Author: News Desk

ദില്ലി : ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നും മഹുവ ആരോപിച്ചു. ഒരു വനിത എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളുന്നയിച്ചുവെന്നാരോപിച്ച് മഹുവ, എത്തിക്സ് കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ചു. കമ്മിറ്റി ചെയർമാൻ പക്ഷപാതിത്വപരമായി പെരുമാറിയെന്നും മഹുവ കുറ്റപ്പെടുത്തി. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കിൽ പെടുത്താതെ 75 ലക്ഷം രൂപ കൈപ്പറ്റി,ലാപ്ടോപ്പുകള്‍, ഡയമണ്ട് നെക്ലേസുകളടക്കം വിലകൂടിയ ഉപഹാരങ്ങൾ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങള്‍ ഒന്നൊന്നായി മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്‍പാകെ നിഷേധിച്ചു. പണം കൈപ്പറ്റിയതിന് പരാതിക്കാര്‍ നല്‍കിയ തെളിവ് എന്തെന്ന ചോദ്യവും മഹുവ ഉയര്‍ത്തി. വിവിധ മന്ത്രാലയങ്ങള്‍ തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍…

Read More

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റിൽ താഴെ മാസ ഉപയോഗമുള്ളവർക്ക് വർധന ബാധകമല്ല. വർധന റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു.

Read More

പോത്തൻകോട്: ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ ദിവസം കൂടിയ വിലയ്ക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദുവിന്റെ (52) വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്.ആഡംബര വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യഅറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്.മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 13 ഇനത്തിൽപ്പെട്ട വിദേശ മദ്യ ബ്രാൻഡുകൾ ഇവിടെ നിന്ന് കണ്ടെത്തി.റെയ്ഡ് നടക്കുന്നതറിയാതെ പരിശോധന നടക്കുന്ന സമയത്ത് നിരവധിപേർ മദ്യം വാങ്ങാനെത്തിയിരുന്നു.ചില്ലറ വില്പനയിലൂടെ ദിവസേന ഒരു ലക്ഷത്തോളം രൂപ വരെ ലഭിച്ചിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. പോത്തൻകോട് ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയശേഷം ഈ പ്രദേശത്ത് അനധികൃത മദ്യവില്പന വ്യാപകമായിരുന്നു.നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി വി.ടി.രാസിത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് ടീമും,പോത്തൻകോട് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.പോത്തൻകോട് എസ്.ഐ രാജീവ്‌,ഡാൻസഫ് എസ്.ഐ ഷിബു, എ.എസ്.ഐ സജു,സതികുമാർ,ഉമേഷ്‌ ബാബു എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Read More

നെടുങ്കണ്ടം : വ്യാജരേഖയുണ്ടാക്കി 4.52 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നെടുങ്കണ്ടത്തെ ജില്ലാ ഡീലേഴ്‌സ് സഹകരണസംഘം സെക്രട്ടറിക്കും 12 ഭരണസമിതിയംഗങ്ങൾക്കുമെതിരേ വിജിലൻസ് കേസ്. ഭരണസമിതിയംഗവും മുൻ ഡി.സി.സി. പ്രസിഡന്റുമായ ഇബ്രാഹിംകുട്ടി കല്ലാർ 13-ാംപ്രതിയാണ്. സംഘം സെക്രട്ടറിയും ഭരണസമിതിയംഗങ്ങളും ചേർന്ന് വ്യാജരേഖ ചമച്ചും നിക്ഷേപപദ്ധതിയുടെ മറവിലും തുക തട്ടിയെടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ തിരിമറി നടത്തിയെന്നും ഇതിലുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പും അന്വേഷണം നടത്തിയിരുന്നു. അതേസമയം, മുൻ പ്രസിഡന്റ് മരിച്ചതിനെത്തുടർന്നാണ് അടുത്തകാലത്ത് സംഘം ഭരണസമിതിയിൽ താൻ എത്തിയതെന്ന് ഡി.സി.സി. മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. തട്ടിപ്പ് നടന്നകാലത്ത് ഭരണസമിതിയിൽ ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ബുധനാഴ്ച രാത്രി സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ്‌ റിട്ട് ഹര്‍ജി ഫയൽചെയ്തത്. ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

Read More

മനാമ:  ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ചു. കോളേജ് മുൻ പ്രിൻസിപ്പലും ഫോസ ചീഫ് കോ കോർഡിനേറ്ററുമായ പ്രൊഫ ഇമ്പിച്ചി കോയ പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതം പറഞ്ഞു. https://youtu.be/wMP85FwXDWQ?si=3ZIQXmOXgxmdPhNW ഇന്ത്യയിലും,ജി സി സി, അമേരിക്ക, യൂറോപ്യൻ നാടുകൾ, ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള മുഴുവൻ ഫോസ ചാപ്റ്ററുകളെയും ഏകോപിപ്പിച്ചു ബഹ്‌റൈനിൽ വെച്ച് അന്താരാഷ്ട്ര മീറ്റ് നടത്താൻ യോഗം തീരുമാനിച്ചു. ബഹ്‌റൈൻ ഫോസ മെമ്പർമാർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. അലി അഷ്‌റഫ്‌ യോഗം നിയന്ത്രിച്ചു. ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ 39574557 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Read More

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്.ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ വി​ദ്യാ​ർത്ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് ഇ​ടിച്ചായിരുന്നു അപകടം.

Read More

കൊട്ടാരക്കര: പതിന്നാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയിക്കിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കരിക്കം ഐപ്പള്ളൂര്‍ കൊല്ലംകോട്ടുവീട്ടില്‍ പൊടിക്കുഞ്ഞി(64)നെയാണ് കോടതി 80 കൊല്ലം കഠിന തടവിന് ശിക്ഷിച്ചത്. കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടി.ആര്‍.റീനാ ദാസിന്റേതാണ് ശിക്ഷ വിധി. ഡി.എന്‍.എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. 80,000 രൂപ പിഴയും ഒടുക്കണം. അല്ലാത്തപക്ഷം 80 കൊല്ലം കഠിനതടവും 12 കൊല്ലം അധികതടവും അനുഭവിക്കണം. 2021-ല്‍ കൊട്ടാരക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More

കൊച്ചി∙ ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ തല്ലി പരുക്കേൽപ്പിച്ചശേഷം പിതാവ് നിർബന്ധിച്ച് കളനാശിനി കുടിപ്പിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആൺകുട്ടിയും പെൺകുട്ടിയും സ്കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോൺ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങിവച്ചിരുന്നു. എന്നാൽ പെൺകുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. പെൺകുട്ടി അനുസരിക്കാത്തതിന്റെ വിരോധത്താലാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി കമ്പിവടികൊണ്ട് കൈയിലും കാലിലും അടിച്ചു പരുക്കേൽപ്പിച്ചു. പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനി വിഭാഗത്തിൽപ്പെട്ട മാരക വിഷം മരണം സംഭവിക്കുമെന്ന അറിവോടെയാണ് പിതാവ് മകളെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. ഞായറാഴ്ച (ഒക്ടോബർ 29) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ച് എറിഞ്ഞത്. അമ്മ വന്നു നോക്കുമ്പോൾ പിതാവ്…

Read More