Author: News Desk

വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് യുഎസ് മുൻ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് പിന്മാറി. “ഇത് എന്റെ സമയമല്ല” എന്ന് പറഞ്ഞാണ് മൈക്ക് പെൻസ് പിന്മാറിയത്. ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. “ഇത് ഒരു ഉയർന്ന പോരാട്ടമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ എനിക്ക് ഖേദമില്ല,” എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയിക്കുന്ന മത്സരത്തിൽ തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച ആദ്യത്തെ പ്രധാന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് അറുപത്തിനാലുകാരനായ പെൻസ്. പ്രചാരണം നടത്തി‍യിരുന്നെങ്കിലും ജനപ്രീതി കുറഞ്ഞതോടെയാണ് പെൻസിന്റെ പിന്മാറ്റം. റിപ്പബ്ലിക്കൻ പാർട്ടി ഡിബേറ്റിൽ പെൻസിന്റെ നിലപാടുകൾക്ക് വോട്ട് കുറഞ്ഞിരുന്നു. നവംബർ 8 ന് നടക്കുന്ന മൂന്നാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ കാമ്പയിനിൽ നിന്ന് പിന്മാറാനുള്ള പെൻസിന്റെ തീരുമാനം.

Read More

കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതേസമയം, സെൻ്ററിൻ്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്കുൾപ്പെടെ അകത്തേക്ക് പ്രവേശനമില്ല. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന്…

Read More

തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂർ തിരുവല്വാമലയിലാണ് സംഭവമുണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത്. പഴമ്പാലക്കോട് എസ്എംഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു കുട്ടി. തിരുവില്വാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്. കൺ‌സെഷൻ ചാർജ് ആയ രണ്ട് രൂപയാണ് കുട്ടി കണ്ടക്ടർക്ക് നൽകിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു. വഴിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസ്സിലെ ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

Read More

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ സംസ്ഥാനത്തെ ട്രെയിനുകൾ വൈകുന്നു എന്ന ആരോപണം നിഷേധിച്ച് റെയിൽവേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ല എന്നാണ് പത്രക്കുറിപ്പിലൂടെ ദക്ഷിണ റെയിൽവേ വ്യക്തമാക്കിയത്. ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണെന്നും പറയുന്നു. വന്ദേഭാരത് ചേർത്തലയിലാണ് ഈ ട്രെയിൻ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നത്. എന്നാൽ ജനശതാബ്തി രാത്രി 9.25ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശതാബ്ദി വൈകുന്നുണ്ടെങ്കിൽ അതിന് കാരണം വന്ദേഭാരത് അല്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.  വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നില്ലെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി. ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണ്. കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളം കയറിയതിനാലും തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗർകോവിൽ സെക്ഷനിലും മണ്ണിടിച്ചിൽ കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നതായും റെയിൽവേ പറയുന്നു. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യാത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകിയാണ് വേണാട് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ പഴയ…

Read More

തിരുവനന്തപുരം: ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകൾ നിഷയും അവശനിലയിലായി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.

Read More

കൊച്ചി: പെരുമ്പാവൂരിലെ ബിവറേജസ് ഓട്ട്ലെറ്റിൽ കത്തിക്കുത്ത്. ഇന്ന് വൈകിട്ട് ലോറിയില്‍നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ബിവറേജ് ഓട്ട്ലെറ്റിൽ മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരിക്കുകയായിരുന്ന യൂണിയൻ തൊഴിലാളിയായ സുനീറിനെ ഷിയാസി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട്: സ്വകാര്യ ബസ്സിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ സ്കൂട്ടർ യാത്രികനായ യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് മീഞ്ചന്തയിലാണ് സംഭവമുണ്ടായത്. കല്ലായി സ്വദേശി ഫര്‍ഹാനാണ് ബസ്സിന്റെ മുന്നിലൂടെ അപകടകരമായി വാഹനമോടിച്ചത്. ബസ് ഡ്രൈവർ പലതവണ ഹോണടിച്ചിട്ടും മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫർഹാന്‍റെ സ്കൂട്ടറിലെ അഭ്യാസം. ബസ് ഡ്രൈവറെ കളിയാക്കുന്ന തരത്തിൽ സ്കൂട്ടറിൽ നിന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് അപകടകരമായി വണ്ടി ഓടിച്ചു. തുടർന്ന് ഇയാളുടെ വിഡിയോ ബസ് ജീവനക്കാർ പകർത്തി. കൂടാതെ ബസിന്‍റെ ഡ്രൈവർ വിവരം പൊലീസ് കണ്ട്രോള്‍ റൂമിൽ വിളിച്ച് അറിയിച്ചു. തുടർന്ന് പൊലീസ് എത്തി റോഡിൽ നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഫർഹാനെതിരെ പൊലീസ് കേസെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മോട്ടോർവാഹനവകുപ്പും യുവാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Read More

കോഴിക്കോട്: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍ക്കും സ്‌കൂളിനും അയ്യായിരം രൂപവീതം പിഴ ചുമത്തി. കോഴിക്കോട് ഫറോക്കില്‍ വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. പുളിക്കലിലെ ഫ്‌ളോറിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെയാണ് നടപടി. ഇതേ സ്‌കൂളിലെ ബസ് നിയമം ലംഘനം നടത്തിയതിനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവര്‍ കണ്ണന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. വണവേ ട്രാഫിക് ലംഘിച്ച് വാഹനത്തിന് തടസമുണ്ടാക്കിയതിനെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടും സ്‌കൂള്‍ അധികൃതര്‍ ഇയാളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു. ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ സ്‌കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ വീട്ടിലെത്തിക്കുകയായിരുന്നു.

Read More

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആള്‍തിരക്ക് കുറഞ്ഞ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തത് കൊണ്ട് എവിടെ നിന്നാണ് യുവതി വന്നത്?, യുവതി ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രധാന റോഡില്‍ നിന്ന് സൂര്യ ആള്‍തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിയുന്നത് പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സൂര്യയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും ബാഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ കടയില്‍ നിന്ന് വാങ്ങിയ തീപ്പെട്ടിയും തിന്നറുമാണ് തീകൊളുത്താന്‍ ഉപയോഗിച്ചത്. യുവതി മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്താണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ച ഘടകം എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. യുവതിയുടെ അമ്മ ജീവിച്ചിരിപ്പില്ല.…

Read More

പാലക്കാട്: ദീപാവലി പ്രമാണിച്ച്‌ കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിക്കാന്‍ റെയില്‍വേ. ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ഉടന്‍ തന്നെ ഇതു സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ മികച്ച ഒക്കുപ്പന്‍സിയാണുള്ളത്. വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയാണെന്നും തിരക്കു വര്‍ധിച്ചെന്നുമുള്ള പരാതികള്‍ വ്യാപകമാവുന്നതിനിടെയാണ് പുതിയ വന്ദേഭാരത് വരുമെന്ന റിപ്പോര്‍ട്ട്.

Read More