- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
മനാമ: ബഹ്‌റൈനിൽ നടന്നു വന്ന മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. ബഹ്റൈൻ സൈക്ലിങ് അസോസിയേഷന്റെ പിന്തുണയോടെ ഫാൽയാത് ആണ് നാലു ദിവസങ്ങളിലായി നടന്ന സൈക്ലിങ് ടൂർ സംഘടിപ്പിച്ചത്. സമൂഹത്തിൽ സൈക്ലിങ് പ്രോത്സാഹിപ്പിക്കുക, ഇതിന്റെ ഗുണപരമായ വശങ്ങൾ ഉയർത്തിക്കാട്ടുക എന്നിങ്ങനെയുള്ള നിരവധി ലക്ഷ്യങ്ങളോടെയാണ് പരിപാടി നടന്നത്. അമേച്വർ സൈക്ലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പൊതുജനാരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനും ടൂർ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ ടീമുകളിൽ ഉൾപ്പെടുത്താനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക അമേച്വർ സൈക്ലിസ്റ്റുകളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ രണ്ട് എഡിഷനുകളും നടന്നത്. നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വനിതകൾക്കായുള്ള മത്സരവുമുണ്ടായിരുന്നു. വിജയികൾക്ക് 40,000 ദീനാറിെൻറ കാഷ് പ്രൈസുകളാണ് സമ്മാനമായി നൽകിയത്.
ഡാളസ്: “ഓർമ്മയുണ്ടോ ഈ മുഖം?” എന്ന അന്വർത്ഥമായ ടാഗ് ലൈനുമായി എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്-ൻറെ നോർത്ത് അമേരിക്ക പൂർവവിദ്യാർത്ഥിസംഗമം ഒക്ടോബർ 27, 28 തീയതികളിലായി ഡാലസിൽ വച്ച് നടത്തപ്പെട്ടു. 1997-2006 വരെയുള്ള ബാച്ചുകളിൽ നിന്നായി 70-ഇൽ പരം പൂർവ്വവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ കൂട്ടായ്മ , എൽ ബി എസ് കോളേജിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായി മാറി. ‘ഫ്ലാഷ്ബാക്ക്’ എന്ന പേരിൽ, ഗ്രേപ്-വൈനിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു ഈ പുനഃ സമാഗമം. തിരക്കുകൾക്കും പ്രാരാബ്ദ്ധങ്ങൾക്കും ഒരിടവേള കൊടുത്തു പഴയ സൗഹൃദങ്ങൾ പുതുക്കിയെടുക്കാനും, ജീവിതത്തിൽ ഓർത്തുവയ്ക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവർക്കും സമ്മാനിക്കാനും, പിന്നെയാ പഴയ പതിനെട്ടുകാരിയിലേക്കും പത്തൊൻപതുകാരനിലേക്കും അവരെയൊന്നു തിരിച്ചുനടത്തിക്കാനുമുള്ള, അബ്രാഹാം തോമസിൻറെ നിസ്വാർഥചിന്തയിൽ നിന്നാണ് ഫ്ലാഷ്ബാക്ക് പിറവിയെടുക്കുന്നത്. പിന്നീട് ഭാരവാഹിത്വം (ഷാജിൻ ജോസഫ്, സുപ്രഭ ശേഖരൻ, സ്റ്റീഫൻ ജോൺസൺ, രമ്യ അനിൽകുമാർ, രശ്മി നാരായൺ, വിനോദ് നായർ, പ്രിയ…
തിരുവനന്തപുരം ∙ മന്ത്രി ആർ.ബിന്ദുവിനെതിരെ തലസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം. കനകക്കുന്നിലെ ‘കേരളീയം’ വേദിയിൽനിന്ന് മടങ്ങുന്നതിനിടയിലാണ് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കെഎസ്‍യുക്കാർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവർക്കും അറിയില്ല, തനിക്കും അറിയില്ലെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കണ്ണട വിവാദത്തിൽ മറുപടി അർഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കണ്ണട വാങ്ങിയ ഇനത്തിൽ പൊതുഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തുവന്നിരുന്നു. അതിനിടെ, തൃശൂരിൽ കെഎസ്‍യു പ്രവർത്തകർ മന്ത്രി ബിന്ദുവിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. കേരളവർമ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മന്ത്രി ബിന്ദുവിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കൊറോണ രക്ഷക് പോളിസി ക്ലെയിം നിരസിച്ചു; ഇൻഷുറൻസ് കമ്പനി ഉപഭോക്താവിന് 1,20,000 രൂപ നഷ്ടപരിഹാരം നൽകാൻ പഭോക്തൃ കോടതി
കൊച്ചി: കോവിഡുമായി ബന്ധപെട്ട പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ കൊറോണ രക്ഷക് പോളിസിയിൽ ചേർന്നിട്ട് ക്ലെയിം നിരസിക്കപ്പെട്ട പോളിസി ഉടമക്ക് 1,20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശിയായ കെ.ആർ പ്രസാദ് 2020 ജൂലൈയിലാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ ചേർന്നത്. 2021 ജനുവരിയിൽ പരാതിക്കാരന് കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയും നാല് ദിവസം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ അഡ്മിറ്റായി ചികിത്സിക്കുകയും ചെയ്തു. എന്നാൽ ചികിത്സാ ഇനത്തിൽ ചെലവായ തുകയുടെ ക്ലെയിം ഇൻഷുറൻസ് കമ്പനി നിരസിക്കുകയായിരുന്നു. ‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ എന്ന അസുഖം ഉണ്ടെന്ന വിവരം പോളിസി ഉടമ മറച്ചുവച്ചു എന്ന കാരണം പറഞ്ഞാണ് ക്യാഷ് ലെസ്സ് ക്ലെയിം നിരസിക്കപ്പെട്ടത്. ഇതേതുടർന്ന് ഇൻഷുറൻസ് ഓംബുഡ്‌സ്മാനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ എന്ന രോഗാവസ്ഥ മറച്ചുവെച്ച് പോളിസി ഉപാധികൾ ലംഘിച്ചതിനാലാണ്…
