Author: News Desk

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജിന് തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക

Read More

കൊച്ചി : പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലാത്തിന്റെ പൊ​ളി​ക്ക​ൽ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാ​ല​ത്തി​ല്‍ പൂ​ജ ന​ട​ന്നു. ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റു​ന്ന ജോ​ലി​യാ​ണ് ആ​ദ്യം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡി​എം​ആ​ർ​സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം നടക്കുക.ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് ക​രാ​ർ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ പാ​ലം പൊ​ളി​ച്ചു പ​ണി​യു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അതേസമയം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു കൂ​ടി​യു​മു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കി​ല്ല. അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.

Read More

ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … * ഭാഗ്യലക്ഷ്മിയ്‌ക്കെതിരെയുള്ള കേസിൽ അഡ്വ.ഭദ്ര, വനിതാ പ്രവർത്തക ജ്യോതി നാരായണൻ എന്നിവർ പ്രതികരിക്കുന്നു * മോദിയുടെ മൻ കി ബാത്ത് * യെശ്വന്ത്‌സിംഹയുടെ വേർപാട് * കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി * തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം * ബി.ജെ.പിയിലെ പുനഃസംഘടനയിൽ അതൃപ്തി https://youtu.be/VgOhkWeC6_I

Read More

മനാമ: സംസ്കൃതി ശബരീശ്വരം വിഭാഗ് ഓണാഘോഷങ്ങളോടനുബന്ധിച്ചു ഗോൾഡൻ സൺ അഡ്വടൈസിങ് കമ്പനിയുമായി ചേർന്ന് ശ്രാവണസന്ധ്യ 2020 ന്റെ ഭാഗമായി സംഘടിപ്പിച്ച നള പായസമത്സരത്തിൽ ഒന്നാം സമ്മാനം പ്രദീപ് വി പി ഗുദേബിയ യൂണിറ്റ് രണ്ടാം സമ്മാനം സുധീഷ് ബുദൈയ യൂണിറ്റ് മൂന്നാം സമ്മാനം ബൈജുകൃഷ്ണൻ ഗുദേബിയ യൂണിറ്റ് പ്രോഗ്രാം കൺവീനർ രജീഷ് ടി ഗോപാലിന്റെ അധ്യക്ഷതയിൽ സംസ്കൃതി സെക്രട്ടറി ശ്രീ പ്രവീൺ നായർ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു കേരളഘടകം പ്രസിഡന്റ് സിജുകുമാർ ജോയിന്റ് സെക്രട്ടറി പ്രഭുലാൽ , മെമ്പർഷിപ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു നാളപായസം കോഡിനേറ്റർ ശ്രീ ഹരിപ്രകാശ് നന്ദി അറിയിച്ചു 20.മത്സരാർഥികൾ പങ്കെടുത്തു ശ്രീ എബ്രഹാം സാമുവൽ ശ്രീ ഉമേഷ്‌ ശ്രീ ഷംന സജു റാം എന്നിവർ വിധികർത്താക്കളായിരുന്നു

Read More

മനാമ: കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും എംഎൽഎ യും മുൻ മന്ത്രിയും ആയിരുന്ന സി.എഫ് തോമസിന്റെ വേർപാടിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അങ്ങേയറ്റം മാന്യത പുലർത്തിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും കെസിഎ പ്രസിഡന്റ്‌ റോയ് സി ആന്റണി അനുസ്മരിച്ചു. അദേഹത്തിന്റെ നിര്യാണം മൂലം കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read More

മനാമ: ഓട്ടിസവും വ്യക്തിത്വ വികസന കാലതാമസവുമുള്ള കുട്ടികൾക്കായുള്ള റീച്ച് ബിഹേവിയർ ആന്റ് ഡെവലപ്‌മെന്റ് സെന്റർ കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ മുത്തവ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര അംഗീകാരമുള്ള ബഹ്‌റൈനിലെ ഏക കേന്ദ്രമാണ് ബിഹേവിയറൽ ഹെൽത്ത് എക്സലൻസ് സെന്റർ. കുട്ടികളെ സന്തോഷത്തോടെയും സ്വതന്ത്രമായും ജീവിക്കാൻ പ്രാപ്തരാക്കുന്ന കഴിവുകളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിന് കുടുംബങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ റീച്ച് ബിഹേവിയർ ആന്റ് ഡവലപ്മെന്റ് സെന്റർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇത് വികസന വൈകല്യമുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും നിരവധി നേരിട്ടുള്ള കൺസൾട്ടേറ്റീവ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആശയവിനിമയം, സാമൂഹിക കഴിവുകൾ, പെരുമാറ്റം, വൈജ്ഞാനിക പ്രവർത്തനം, ജീവിത നൈപുണ്യം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കുട്ടികളുടെ സ്വാതന്ത്ര്യം വളർത്തിയെടുക്കാൻ ഇതിന്റെ സമഗ്ര പ്രോഗ്രാമുകൾ ശ്രമിക്കുന്നു.

Read More

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമായ നെയ്യാറ്റിൻകര വഴി മുക്ക് സ്വദേശി സജീർ അറസ്റ്റിൽ. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ഗർഭം അലസിപ്പിക്കാൻ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍…

Read More

വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ സെപ്തംബര്‍ 27 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് (ന്യൂ യോർക്ക് ടൈം) മലയാളികൾക്കിടയിൽ പൗരാവകാശവും   ഉത്തരവാദിത്വവും എന്ന വിഷയത്തെ കുറിച്ച് അവബോധം ഉണർത്തുന്നതിനും അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ  ഭാഗഭാക്കാകേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ബോധ്യപെടുത്തുന്നതിനും വേണ്ടി അമേരിക്കൻ രാഷ്ട്രീയ,  ഭരണസംവിധാനത്തിൽ പ്രാഗൽഭ്യം തെളിയിച്ചവർ നയിക്കുന്ന  പാനൽ ചർച്ച  സംഘടിപ്പിക്കുന്നു . സെനറ്റർ വിൻഗോപാൽ ( ന്യൂ ജേഴ്‌സി),  കൗണ്ടി ജഡ്ജ് കെ പി ജോർജ് (ടെക്സാസ് ഫോർട്ട് ബെന്റ്‌ കൗണ്ടി), മേയർ സജി ജോർജ് (സണ്ണിവെയിൽ ,ടെക്സാസ്), ലെജിസ്ലേറ്റീവ് വൈസ് ചെയർ ഡോ ആനി പോൾ (റോക്‌ലാൻഡ് കൗണ്ടി ,ന്യൂ യോർക്ക്), കൌൺസിൽ മെമ്പർ ബിജു മാത്യു (സിറ്റി ഓഫ് കോപ്പേൽ),  കൌൺസിൽ മെമ്പർ  കെൻ മാത്യു (സ്റ്റാഫ്‌ഫോർഡ് സിറ്റി),  പ്രസിഡന്റ്സ്എക്‌സ്‌പോർട് കൌൺസിൽ  മെമ്പറായ വിൻസൻ പാലത്തിങ്കൽ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്. ടോം വിരിപ്പൻ (ക്യാൻഡിഡേറ്റ് , ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ്  ,ടെക്സാസ്), മിസ്സോറി…

Read More

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മ ആയ അനന്തപുരി അസ്സോസിയേഷൻറെ പ്രസിഡണ്ടും, ബിസ്സിനെസ്സുകാരനുമായ ജോർജ് വർഗീസ് അന്തരിച്ചു. തിരുവനതപുരം പേരൂർക്കട സ്വദേശിയായ ഇദ്ദേഹം കുടുംബസഹിതം ബഹ്റൈനിലാണ്.

Read More