Author: News Desk

മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ആറാം പാദ മത്സരത്തിൽ കെസിഎ ഇന്ത്യൻ ഡിലൈറ്റ്‌സ് ടീം വിജയികളായി. നേപ്പാളി ക്ലബ്‌ ടീമുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് കെസിഎ ഇന്ത്യൻ ഡിലൈറ്റ്‌സ് ടീം വിജയികളായത്. ഇതോടെ സെമിഫൈനലിന് അർഹത നേടിയിട്ടുമുണ്ട് . സ്കോർ : 27- 25, 25-7, 25-15 https://youtu.be/wMP85FwXDWQ?si=KS7gdSibfVHNL97f

Read More

തിരുവനന്തപുരം: ടെലിവിഷൻ മേഖലയില്‍ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഡോ. പ്രിയയുടെ അപ്രതീക്ഷിത മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല. ഹൃദയസ്‍തംഭനമാണ് നടി ഡോ. പ്രിയയുടെ മരണ കാരണം എന്ന് നടൻ കിഷോര്‍ സത്യ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. എട്ട് മാസം ഗര്‍ഭിണിയുമായിരുന്നു പ്രിയയെന്നും താരം വ്യക്തമാക്കുന്നു. ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന ഒരു മരണം കൂടി. ഹൃദയസ്‍തംഭനത്താല്‍ ഡോ. പ്രിയ അന്തരിച്ചു. എട്ട് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് പ്രിയ ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഏക മകള്‍ പ്രിയയുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ ഭാര്യക്കൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ഞാൻ ആ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്‍ച മനസ്സിൽ സങ്കട മഴയായി. എന്തുപറഞ്ഞ് അവരെ അശ്വസിപ്പിക്കും?. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന്…

Read More

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷത്തിന് തുടക്കം. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനി എല്ലാ വര്‍ഷവും കേരളീയം പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ ശരിയായ രീതിയില്‍ നമുക്ക് കഴിയാറില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന മനസ്സ് കേരളീയര്‍ക്കുണ്ടാകണം. വൃത്തിയുടെ കാര്യത്തില്‍ മുതല്‍ കലയുടെ കാര്യത്തില്‍ വരെ വേറിട്ട് നില്‍ക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാന ബോധം ഇളംതലമുറയിലടക്കം ഉള്‍ച്ചേര്‍ക്കാന്‍ കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളീയരെന്നും പല കാര്യങ്ങളിലും പലര്‍ക്കും മുന്നിലാണ് കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിയണം – മുഖ്യമന്ത്രി പറഞ്ഞു. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.…

Read More

ന്യൂഡൽഹി: പാചക വാതക വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി. 102 രൂപയാണ് കൂട്ടിയത്. 1842 രൂപയാണ് പുതുക്കിയ വില. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Read More

കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങൾ പൊളിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകൾ നശിക്കില്ലെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏൽപിക്കാം. അല്ലെങ്കിൽ വിളകൾ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. സർക്കാർ അഭിഭാഷകനും മറ്റ് അഭിഭാഷകരും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു കോടതി ഇക്കാര്യം മുന്നോട്ടുവച്ചത്. കയ്യേറ്റഭൂമിയിലെ താമസമുള്ള കെട്ടിടത്തിനോടു ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനു തടസ്സമില്ല. താമസക്കാർ തുടരുന്നതു സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം അനുസരിച്ചു ഉചിത സമയത്തു തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വാണിജ്യ കെട്ടിടങ്ങൾ ഒഴിപ്പിക്കുമ്പോൾ ലൈസൻസ് വഴി സർക്കാരിന്റെയോ കോടതിയുടെയോ അന്തിമ തീരുമാനത്തിനു വിധേയമായി തുടരാൻ അനുവദിക്കാം. കെട്ടിടം നിർമിക്കാൻ…

Read More

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് – കാൻസർ കെയർ ഗ്രൂപ്പ് സംയുക്തമായി ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്‌സ് ആൻഡ് പ്രീ ഇമ്പ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിംഗ്), ഡോ: പി. വി. ചെറിയാൻ (കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്), മൊഹ്സിൻ അൽ ആലി (ബിസേഫ് ഫസ്റ്റ് എയ്ഡ്), ജുവെയ്‌റ (കാൻസർ സർവൈവർ) എന്നിവർ ബോധവൽക്കരണ ക്ലാസുകൾ എടുത്തു. ജിബ്രാൻ (ലുലു മാർക്കറ്റിങ് ഹെഡ്) നന്ദി രേഖപ്പെടുത്തി. https://youtu.be/wMP85FwXDWQ?si=KS7gdSibfVHNL97f കാൻസർ കെയർ ഗ്രൂപ്പ് ന്റെ കെ. ടി. സലിം, ഡോ: ഇക്ബാൽ, ഡോ: സലിം ബാട്ടി, ഡോ: ആശ, എബ്രഹാം ജോൺ, സയ്ദ് ഹനീഫ്, വാണി ശ്രീധർ, അൻവർ നിലമ്പൂർ, അബ്ദുൽസലാം, ശ്രീജ ശ്രീധർ, സുനിൽ, മീനാക്ഷി സുനിൽ, ബിജു ജോർജ്, യു. കെ. അനിൽ എന്നിവരും കുട്ടികളും മുതിർന്നവരുമായ നൂറിലധികം ആളുകളും പങ്കെടുത്തു.