പാലക്കാട്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന്‍ അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്റെ മകന്‍ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വെള്ളാരംകല്‍മേട് – മുട്ടിമാമ്പള്ളം റോഡിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇളനീര്‍ കയറ്റാന്‍ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ വേലുമണിയുടെ മകന്‍ രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമദാസിന് തലയ്ക്കാണു പരിക്ക്. ഇദ്ദേഹത്തെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
നടി അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങൾ ജഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗദ് കുറിച്ചു. നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു ജഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്. അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം അറിയിച്ചത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജഗദിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം…
വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍
തൃശൂര്‍: ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തർക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം ഉണ്ടാവുന്നത്. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പിവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. ഏതോ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇത് ചോദ്യം ചെയ്യാന്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജയില്‍ ഓഫീസില്‍ എത്തുകയായിരുന്നു. ഈസമയത്ത് മൂന്ന് ഓഫീസര്‍മാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ അടക്കം നശിപ്പിച്ചു. പരിക്കേറ്റ മൂന്ന് ജയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
കൊച്ചി: മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശികളായ മോഹൻ തോ, ദീപാങ്കർ ബസുമ എന്നിവരാണ് മരിച്ചത്. അടൂപറമ്പ് കമ്പനിപ്പടിയിൽ പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളികളെയാണ് മില്ലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പനിയിലെ കോമ്പൗണ്ടിൽ തന്നെയുള്ള ഇവരുടെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങൾ. മരിച്ച ഒരാളുടെ ഭാര്യ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെവന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ഒരാളെ കാണാതായതായും വിവരമുണ്ട്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.
പാലക്കാട്: ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട പടിഞ്ഞാറേക്കാട് ശിവനുണ്ണിയെയാണ് (58) പോക്‌സോ കോടതി ശിക്ഷിച്ചത്. 2017 ഏപ്രില്‍, മേയ് മാസങ്ങളില്‍ സ്‌കൂളവധിക്കാലത്താണ് സംഭവം. വാളയാര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ഹരിപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി. സുബ്രഹ്‌മണ്യന്‍, വി.എന്‍. ഷീജ എന്നിവര്‍ ഹാജരായി.
ഇടുക്കി: ബെംഗളൂരുവില്‍ നഴ്‌സിങ് പഠനത്തിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി ആറ് കോടിയോളം രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട ആറ് രക്ഷിതാക്കള്‍ തങ്കമണി പോലീസില്‍ പരാതി നല്കിയതിനെത്തുടര്‍ന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി വട്ടവിള പുത്തന്‍വീട്ടില്‍ ലിജോ ജേക്കബ് ജോണ്‍ (37), നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തില്‍ ജിതിന്‍ തോമസ് (30), തൈക്കൂട്ടത്തില്‍ മൃദുല്‍ ജോസഫ്(32), കട്ടപ്പന നത്തുകല്ല് ഓലിക്കര ജസ്റ്റിന്‍ ജെയിംസ് (32). നെടുങ്കണ്ടം ബാലഗ്രാം കണിശേരിയില്‍ കെ.ടി. അനൂപ് (32) എന്നിവരാണ് അറസ്റ്റിലായത്. 2021-ല്‍ ദേവാമൃതം എന്ന പേരില്‍ പ്രതികള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. 2022-ലാണ് രക്ഷിതാക്കളില്‍നിന്ന് പണം വാങ്ങിയത്. ബെംഗളൂരുവിലെ പ്രമുഖ നഴ്‌സിങ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിനല്‍കാമെന്നും ഇതിനായി പലിശയില്ലാതെ വായ്പ നല്‍കാമെന്നും രക്ഷിതാക്കളെ വിശ്വസിപ്പിച്ചു. മുംബൈയിലുള്ള ഗ്രേ ക്വെസ്റ്റ് എന്ന സ്വകാര്യബാങ്കില്‍നിന്ന് മൂന്നുലക്ഷം രൂപവീതം രക്ഷിതാക്കളെക്കൊണ്ട് വായ്പ എടുപ്പിച്ചു. ഈ തുക ട്രസ്റ്റിലേക്ക് വാങ്ങി. ഇതുകൂടാതെ 25,000…
