- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന യാത്രയുടെ ഭാഗമായി കർഷകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. നിഹാൽസിങ്ങിലും ജാഗ്രോണിലും റായിക്കോട്ടിലും നടക്കുന്ന ട്രാക്ടർ റാലികളിൽ രാഹുൽ ഗാന്ധി യാത്രയുടെ ആദ്യദിനത്തിൽ പങ്കെടുക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. രാവിലെ മോഗ ജില്ലയിലെ ബധ്നികലാനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒപ്പുശേഖരണ ക്യാംപയിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഇവിടെ നിന്ന് ജാട്പുരയിലേക്ക് ട്രാക്ടർ റാലി. ലുധിയാനയിൽ മൂന്നുമണിക്ക് പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
ബംഗളൂരു:ചലച്ചിത്ര താരം മിഷ്തി മുഖർജി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. എന്നാൽ ശരീരഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും, കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായെന്നും ഒരുപാട് വേദന സഹിച്ചാണ് താരം മരണത്തിന് കീഴടങ്ങിയതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ഐമാക്കിൽ ജോയിൻ ചെയ്യാനായി http://www.bahrainmediacity.com/ ക്ലിക്ക് ചെയ്യുക 27 വയസായിരുന്നു. ബംഗാളി താരമായ മിഷ്തി മുഖർജി ഏതാനും ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ തുടങ്ങിയ ചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 940 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 1,01,782 ആയി. രാജ്യത്ത് ഇതുവരെ 65,49,374 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,37,625 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം രോഗബാധിതരുടെ 14.32 ശതമാനം വരും. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 55 ലക്ഷം കടന്നു. 55,09,967 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 84.13 ശതമാനമാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11,42,131 പേർക്ക് കോവിഡ് പരിശോധന നടത്തി.
മനാമ: ബഹ്‌റൈനിൽ പുതുതായി 507 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 140 പേർ പ്രവാസി തൊഴിലാളികളാണ്. 352 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 15 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 72,310 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 629 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 66,813 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.40 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,239 പേരാണ്. ഇവരിൽ 56 പേരുടെ നില ഗുരുതരമായും 5,183 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.25 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 258 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,735 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,68,655 പേരെയാണ് കോവിഡ്…
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വീഡിയോകളും സംസ്‌കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ചു ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസിൽ ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് എടുക്കുന്ന കാര്യം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് സൈബർ പൊലീസ് ഡി വൈ എസ് പി ടി ശ്യാംലാൽ അറിയിച്ചു.
ലക്‌നൗ: ഹാത്രസ് സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം സ്ഥിരീകരിച്ചതായും പ്രതികള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക സെപ്റ്റംബര്‍ പതിനാലിനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, എന്നാൽ പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് സെപ്റ്റംബര്‍ 22നാണ്. പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയതിനാലായിരിക്കാം ഇക്കാര്യം പുറത്തുപറയാന്‍ വൈകിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായത്. പീഡനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
എറണാകുളം : വാവക്കാട് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പറവൂർ മുനമ്പം കുഞ്ഞിത്തൈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഭാരതറാണി ബസിലെ ഡ്രൈവർ രാജേഷ് (41) ആണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വാടക വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭാര്യ സമീപത്തെ കടയിൽ ജോലിയ്ക്കും പോയിരുന്നു. എന്നാൽ കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ഇരുവരുടെയും വരുമാന മാർഗ്ഗം നിലച്ചു. പതിനാലും, പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളാണ് രാജേഷിന് ഉള്ളത്. മക്കളെ വളർത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് രാജേഷിന്റെ ഭാര്യാ സഹോദരി പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീടിന്റെ വാടക പോലും നൽകാൻ രാജേഷിന് കഴിഞ്ഞിട്ടില്ല.സാ മ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജേഷ് ആത്മഹത്യ ചെയ്തത്.
തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാമകൃഷ്ണനെ നൃത്ത വിദ്യാലയമായ കലാക്ഷേത്രയില്‍ നിന്ന് വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. അദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് ആരോപണം. പട്ടികജാതിക്കാരനായതു കൊണ്ടാണ് അവഗണന നേരിടേണ്ടി വന്നതെന്നും രാമകൃഷ്ണന്‍ അകഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മനാമ: ബഹ്‌റൈൻ ഉൾക്കടലിൽ കടൽത്തീരത്ത് നിർമിക്കുന്ന ഫ്യൂച്ചർ ജനറേഷൻ റിസർവ് ടവറിന്റെ നിർമാണ കരാറിൽ വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ എഞ്ചിനീയർ എസ്സാം ബിൻ അബ്ദുല്ല ഖലീഫ് ഒപ്പുവച്ചു. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം, വർക്ക്, മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ മന്ത്രാലയം, ഫ്യൂച്ചർ ജനറേഷൻ റിസർവ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രമുഖ ദേശീയ നിർമാണ കമ്പനികളിലൊന്നായ അൽ ഘാന ഗ്രൂപ്പിനാണ് പദ്ധതിയുടെ നിർമാണ കരാർ ടെണ്ടർ ബോർഡ് നൽകിയിരിക്കുന്നത്. 23.4 ദശലക്ഷം ഡോളറാണ് നിർമ്മാണ ചെലവ്. പദ്ധതിയുടെ മൊത്തം നിർമ്മാണ മേഖല 63,000 ചതുരശ്ര മീറ്ററാണ്. ഇതിൽ 12,000 ചതുരശ്ര മീറ്ററിലാണ് നിർമ്മാണം നടക്കുന്നത്. 38 നില ഓഫീസ് താമസസൗകര്യവും വിവിധ സേവന സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടും. 2022 ന്റെ നാലാം പാദത്തിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ബഹ്‌റൈന്റെ ആദ്യത്തെ സാമ്പത്തിക നിക്ഷേപ ഗോപുരമെന്ന നിലയിൽ…
മനാമ: ബഹ്‌റൈനിലെ പ്രവാസികളും മലയാള സിനിമയിലെ നടി നടനുമായ ജയമേനോൻ, പ്രകാശ് വടകര എന്ന താര കുടുംബം ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇവർ അഭിനയിച്ച “സാവന്നയിലെ മഴപ്പച്ചകൾ” എന്ന ഷോർട് മൂവിയുടെ യൂട്യൂബ് റിലീസ് ഏതാനും ദിവസം മുൻപ് കഴിഞ്ഞിരുന്നു. നൗഷാദ് സംവിധാനം ചെയ്ത് ഹർഷവർധൻ നിർമാണം സാവന്നയിലെ മഴപ്പച്ചകൾ എന്ന ഹ്രസ്വ ചിത്രം ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ (ഇതുവരെയായി മൊത്തം 48 അവാർഡുകൾ ) നേടി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക കൂടാതെ 2019 ലെ കേരള സർക്കാർ ചലച്ചിത്ര അക്കാദമി സംസ്ഥാന ടെലിവിഷൻ രംഗത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങൾ കൂടി ലഭിക്കുകയുണ്ടായി. വാർദ്ധക്യ ജീവീതം ലോകമെങ്ങും ഒരുപോലെയാണെന്ന് മികച്ച ആവിഷ്കാരത്തിലൂടെ തെളിയിച്ച ചിത്രം എന്നാണ് ജൂറി അംഗങ്ങൾ വിലയിരുത്തിയത്. ഈ ചിത്രം ജോർജിയൻ ഭാഷയിൽ കൂടി തത്സമയം ഷൂട്ട് ചെയ്തിരുന്നു. അതിൽ മറ്റുള്ള…
