- ബഹ്‌റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്‌റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
കളമശേരി സ്ഫോടനം: യഹോവയുടെ സാക്ഷികൾ പ്രാര്‍ഥനാ സംഗമങ്ങള്‍ നിര്‍ത്തി; ഓൺലൈനായി നടത്താൻ നിർദേശം
കൊച്ചി: കളമശേരിയിലെ കൺവൻഷൻ വേദിയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താൽക്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർഥനാ കൂട്ടായ്മകൾ ഓണ്‍ലൈനായി നടത്താന്‍ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിർദേശം നല്‍കി. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘടനയുടെ ദേശീയ വക്താവ് ജോഷ്‌വാ ഡേവിഡ് വ്യക്തമാക്കി. ഒരാഴ്ചത്തേക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ഓണ്‍ലൈന്‍ പ്രാര്‍ഥന സംഗമങ്ങള്‍ നീട്ടുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. മറ്റു ക്രിസ്ത്യന്‍ വിശ്വാസി വിഭാഗങ്ങളില്‍നിന്നു ഭിന്നമായി പള്ളിയോ പ്രാര്‍ഥനാലയങ്ങളോ ഇല്ലാത്ത യഹോവയുടെ സാക്ഷികള്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്നതിനെയാണു കിങ്ഡം ഹാള്‍ എന്നുവിളിക്കുന്നത്.
മനാമ: പുതിയ ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് ബഹ്റൈനിൽ ക്യാമ്പിങ് സീസൺ തിരിച്ചെത്തുന്നത്. ബഹ്‌റൈനിന്റെ ക്യാമ്പിംഗ് സീസൺ 2023 നവംബർ 10 മുതൽ ആരംഭിച്ച് 2024 ഫെബ്രുവരി 29 വരെ തുടരും. സതേൺ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, ബാപ്കോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ സീസൺ ഒരുക്കുന്നത്. സതേൺ ഗവർണറേറ്റ് ഗവർണറായ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ക്യാമ്പിംഗ് സീസൺ ഒരുക്കുന്നത്. സ്വന്തം ടെന്റുകൾക്കു പുറമെ വാടകക്കും ടെന്റുകൾ ലഭ്യമാണ്. മിനി ടെന്റുകളിൽ താമസിക്കുന്ന ഇവർ പോർട്ടബിൾ കുക്കിങ് ഗ്യാസ് സ്റ്റൗവ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. ഇത്തവണ ക്യാമ്പിങ് സൈറ്റ് ഒരുക്കുന്നത് എണ്ണ ഖനന മേഖലയിൽനിന്ന് ദൂരെയാണ്. അതുകൊണ്ടുതന്നെ സുരക്ഷ ഭീഷണിയുണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു. https://youtu.be/wMP85FwXDWQ?si=3ZIQXmOXgxmdPhNW പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ. “ഖേയം” സംരംഭത്തിന് കീഴിൽ ഈ വർഷം ഒരു ഡിജിറ്റൽ ആപ്പും ഉണ്ട്. അറബിയിലും…
പി വി അൻവർ എംഎൽഎ കൈവശം വെച്ചിരിക്കുന്ന 90.3 സെന്‍റ് മിച്ച ഭൂമി കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി
കോഴിക്കോട്: നിലമ്പൂര്‍ എംഎൽഎ പി വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമി കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി. കൂടരഞ്ഞി വില്ലേജില്‍ അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന 90.3 സെന്‍റ് ഭൂമി കണ്ടുകെട്ടുന്ന നടപടിയാണ് തുടങ്ങിയത്. വിവിധ താലൂക്കുകളിലായി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനായിരുന്നു താലൂക്ക് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍റെ ഉത്തരവ്. ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കാന്‍ കഴിഞ്ഞ മാസം 26നാണ് താമരശ്ശേരി താലൂക്ക് ലാന്‍റ് ബോര്‍ഡ് ഉത്തരവിട്ടത്. ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭൂമി കണ്ടുകെട്ടുമെന്നായിരുന്നു ഉത്തരവ്. സമയ പരിധി അവസാനിച്ചിട്ടും ഭൂമി തിരികെ നല്‍കാന്‍ അന്‍വര്‍ തയ്യാറാകാതെ വന്നതോടെയാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്‍ അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ താമരശ്ശേരി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ കെ ഹരീഷിന്‍റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. ഈ ഭൂമിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായാണ് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. നവംബര്‍ 3മുതല്‍ 5 വരെ കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമായി വ്യാപകമായ ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്ന് മുന്നറിപ്പില്‍ പറയുന്നു. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,…
സിംഗൂര്‍ ഭൂമി കേസില്‍ ടാറ്റയ്ക്ക് വമ്പൻ വിജയം; മമത സർക്കാർ നഷ്ടപരിഹാരമായി കൊടുക്കേണ്ടത് 765 കോടി
തിരുവനന്തപുരം: രാജ്യത്തെ ആഭ്യന്തര വാഹന ഭീമനും ഏറ്റവും പഴക്കം ചെന്ന ബിസിനസ് സ്ഥാപനങ്ങളിലൊന്നുമായ ടാറ്റ ഗ്രൂപ്പിന് പശ്ചിമ ബംഗാളിലെ ഭൂമി കേസില്‍ വൻ വിജയം. സിംഗൂർ ഭൂമി തർക്കത്തിലാണ് ടാറ്റയ്ക്ക് വൻ വിജയം ലഭിച്ചത്. പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍നിര്‍മാണശാല പൂട്ടാന്‍ നിര്‍ബന്ധിതമായതിന് സംസ്ഥാനസര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചു. 2016 സെപ്റ്റംബര്‍മുതല്‍ 11 ശതമാനം പലിശസഹിതമാണ് മൂന്നംഗ ട്രിബ്യൂണല്‍ നഷ്‍ടപരിഹാരം അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് സിംഗൂരില്‍ തങ്ങളുടെ ചെറുകാര്‍പദ്ധതിയുടെ പ്‌ളാന്‍റ് അടയ്‌ക്കേണ്ടിവന്നത് ഭീമമായ നഷ്‍ടത്തിന് ഇടയാക്കിയെന്നുകാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ടാറ്റ മോട്ടോഴ്‌സിന് അനുകൂലമായ ഈ സുപ്രധാനവിധി. വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നഷ്‍ടപരിഹാരം നല്‍കണമെന്നാണ് ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയില്‍ പറയുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുൻ ഇടതുപക്ഷ സർക്കാരായിരുന്നു പശ്ചിമ ബംഗാളിലെ സിംഗൂരിൽ ടാറ്റ മോട്ടോഴ്‌സിന്റെ നാനോ പ്ലാന്റിന് അനുമതി…
കണ്ണൂരിൽ കോടികളുടെ ഹവാല പണം എത്തിയതായി വിവരങ്ങൾ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അടക്കം ഉപയോഗിക്കുന്നതിനു ഈ പണം എത്തി എന്നാണ് കരുതുന്നത്. കാർ വില്പന്നയുടെ മറവിൽ നടക്കുന്നത് കോടികളുടെ ഹവാല ഇടപാട് നടന്നു എന്നാണ് വിവരങ്ങൾ. കണ്ണിയായ കണ്ണൂർ സ്വദേശിയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.ആഢംബര കാറുകൾ വില്പന്നയ്ക്ക് എന്ന പേരിൽ പുറത്ത് നിർത്തിയിടുകയും ഇതിൻ്റെ RC പണയപ്പെടുത്തി പണം വാങ്ങുകയും മാണ് പരിപാടി.മലപ്പുറം കൊണ്ടൊട്ടിയിൽ ഇതുമായി ബന്ധപ്പെട്ട ഒരാൾ പിടിയിലായിട്ടുണ്ട്.പിടിയിലായ ആളിൽ നിന്നും ലഭിച്ച സൂചനകളാണ് കണ്ണൂരിൽ കോടികളുടെ ഹവാല ഇറങ്ങി എന്ന് വിവരങ്ങൾക്ക് അടിസ്ഥാനം. ഈ പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഇയാളെക്കുറിച്ച് സംസ്ഥാന പോലീസിൻ്റെ രഹസ്യന്വേഷണ വിഭാഗവും അന്വേഷണം ആരംദിച്ചു.
