Author: News Desk

കൊല്ലം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വെക്കാത്തതിന് ഹൃദ്രോഗിയായ വയോധികൻറെ മുഖത്തടിച്ച ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമിനെ സ്ഥലംമാറ്റി. കഠിന പരിശീലനത്തിനായി ഇയാളെ കുട്ടിക്കാനത്തെ കെ എ പി ബറ്റാലിയനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ് പി വ്യക്തമാക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp  ക്ലിക്ക് ചെയ്യുക ഇന്ന് രാവിലെയാണ് മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദനെ എസ് ഐ മർദ്ദിച്ചത്. പ്രദേശത്ത് ചടയമംഗലം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു രാമാനന്ദൻ. ഇത് കണ്ട പൊലീസ് കൈകാണിച്ച് വാഹനം നിർത്താനാവശ്യപ്പെട്ടു. ഹെൽമറ്റ് ഇല്ലാതിരുന്നതിനാൽ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനാണെന്നും ഇപ്പോൾ പണം എടുക്കാനില്ലെന്നും പറഞ്ഞപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. രോഗിയാണെന്ന് രാമാനന്ദൻ അറിയിച്ചെങ്കിലും ബലംപ്രയോഗിച്ച് ഇയാളെ വാഹനത്തിൽ കയറ്റാനായിരുന്നു പൊലീസിന്റെ ശ്രമം. ഇതിനിടെയാണ് രാമാനന്ദന് മർദ്ദനമേറ്റത്. https://www.facebook.com/100003730873609/videos/pcb.2063829653751377/2063829597084716/ 67 വയസ്സുള്ള രാമാനന്ദന്‍ നായരെ…

Read More

കടയ്ക്കൽ : സിവിൽസർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൻപത്തിയഞ്ചാം റാങ്കും കേരളത്തിൽ അഞ്ചാംറാങ്കും വാങ്ങി കടയ്ക്കലിന്റെ അഭിമാനമായ ഡോക്ടർ അരുൺ എസ് നായർക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്തും കടയ്ക്കൽ സർവീസ് ബാങ്കും ചേർന്ന് ആദരിച്ചു. കടയ്ക്കൽ പഞ്ചായത്തിൻറെ ഉപഹാരം പ്രസിഡന്റ് ആർ .എസ് ബിജുവും സഹകരണ ബാങ്കിൻറെ ഉപഹാരം ബാങ്ക് പ്രസിഡന്റ് എസ് .വിക്രമനും നൽകി.

Read More

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൊറോണ. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രി വീട്ടിൽ തന്നെ നീരീക്ഷണത്തിൽ കഴിയും. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണിത്. നേരത്തെ വൈദ്യുത മന്ത്രി എംഎം മണിയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി പറഞ്ഞു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂർ 602, കോട്ടയം 490, കാസർഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.                    ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 22…

Read More

ചടയമംഗലം: ഹെല്‍മെറ്റ്‌ ധരിക്കാത്തതിനെ തുടർന്ന്​ വയോധികന്റെ കരണത്തടിച്ചു പോലീസ്.ചടയമംഗലം മഞ്ഞപ്പാറയില്‍ ആയിരുന്നു സംഭവം. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദന്‍ പിള്ളക്കാണ്​ പോലീസ്​ മര്‍ദ​നമേറ്റത്​. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ ഷജീം ആണ് രാമനന്ദന്‍ പിള്ളയെ നടുറോട്ടില്‍ വെച്ച്‌​ മര്‍ദിച്ചത്​. വയോധികനെ മർദിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. https://youtu.be/SZtocqNMlUc

Read More

തിരുവനന്തപുരം : വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി മണിക്ക് ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.സംസ്ഥാന മന്ത്രിസഭയിൽ കൊറോണ ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി.

Read More

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച ഭാഗീക കുറ്റപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പരാമർശിച്ചു. സ്വപ്നയും ശിവശങ്കറും ആറു തവണ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നത്.

Read More

തിരുവനന്തപുരം: പാങ്ങോട് പരയ്ക്കാട് കോളനിയിലെ ഷിബുവിൻറെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചില സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസമായി ഇവരെ ആരെയും കണ്ടിട്ടില്ലെന്നും ഇവർ. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹറിനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്ത 26596 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ അബ്ദുല്ല അൽ സായിദ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ 3208 ബോധവൽക്കരണ കാമ്പെയ്‌നുകളും സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനായി 6030 അവബോധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്ന നിയമവുമായി ബന്ധപ്പെട്ട 1561 ലംഘനങ്ങളും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത 6360 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 667 ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം ഉറപ്പാക്കാൻ 381 നടപടികൾ കൈക്കൊണ്ടു. 4554 മാസ്കുമായി ബന്ധപ്പെട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. 870 ബോധവൽക്കരണ പരിപാടികളും നടത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 1315 സാമൂഹിക അകലം പാലിക്കൽ, 6749 മാസ്കുമായി ബന്ധപ്പെട്ട…

Read More

ഡൽഹി: മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് റിയ ജാമ്യ ബോണ്ടായി കെട്ടിവെച്ചത്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് റിയ ചക്രബർത്തി. റിയ ചക്രബർത്തി മയക്കുമരുന്ന് കടത്തിൽ പങ്കാളിയാണെന്ന് എൻസിബി സംഘം തെളിവുകൾ സഹിതം കോടതിയെ അറിയിച്ചു. മയക്കുമരുന്ന് വിതരണം ചെയ്യാൻ സഹായിക്കുക മാത്രമല്ല, ക്രെഡിറ്റ് കാർഡുപയോഗിച്ചും നേരിട്ടും മയക്കു മരുന്നു ലോബികൾക്ക് റിയ പണം നൽകിയതിൻറെ തെളിവുകളും ലഭിച്ചിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക റിയയുടെയും ഷൌവിക് ചക്രബർത്തിയുടെയും ജാമ്യാപേക്ഷ സബ് കോടതി തള്ളിയിരുന്നു.ഇതേ തുടർന്നാണ് റിയ, ഷൌവിക്, മിറാൻഡ എന്നിവരുൾപ്പെടെ അഞ്ചു പേർ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. സഹോദരൻ ഷൌവിക് ചക്രബർത്തിക്ക് ജാമ്യം കോടതി അനുവദിച്ചില്ല.

Read More