Author: News Desk

മനാമ: വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ്‌ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, ട്രസ്റ്റി. റോയി ബേബി, സെക്രട്ടറി. എം എം മാത്യൂ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതിയ്ക്ക്‌ അധികാരം കൈമാറി. വർഗ്ഗീസ്‌ മോടിയിൽ സാമുവേൽ (അദില്യ-ഉം അൽ ഹാസ്സം), സജി ചാക്കോ (ചർച്ച്‌ ഏരിയാ നോർത്ത്‌), ജേക്കബ്‌ ജോൺ ഏ ജെ( ചർച്ച്‌ ഏരിയാ സൗത്ത്‌), ജീംസൺ പൊന്നൻ, (ഗുദേബിയ- ഹൂറ), മാത്യൂസ്‌ നൈനാൻ ( ഇസാ ടൗൺ-സിത്ര), അജി പാറയിൽ ( ഖമ്മീസ്‌ -സേല), ബിജു തങ്കച്ചൻ (മനാമ), തോമസ്‌ സി ഐ ( റിഫ-സിത്ര), വിനോദ്‌ ദാനിയേൽ (സൽമാബാദ്‌ – ബുദയ്യ), നോബിൾ വി മാത്യൂ (ഗഫൂൾ), ബിജു വർഗ്ഗീസ്‌ ( സെഗയ്യ-സെഞ്ജ്), ജീസൺ ജോർജ്ജ്‌ ( എക്സ്‌ ഒഫീഷ്യോ), മോൻസി ഗീവർഗ്ഗീസ്‌ (ഇന്റേർണൽ ഓഡിറ്റർ) എന്നിവരാണ്‌ പുതിയ ഭരണ…

Read More

മ​നാ​മ: പ്ര​​മു​​ഖ സാ​​മ്പ​​ത്തി​​ക​സേ​​വ​​ന ദാ​​താ​​വാ​​യ ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് യു.​​എ.​​ഇ​​യി​​ൽ നൂ​​റാ​​മ​​ത്തെ ശാ​​ഖ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. ദു​​ബൈ അ​​ൽ​വ​​ർ​​ഖ​​യി​​ലെ ക്യൂ 1 ​​മാ​​ളി​​ൽ ദു​​ബൈ​​യി​​ലെ ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ജ​​ന​​റ​​ൽ സ​​തീ​​ഷ് കു​​മാ​​ർ ശി​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.ലു​​ലു ഫി​​നാ​​ൻ​​ഷ്യ​​ൽ ഹോ​​ൾ​​ഡി​​ങ്​​​സ്​ മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്ട​​ർ അ​​ദീ​​ബ് അ​​ഹ​​മ്മ​​ദ്, സി.​​ഇ.​​ഒ റി​​ച്ചാ​​ർ​​ഡ് വാ​​സ​​ൻ, മ​​റ്റു വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ൾ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​​ങ്കെ​​ടു​​ത്തു.ലു​​ലു ഫി​​നാ​​ൻ​​ഷ്യ​​ൽ ഹോ​​ൾ​​ഡി​​ങ്​​​സി​​നു കീ​​ഴി​​ൽ ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 314ാം ശാ​​ഖ​​യാ​​ണി​​ത്. അ​​വ​​ശ്യ സാ​​മ്പ​​ത്തി​​ക​സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന പ​​രി​​ഗ​​ണ​​ന​​യാ​​ണ് ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ചി​​ന്‍റെ ശ്ര​​ദ്ധേ​​യ​​മാ​​യ വ​​ള​​ർ​​ച്ച​​ക്ക്​ കാ​​ര​​ണ​​​മെ​​ന്ന്​ ഉ​​ദ്​​​ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ഇ​​ന്ത്യ​​ൻ കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ സ​​തീ​​ഷ് കു​​മാ​​ർ ശി​​വ​​ൻ പ​​റ​​ഞ്ഞു. യു.​​എ.​​ഇ​​യി​​ലെ ച​​രി​​ത്ര​നേ​​ട്ടം കൂ​​ടു​​ത​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​മേ​​ൽ​​പി​​ക്കു​​ന്ന​​താ​​യും എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മൂ​​ല്യാ​​ധി​​ഷ്ഠി​​ത സേ​​വ​​നം ന​​ൽ​​കു​​ന്ന​​തി​​ലു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത വ്യ​​ക്ത​​മാ​​ക്കു​​ക​​യു​​മാ​​ണെ​​ന്നും ലു​​ലു ഫി​​നാ​​ൻ​​ഷ്യ​​ൽ ഹോ​​ൾ​​ഡി​​ങ്​​​സ്​ എം.​​ഡി അ​​ദീ​​ബ് അ​​ഹ​​മ്മ​​ദ് പ​​റ​​ഞ്ഞു. എല്ലാ വിഭാഗത്തിൽപ്പെട്ടവരുടേയും സാമ്പത്തിക സേവനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ് തങ്ങളുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം യുഎഇയുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ…

