- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ വീണ്ടും ക്ഷണിച്ച് സി.പി.എം; ആര്യാടന്‍ ഷൗക്കത്തിനും ക്ഷണം
തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ വീണ്ടും ക്ഷണിച്ച് സി.പി.എം. തങ്ങളുടേത് അവസരവാദ നിലപാടല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. നവംബര്‍ 11-ന് കോഴിക്കോട്ടുവെച്ചാണ് സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദർശിക്കുന്ന തീയതികളിൽ പ്രതിഷേധം സംഘടിപ്പിക്കും. വിശാലമായ രീതിയിലാണ് റാലി വിഭാവനം ചെയ്തത്. മുസ്ലിം ലീഗ് ഉള്‍പ്പെടെ പങ്കെടുക്കുന്നതിനായുള്ള നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഇ.ടി പറഞ്ഞത്. മുദ്രാവാക്യത്തോട് താത്പര്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയതാണ്, ഗോവിന്ദൻ പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് ലീഗ് നിലപാട്. ഈ സാങ്കേതിക കാര്യം കോണ്‍ഗ്രസിന്റെ വിലക്കാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലുടനീളം ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. ആര്യാടന്‍ ഷൗക്കത്തിനേപ്പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരേയും ക്ഷണിക്കും. പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഹിന്ദുത്വ ശക്തികളുമായി കോൺഗ്രസ് കൂടുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക നയങ്ങള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തിന്റെ…
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. പണം അനാവശ്യമായി പാഴാക്കുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു. അതേസമയം പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് കാശില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്. സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു.ധനബില്ലാണ്. അതിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാർ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഗവർണർ സ്വാഗതം…
‘മുസ്ലിങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം നഷ്ടമായി; വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിൽ 2004ന്റെ രണ്ടാം ഭാഗം’
കൊച്ചി: ബാബറി മസ്ജിദിന്റെ തകർച്ചയോടെ കേരളത്തിലെ മുസ്ലീം മതവിഭാഗത്തിന് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്‌ടമായെന്നും, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാഗമായിരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1992 ൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് മുൻപുള്ള ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിനൊപ്പമായിരുന്നു. നിയമസഭയിൽ എൽഡിഎഫിനും ലോക്‌സഭയിൽ യുഡിഎഫിനും വോട്ട് ചെയ്യുന്ന ഒരു പ്രത്യേകത കേരളത്തിനുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകർച്ചയ്‌ക്ക് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ അതിന് മാറ്റം വന്നു. 1996-1998 നടന്ന തെരഞ്ഞെടുപ്പുകളിൽ അത് കാണാൻ കഴിയും. 2004ൽ 15 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഈ പ്രവണത ഏതെങ്കിലുമൊരു നേതാവ് വന്നതുകൊണ്ടോ പോയതുകൊണ്ടോ അല്ല. പാർട്ടി എടുത്ത നിലപാട് ശരിയാണ് എന്നുള്ളതു കൊണ്ടാണ്. കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പറ്റുക, കോൺഗ്രസിനെ അത്രത്തോളം വിശ്വസിക്കാൻ പറ്റില്ലെന്നും…
കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനിലോറി ആദ്യം കാറിലും പിന്നീട് പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ സിനിമകളുടെ പ്രചാരണം; ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്
കൊച്ചി: സിനിമാപ്രചാരണത്തിന്റെ പേരിൽ ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്. ഓൺലൈൻ മാധ്യമങ്ങൾക്ക് പണം കൊടുത്തതായുള്ള രേഖയുണ്ടാക്കി നടത്തിയ വെട്ടിപ്പാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിനിടെ പുറത്തായത്. ഇതേത്തുടർന്ന് മലയാളത്തിലെ ഒരു നടന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനി ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളെ ഒഴിവാക്കി നേരിട്ട് പ്രചാരണം നടത്താൻ തീരുമാനിച്ചു. റിവ്യൂകളുടെ പേരിലുള്ള അധിക്ഷേപവും നവമാധ്യമപ്രചാരണത്തിന്റെ പേരിൽ നിർമാതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും ചർച്ചയായപ്പോഴാണ് ഇരുസംഘടനകളും ചൊവ്വാഴ്ച ഓൺലൈൻ മാധ്യമങ്ങളുടെ യോഗം വിളിച്ചത്. പണം നൽകിയിട്ടും എന്തുകൊണ്ട് മോശം അഭിപ്രായം പറയുന്നുവെന്ന ചോദ്യം മുൻനിര ഓൺലൈൻ മാധ്യമത്തിനുനേർക്ക് ഉയർത്തി. തങ്ങൾക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അവരുടെ പ്രതിനിധിയുടെ മറുപടി. അപ്പോഴാണ് ആ ഓൺലൈൻ മാധ്യമത്തിന് പണം നൽകിയതായി കാണിച്ച് ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നിർമാതാവിന് നൽകിയ രേഖകൾ സിനിമാസംഘടനകൾ പ്രദർശിപ്പിച്ചത്. ഒരു സിനിമയ്ക്ക് ഒരുലക്ഷം രൂപവരെ നൽകിയതായിട്ടായിരുന്നു കണക്ക്. മറ്റുചില പ്രധാനമാധ്യമങ്ങളുടെ പേരിലും പണംതട്ടിപ്പ് നടത്തിയെന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയത്. യോഗത്തിൽ ഡിജിറ്റൽ…
മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഹരിതകര്‍മസേനാംഗങ്ങള്‍
ഷൊര്‍ണൂര്‍: മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഷൊര്‍ണൂരിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ മാതൃകയായി. വീട്ടില്‍നിന്ന് ലഭിച്ച മാലിന്യത്തില്‍ പണമടങ്ങിയ ബാഗമുണ്ടായിരുന്നു. ഇതുമായിപ്പോയ സംഘം പണമുണ്ടെന്ന് കണ്ടെത്തി മിനിറ്റുകള്‍ക്കകം തിരിച്ചേല്‍പ്പിച്ചു. ചുഡുവാലത്തൂര്‍ സ്വദേശിയായ എന്‍.വി. വിനോദിന്റെ മകളുടെ ബാഗിലായിരുന്നു പണമുണ്ടായിരുന്നത്. ഹരിതകര്‍മ സേനാംഗങ്ങളായ ഉഷ, ശ്രീലത, മഞ്ജുഷ എന്നിവര്‍ ബാഗ് വിനോദിന്റെ ഭാര്യാമാതാവ് സരോജിനിയമ്മയെ ഏല്‍പ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് സേനാംഗങ്ങളെ അഭിനന്ദിക്കാനെത്തിയത്. പി. മമ്മിക്കുട്ടി എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ എം.കെ. ജയപ്രകാശ് എന്നിവര്‍ സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം പങ്കുവെച്ചു. ആഴ്ചകള്‍ക്കുമുമ്പ് തൃക്കടീരിയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണവള ഉടമയായ വീട്ടമ്മയ്ക്ക് തിരികെ നല്‍കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരാണെങ്കിലും മറ്റുള്ളവരുടെ സമ്പാദ്യം തങ്ങള്‍ക്കാവശ്യമില്ലെന്നാണിവര്‍ക്ക് പറയാനുള്ളത്.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടുരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുന്നത് ഈ മാസം 10 വരെ തുടരുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. ആറ് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതിനുള്ള അനുമതിയും ഡല്‍ഹി സര്‍ക്കാര്‍ നല്‍കി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നവംബര്‍ അഞ്ച് വരെയായിരുന്നു അവധി നല്‍കിയിരുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അടച്ചിടല്‍ പത്ത് വരെ നീട്ടി. കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കുകളനുസരിച്ച് ഡല്‍ഹിയിലെ വായുനിലവാര സൂചിക ഒക്ടോബര്‍ 27-നും നവംബര്‍ മൂന്നിനും ഇടയില്‍ 200 പോയന്റില്‍ അധികമാണ് വര്‍ധിച്ചത്. ഞായറാഴ്ച രാവിലെ മലിനീകരണ തോത് 460-ല്‍ എത്തിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായിരിക്കെ, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനാവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് ഡല്‍ഹി പരിസ്ഥിതിവകുപ്പ് മന്ത്രി ഗോപാല്‍ റായ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നത് തടയാന്‍ നിരത്തുകളില്‍ ഇലക്ട്രിക്, സി.എന്‍.ജി.…
പാലക്കാട്: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ജീപ്പ് യുവാവ് തല്ലിത്തകര്‍ത്തു. മാന്നന്നൂര്‍ സ്വദേശി ശ്രീജിത്ത് ആണ് അക്രമം കാട്ടിയത്. ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ ശ്രീജിത്ത്, സ്റ്റേഷനുമുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നാതാണ് ദൃശ്യങ്ങളിലുള്ളത്. പോലീസുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടുന്നതും കാണാം. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ചടങ്ങ് സ്റ്റേഷനില്‍ നടക്കുന്നുണ്ടായിരുന്നു. പാലക്കാട് എസ്.പിയടക്കം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
കൊച്ചി: എറണാകുളം മുനമ്പത്ത് മത്സ്യബന്ധനബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് കടലില്‍ വീണ എട്ടുപേരെ രക്ഷപ്പെടുത്തി. തോപ്പുംപടി ഹാര്‍ബറില്‍നിന്ന് ശനിയാഴ്ച മത്സ്യബന്ധനത്തിനു പോയ സില്‍വര്‍ സ്റ്റാര്‍ എന്ന ബോട്ടും നൂറിന്‍മോള്‍ എന്ന ബോട്ടുമാണ് കടലില്‍വെച്ച് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെ നാലരയോടെയാണ് ഇവരെ കരയിലെത്തിച്ചത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ജോസിന്റെ മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട്: വടകരയിൽ തേനീച്ച ആക്രമണം. കുട്ടികളുൾപ്പടെ ഒൻപതു പേർക്ക് തേനീച്ചയുടെ കുത്തേറ്റു. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. വടകര ഹെൽത്ത് സെന്ററിന് സമീത്ത് വെച്ചാണ് ഫിദ,ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്. ഇവരുടെ നില ഗുരുതരമാണ്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
