Author: News Desk

തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ ലൈഫ് മിഷന്‍ ഭവന നിർമ്മാണ പദ്ധതിയുടെ മറവില്‍ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും . നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു സിബിഐ നടത്തുന്നത്.  പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാധ്യമ ഉപദേഷ്ടാവും വ്യക്തമാക്കിയിരുന്നു. ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-)0 വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചവർക്കും,സഹായിച്ചവര്‍ക്കും 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

Read More

ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആഗോള സമൂഹത്തെ ഇന്ത്യ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിലെ പരിഷ്‌കാരങ്ങള്‍ക്കായി ശക്തമായി ശബ്ദമുയര്‍ത്തി. പ്രതികരണങ്ങളിലും പ്രക്രിയകളിലും സ്വഭാവത്തിലും ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണമാണ് കാലത്തിന്റെ ആവശ്യം. ഇന്ന്, ഈ പരിഷ്‌കരണ പ്രക്രിയ എപ്പോഴെങ്കിലും അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തുമോ എന്ന് ഇന്ത്യയിലെ ജനങ്ങള്‍ ആശങ്കാകുലരാണ്. ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന ഘടനയില്‍ നിന്ന് എത്ര കാലം ഇന്ത്യയെ മാറ്റിനിര്‍ത്തും? പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, ലോക ജനസംഖ്യയുടെ 18 ശതമാനത്തിലധികം ഉള്ള രാജ്യം നൂറുകണക്കിന് ഭാഷകളുള്ള രാജ്യം, നൂറുകണക്കിന് പ്രാദേശിക ഭാഷകള്‍, നിരവധി വിഭാഗങ്ങള്‍, നിരവധി പ്രത്യയശാസ്ത്രങ്ങള്‍. നൂറ്റാണ്ടുകളായി ആഗോള സമ്ബദ്വ്യവസ്ഥയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണിത്. നൂറുകണക്കിന് വര്‍ഷത്തെ വിദേശ ഭരണം നിലനിര്‍ത്തിയ രാജ്യമാണിത്. അതിനാല്‍ തന്നെ യുഎന്നിന്റെ ഉന്നത പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്ന് മോദി പ്രസ്താവിച്ചു.

Read More

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ.‌എഫ്), ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെ ഉള്ള ഈ വർഷത്തെ തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 പരിപാടിക്ക് സമാപനം. ഐ.സി.‌ആർ.‌എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്നത്തെ വെള്ളം, പഴം വിതരണം ഏകദേശം 550 തൊഴിലാളികൾ ഉള്ള ദിയാർ അൽ മുഹറാക്കിലെ ഒരു പ്രോജക്റ്റിലായിരുന്നു. കുതിച്ചുയരുന്ന വേനൽക്കാലത്തെ താപനിലയിൽ, നിർമ്മാണത്തൊഴിലാളികൾക്ക് ഐക്യവും സഹായവും നൽകുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോജക്റ്റ് റൈസിന്റെ ഭാഗമായി ദാവൂദി ബൊഹ്‌റ കമ്മ്യൂണിറ്റി, കഴിഞ്ഞ രണ്ട് വർഷമായി, ഐ‌.സി.‌ആർ. എഫ്. മായി ഈ സംരംഭത്തിൽ പങ്കാളികളാണ് . കഴിഞ്ഞ 12 ആഴ്ചയിലെ എല്ലാ ശനിയാഴ്ചയും, വിവിധ വർക്ക് സൈറ്റുകളിലെ തൊഴിലാളികൾക്ക് വെള്ളം, പഴം, ബിസ്കറ്റ്, ഫെയ്സ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ എന്നിവയെ കൂടാതെ കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന…

Read More

കോൺഗ്രസ് എംപി കെ. സുധാകരന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. സുധാകരൻ തന്നെയാണ് രോഗവിവരം അറിയിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊറോണ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രണ്ട് എംപിമാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് കൊറോണ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനും രോഗം ബാധിച്ചത്. അതേസമയം എൻ.കെ പ്രേമചന്ദ്രൻ എംപി രോഗമുക്തനായി ആശുപത്രിവിട്ടു.

Read More

ലോകം കാത്തിരിക്കുന്ന കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ആശ്വാസകരമായ വാര്‍ത്തകള്‍. ജോണ്‍സണ്‍&ജോണ്‍സണ്‍ വികസിപ്പിക്കുന്ന കൊറോണ വാക്‌സിന്റെ പരീക്ഷണം പുരോഗമിക്കുകയാണ്. അവസാന ഘട്ട പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണങ്ങളുടെ ഭാഗമായി നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് വാക്‌സിന്റെ ഒരു ഡോസ് നല്‍കിയിരുന്നു. എന്നാല്‍, പരീക്ഷണങ്ങള്‍ക്ക് വിധേയരായവരില്‍ വലിയ രീതിയില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എഡി26.കോവ്.2.എസ് എന്ന വാക്‌സിനാണ് മൊഡേണയുമായി സഹകരിച്ച് ജോണ്‍സണ്‍&ജോണ്‍സണ്‍ വികസിപ്പിക്കുന്നത്. 1,000 ആരോഗ്യവാന്‍മാരായ യുവാക്കളിലാണ് പരീക്ഷണം നടത്തിയത്. എന്നാല്‍, ലോകത്തുള്ള വൈറസ് ബാധിതരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. യുവാക്കളില്‍ നല്‍കുന്ന അതേ അളവില്‍ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ അത് ഫലപ്രദമാകുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. നിലവില്‍ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. 60,000 ആളുകളാണ് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നത്.