Read More

അമേരിക്ക,​ യു.കെ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി മുൻഗണന നൽകുന്ന രാജ്യമാണ് കാനഡ. എന്നാൽ കാനഡയും ഇന്ത്യയുമായി സമീപകാലത്ത് നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തെയും ബാധിച്ചിരുന്നു,​ . 2023 ജൂലായ് മുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിൽ 40 തമാനം ഇടിവുണ്ടായതയാണ് റിപ്പോർട്ട് 2002 ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കാനഡ ഇന്ത്യക്കാരുടെ 1. 46 ലക്ഷം സ്റ്റഡി പെർമിറ്റ് അപേക്ഷകളാണ് കൈകാര്യം ചെയ്‌തത്.എന്നാൽ 2023ൽ ഇതേ കാലയളവിൽ ഇത് 87000 ആയാണ് കുറഞ്ഞത്. 40 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്നത് വർദ്ധിപ്പിക്കാൻ കാനഡ ശ്രമം തുടരുന്നതിനിടെയാണ് അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് കാനഡ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഈ വർഷം മുതൽ കാനഡയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ ജീവിതച്ചെലവിനായി തങ്ങളുടെ അക്കൗണ്ടിൽ 20635 ഡോളർ അഥവാ…

Read More

തിരുവനന്തപുരം: സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം. ദേശസാല്‍കൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും, ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ദ്ധന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 15 ദിവസം മുതല്‍ 45 ദിവസം വരെ 6%, 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%, 91 ദിവസം മുതല്‍ 179 ദിവസം…

Read More

കോട്ടയം: മോദിയുടെ ക്രിസമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും, ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. സജി ചെറിയാന്‍റെ പ്രസ്താവനയെ സഭ തള്ളി. കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിർത്തുന്നുണ്ട്. അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പമാണ്. കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ് കോറസിന്‍റേതാണ് പ്രതികരണം.

Read More

കൊച്ചി: ബിഷപ്പുമാർക്കെതിരായ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയിൽ പറയുന്നത്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്. വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 700 ഓളം ആക്രമണങ്ങളാണ് നടന്നത്. അതായത്…

Read More

ടെഹ്‌റാന്‍: ഇറാനിൽ ഇരട്ട സ്ഫോടനത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഇറാന്‍റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലാണ് സ്‌ഫോടനമുണ്ടായത്. ആദ്യത്തെ സ്‌ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് ചില ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2:50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ഇറാൻ സേന തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തില്‍ അദ്ദേഹത്തെ കൊന്നത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു.

Read More

തൃശ്ശൂര്‍∙ ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്. https://youtube.com/live/BdrIsXpLflw എല്ലാം സാധ്യമായത് മോദിയുടെ ഗ്യാരന്റിയിലാണെന്ന് മോദി മലയാളത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. 18 തവണയാണ് ‘മോദിയുടെ ഗ്യാരന്റി’യെന്ന് പ്രസംഗത്തില്‍ മോദി ആവർത്തിച്ചത്. ചടങ്ങിനെത്തിയവരെക്കൊണ്ടും മോദിയുടെ ഗ്യാരന്റിയെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം വിളിപ്പിച്ചു. ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്‌ഷനുകള്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്‍കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി. ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചു. കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു.…

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസ് മലയിൽ ആണ് പ്രസിഡന്റ്. നജാഹ്.കെ ജനറൽ സെക്രട്ടറിയും, അഹമ്മദ് റഫീഖ്, ഷാനിബ് കെ ടി എന്നിവർ വൈസ് പ്രെസിഡന്റുമാരുമാണ്. ഹാരിസ് എം.സിയാണ് ജോയിന്റ് സെക്രട്ടറി. അഷ്‌റഫ് പി എം, മഹ് മൂദ് മായൻ, മൂസ കെ.ഹസൻ, ഉബൈസ്, ശരീഫ് പി.എസ്.എം, ഫൈസൽ ടി.വി, മുഹമ്മദ് മുസ്‌തഫ, ഇർഷാദ് കുഞ്ഞിക്കനി, സുഹൈൽ റഫീഖ്, ഡോ. സാബിർ, ബഷീർ പി.എം, യൂനുസ്‌രാജ് എന്നിവർ ഏരിയാ സമിതി അംഗങ്ങളുമാണ്. റിഫ ഏരിയയിലെ യൂണിറ്റുകളുടെ  പുനഃസംഘാടനവും നടന്നു. വെസ്റ്റ് റിഫ യൂണിറ്റ് – മൂസ കെ. ഹസൻ (പ്രസിഡന്റ് ), ഉബൈസ് (സെക്രട്ടറി), അഷ്‌റഫ് അലി (വൈ. പ്രസിഡന്റ് ), ബഷീർ കാവിൽ (ജോ. സെക്രട്ടറി), ആലി യൂണിറ്റ് – മുഹമ്മദ് ശരീഫ് പി.എസ് (പ്രസിഡന്റ്), ഫൈസൽ ടി.വി (സെക്രട്ടറി), ഹാരിസ് (വൈ. പ്രസിഡന്റ്), നസീം സബാഹ് (ജോ. സെക്രട്ടറി), ഈസ…

Read More

കണ്ണൂർ: ബിഷപ്പുമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമീപകാലത്തു ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ‘‘സജി ചെറിയാന്റെ വാക്കുകൾ ക്രൈസ്തവ സമൂഹം ദുഃഖത്തോടെയാണു കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല. ഏതാനും കാലങ്ങളായി കേരളസഭയെ ബിജെപി പക്ഷത്താക്കാനുള്ള ബോധപൂർവമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ട്’’–സജി ചെറിയാൻ പറഞ്ഞു. ‘‘നവകേരള സദസ്സിൽ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതുകൊണ്ടാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്നനിലയിൽ അല്ലല്ലോ ഞങ്ങൾ പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നെങ്കിൽ അതും ഈയൊരു വിശാലവീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷിരാഷ്ട്രീയവത്കരിക്കുന്നതു ശരിയായ രീതിയല്ല’’– മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

Read More