Read More

മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കുന്ന ഒന്നിപ്പിൽ ജില്ലാ അസോസിയേഷനുകളുടെ പ്രതിനിധി സംഗമവും കേരളത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകളും വിലയിരുത്തലുകളും പങ്കുവയ്ക്കുന്ന നവകേരളം ചർച്ചാ സദസ്സും കലാ സാംസ്കാരിക സദസ്സും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.

Read More

സ്റ്റാറ്റൻ ഐലൻഡ് / ന്യൂയോർക്ക് : കോഴഞ്ചേരി വാഴക്കുന്നത്ത്  വറുഗീസിന്റെ  (വിഎസ്‌എസ്‌സി റിട്ട. എൻജിനീയർ)  ഭാര്യ അന്നമ്മ വറുഗീസ് (ഗ്രേസി 73) ഒക്‌ടോബർ 30ന്  ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. തിരുവല്ല ഓതറ കീയത്തു കുടുംബാംഗമാണ് പരേത. ഏകമകൻ: നോബിൾ വർഗീസ് മരുമകൾ: ഷീലു വർഗീസ് കൊച്ചുമക്കൾ: നിക്കോൾ, നോയൽ, നേഥൻ നവംബർ 2, വ്യാഴം 3:00pm  മുതൽ 9:00pm  വരെ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (28 Sunset Ave, Staten Island, NY 10314) പൊതുദർശനം ഉണ്ടായിരിക്കും സംസ്‌കാരശുശ്രൂഷകൾ  നവംബർ 3, വെള്ളിയാഴ്ച രാവിലെ 10 മുതൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് മൊറോവിയൻ സെമിത്തേരിയിൽ (22205 Richmond Rd, Staten Island, NY 10306) സംസ്കാരം നടക്കും . കൂടുതൽ വിവരങ്ങൾക്ക്: സുനിൽ  ജോർജ്  917-710-7673 റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

Read More

റ്റാമ്പാ: പിറവം നിരപ്പുകാട്ടിൽ പരേതനായ ഉലഹന്നാന്റെയും  (ഓനൻപിള്ള സാർ) അച്ചുകുട്ടിയുടെയും മകൻ സൈമൺ നിരപ്പുകാട്ടിൽ (61 വയസ്) റ്റാമ്പായിൽ നിര്യാതനായി. ഭാര്യ റ്റീനാ ഞീഴൂർ പായിത്തുരുത്തേൽ കുടുംബാംഗമാണ്. പരേതൻ റ്റാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. മക്കൾ: റോണി & ശ്രീയ കാരിമാറ്റം റ്റോണി സാന്ദ്രാ (ഏവരും റ്റാമ്പാ) സഹോദരങ്ങൾ: മേഴ്‌സി & റ്റോമി ചെമ്മലക്കുഴി , ഞീഴൂർ സാജു (പരേതൻ) & ലയ കൊച്ചുമാലത്തുശേരിൽ, ചിങ്ങവനം ഡെയ്‌സി & സാനി കണിയാപറമ്പിൽ, കടുത്തുരുത്തി ആൻസി (ബിസി) & അലക്സ് വെള്ളാപ്പള്ളി, മറ്റത്തിൽ പേരൂർ സജി & ലിസ വട്ടപ്പറമ്പിൽ, പാലാസംസ്കാരം പിന്നീട്. റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

Read More

കൊപ്പേൽ / ഫ്രിസ്കോ: നോർത്ത് ഡാളസ് സീറോ മലബാർ മിഷന് ആദ്യമായ് ഒരു എക്സ്റ്റൻഷൻ ചാപ്പൽ. നോർത്ത് ഡാളസ് സീറോ മലബാർ മിഷന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഡാളസിലെ ഫ്രിസ്‌കോയിലാണ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ പ്രഥമ എക്സ്റ്റൻഷൻ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചത്. ഫ്രിസ്കോ കേന്ദ്രീകരിച്ചുള്ള മിഷൻ പ്രവർത്തനങ്ങൾക്കാണ് മാർ. ജോയ് ആലപ്പാട്ട്‌ ഇതോടെ തുടക്കം കുറിച്ചത്. ഫ്രിസ്കോ സെന്റ്. ഫ്രാൻസീസ് ഓഫ് അസീസി കാത്തലിക് ദേവാലയത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന തിരുക്കർമ്മങ്ങളിൽ അഭിവന്ദ്യ മാർ. ആലപ്പാട്ട് മുഖ്യ കാർമ്മികനും, ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ വികാരി ഫാ. മാത്യൂസ് കുര്യൻ  മുഞ്ഞനാട്ട് എന്നിവർ സഹകാർമ്മികരും ആയിരുന്നു. ഇനി മുതൽ ശനിയാഴ്ചകളിൽ  വൈകുന്നേരം ഫ്രിസ്കോ സെന്റ് ഫ്രാൻസീസ് ഓഫ് അസീസി ദേവാലയ ചാപ്പലിൽ എക്സ്റ്റൻഷൻ മാസ് ഉണ്ടായിരിക്കും.സീറോ മലബാർ രൂപത…

Read More