Read More

രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റവാളികളുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച്‌ ഷൂറാ കൗണ്‍സില്‍ വരുന്നയാഴ്ച അവസാനം വോട്ടെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ചില അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സമാനമായ ഒരു പ്രമേയം കൗണ്‍സില്‍ തടഞ്ഞിരുന്നു. കുറ്റവാളിയുടെ പേര് നല്‍കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. അതേസമയം വാണിജ്യപരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ പരസ്യമാക്കുന്നത് സൗദി ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പേര് പരസ്യമാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് കുറക്കുമെന്നാണ് ഉയരുന്ന വാദം. ‘ആന്റി ഹരാസ്‌മെന്റ്’ നിയമവ്യവസ്ഥയുടെ ഭാഗമായി ശിക്ഷാ നടപടി കൂട്ടിച്ചേക്കാനുള്ള സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷൂറാ കൗണ്‍സില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്തും. പേര് പരസ്യമാക്കുന്നതിന് മതപരമോ നിയമപരമോ ആയ തടസമില്ലെന്ന് നിയമോപദേഷ്ടാവ് പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വെച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിലപാട്…

Read More

മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോലീസ് അന്വേഷണം. അമല മെഡിക്കല്‍കോളേജിലെ അനസ്‌തേഷ്യ വകുപ്പിലെ അധ്യാപകനെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അധ്യാപകനെതിരെ വകുപ്പ് മേധാവിക്കും കോളേജ് മാനേജ്‌മെന്റിനും പരാതി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. നടപടി എടുക്കുന്നതിനു പകരം ഭീഷണിയും മാനസിക പീഡനവും ഒറ്റപ്പെടുത്തലും നിരന്തരം പരിഹാസവും നടത്തുകയായിരുന്നു എന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലീസ് എഫ്‌ഐആര്‍ (നമ്ബര്‍ 1197) രജിസ്റ്റര്‍ ചെയ്യുകയും ക്രിമിനല്‍ നടപടിക്രമം സെഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കോളേജിലെത്തി തെളിവ് ശേഖരിച്ചു.

Read More

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കോടിയേരി. അന്വേഷണം സിബിഐ ഏറ്റെടുത്തത് അസാധാരണമാണ്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോടിയേരി പറഞ്ഞു. ലീഗിനെതിരെയും കോടിയേരി ആഞ്ഞടിച്ചു. യുഡിഎഫില്‍ ആധിപത്യമുണ്ടാക്കാന്‍ മുസ്‍ലിം ലീഗ് നീക്കം നടത്തുകയാണ്. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. ലീഗ്-ബിജെപി ധാരണ ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ ഒട്ടേറെപ്പേര്‍ ലീഗുകാരും ലീഗ് ബന്ധമുള്ളവരുമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണക്കടത്തുകേസിന്റെ പേരില്‍ മറ്റ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി പുകമറസൃഷ്ടിക്കുന്നു. ഫൈസല്‍ ഫരീദിനേയോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയോ ഇതുവരെ ചോദ്യം ചെയ്തില്ല. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ പലരും ലീഗുകാരോ ലീഗ് ബന്ധമുള്ളവരോ ആണ്. ബിനീഷിനെതിരായ അന്വേഷണം തടസപ്പെടുത്താന്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു. സിബിഐ അല്ല ഏത് എജന്‍സിവന്നാലും സിപിഎം ബിജെപിക്കുമുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ദീപികയെ വിട്ടയച്ചു. താന്‍ ലഹരി ചാറ്റ് നടത്തിയതായി ദീപിക അന്വേഷണ സംഘത്തിനു മുന്നില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ദീപിക മയക്കു മരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവെയ്ക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നും നാര്‍ക്കോട്ടിക്സ് സംഘം കണ്ടെത്തിയിരുന്നു. ദീപികയുടെ മാനേജര്‍മാരായ കരിഷ്മാ പ്രകാശ്, പ്രകാശ് സാഹ എന്നിവരും ഈ ഗ്രൂപ്പിലുണ്ടെന്നും എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്‍സിബി ഡയറക്ടറായ കെപിഎസ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് ദീപികയെ ചോദ്യം ചെയ്തത്. ദീപികാ പദുകോണ്‍ വാട്സ് ആപ്പിലൂടെ മയക്കുമരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവയ്ക്കുന്ന രഹസ്യഗ്രൂപ്പിന്റെ അഡ്മിനാണെന്ന് നാര്‍ക്കോട്ടിക് സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന്റെ സമയത്ത് മൊബൈല്‍ ഫോണ്‍ അടുത്തുതന്നെ വെക്കണമെന്ന് അന്വേഷണ സംഘം ദീപികയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

Read More

ബഹ്‌റൈൻ റെഡ് ക്രെസെന്റ് സൊസൈറ്റി (BRCS) 56,000 ദിനാർ ചാരിറ്റി ക്യാമ്പയിനായ ലെബനീസ് റെഡ് ക്രോസ്സിന് സംഭാവന ചെയ്തു. ഈ സംഭാവന ലബനൻ ജനതക്ക് സഹായം നൽകാനും അവരുടെ ദുരന്തത്തിൽ സഹായിക്കാനുമുള്ളതാണ്. ലെബനീസ് റെഡ് ക്രോസ്സ് ഈ സംഭാവന സ്ഫോടനത്തെ തുടർന്ന് വീടുകൾ നഷ്ട്ടമായവരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബിആർസിഎസ് ഡയറക്ടർ ജനറൽ / ആക്ട് ജനറൽ സെക്രട്ടറി മുബാറക് അൽ ഹാദി പറഞ്ഞു.

Read More