ഫെയ്സ്ബുക്കിലൂടെ പരിചയം; വിവാഹിതയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു; പ്രതിക്ക് 24 വര്‍ഷം തടവ്
ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ. കൊരട്ടി കവലക്കാടന്‍ ഷൈജു പോളിനെയാണ് (50) ചാലക്കുടി അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയും നഗ്‌നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് മൂന്നു പവന്‍ വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തു കയും ചെയ്‌തെന്നാണ് കേസ്. നഗ്‌നഫോട്ടോകളുടെ പേരില്‍ ഭീഷണിപ്പെടുത്തി ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു. വിവിധ വകുപ്പുകളിലായാണ് തടവുശിക്ഷ. 2,75000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം. നഷ്ട പരിഹാരം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ്…
കൊച്ചി: സ്‌ഫോടന ഭീഷണിയെ തുടര്‍ന്ന് സുരേഷ് ഗോപി പങ്കെടുത്ത പരിപാടി താത്കാലികമായി നിര്‍ത്തിവച്ചു. ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു താരം. പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടി താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു. പരിപാടി പുരോഗമിക്കവെ വേദിയിലെത്തിയ പോലീസുകാരാണ് സ്‌ഫോടന ഭീഷണിയെന്ന അഭ്യൂഹം പങ്കുവച്ചതും താരത്തെയും ആളുകളെയും പരിപാടി നടക്കുന്നയിടത്ത് നിന്ന് മാറ്റിയതും. അല്‍പ്പ നേരം പരിപാടി നിര്‍ത്തിവച്ചെങ്കിലും സുരേഷ് ഗോപി മടങ്ങിയെത്തിയതോടെ വീണ്ടും പുനരാരംഭിച്ചു. പരിശോധനകള്‍ക്ക് ശേഷമായിരുന്നു പരിപാടി വീണ്ടും തുടങ്ങിയതെന്നാണ് വിവരം.സ്‌ഫോടനമുണ്ടാകുമെന്ന അജ്ഞാതന്റെ ഫോണ്‍ സന്ദേശം സംഘാടകര്‍ക്ക് ലഭിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന.
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി, ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയും ഇന്ത്യന്‍ ലേഡീസ് അസോസിയേഷനുമായി ചേര്‍ന്ന് സ്തനാർബുദ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്തനാർബുദ ബോധവല്‍ക്കരണ മാസാചരണത്തിന് സമാപനമായി നടന്ന പരിപാടിയില്‍ ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റി എക്‌സിക്യുട്ടീവ് മാനേജര്‍ അഹമദ് അലി അല്‍ നൊവാകാദ മുഖ്യാതിഥിയായിരുന്നു. ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡന്റ് ശാരദാ അജിത് അധ്യക്ഷയായി. ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സായി ഗിരിധര്‍ സംസാരിച്ചു. ഐപി-ഒടി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ സ്വാഗതവും ക്വാളിറ്റി മാനേജര്‍ ആന്‍സി അച്ചന്‍ കുഞ്ഞ് നന്ദിയും പറഞ്ഞു. https://youtu.be/wMP85FwXDWQ?si=KS7gdSibfVHNL97f തുടര്‍ന്ന് ബോധവല്‍ക്കരണ സെമിനാറില്‍ സ്തനാര്‍ബുദവും നേരത്തെയുള്ള കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും എന്ന വിഷയം ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലന്‍ അവതരിപ്പിച്ചു. മാമോഗ്രാം സംബന്ധിച്ച് സദസില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റ് റോഡിയോളജിസ്റ്റ് ഡോ. അനീസബേബി നജീബ് മറുപടി നല്‍കി. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍…
കോട്ടയല്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. പ്രതി മണര്‍കാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. എന്നാല്‍ വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കയറും ഷാളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍കെട്ടി മണര്‍കാട് അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു.
