്‌സ്‌ക്രൈബുചെയ്യുക, എന്നിട്ട് അവിടെയുള്ള മാതൃക വിഡിയോകൾ കണ്ട് പരിശീലിക്കുക. ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കും. ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺലൈൻ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ് .…
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് സുപ്രധാന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ പ്രതിഷേധവും കാര്‍ഷിക പ്രതിഷേധവും ശക്തമാകുന്നതിനിടെ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടാണ്. ഹരിയാനയിലും പഞ്ചാബിലും അടക്കം കര്‍ഷകര്‍ ദിവസങ്ങളായി കേന്ദ്ര നയത്തിന് എതിരെ സമരത്തിലാണ്.തങ്ങളുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ഏത് വിപണിയിലും വിറ്റഴിക്കാനുളള അനുമതി നല്‍കുന്നതാണ് കാര്‍ഷിക ബില്ലുകളിലൊന്ന്. രണ്ടാമത്തേത് സ്വകാര്യ ക്മ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരമൊരുക്കുന്നതാണ്. ഈ രണ്ട് ബില്ലുകളും…
