Author: News Desk

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സിബിഎസ്‌ഇ ക്ലസ്റ്റർ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അത്‌ലറ്റിക്‌സിൽ 31 സ്വർണവും 13 വെള്ളിയും 2 വെങ്കലവും ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കി. അണ്ടർ 19 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ഐഎസ്ബി വിദ്യാർഥികൾ ജേതാക്കളായി. ഫൈനലിൽ അവർ ഇബ്‌ൻ അൽ ഹൈതം സ്‌കൂളിനെതിരെയാണ് ജയിച്ചത്. https://youtu.be/uB7n2Ol3xQw?si=-RDM-bxHZkCOXwEk&t=83 മുൻനിര സ്‌ട്രൈക്കർ ജെറമിയ പെരേര ഇരട്ട ഗോളുകൾ നേടി. ഫുട്ബോൾ ടീം അംഗങ്ങൾ ഇവരാണ് : അഗസ്റ്റിൻ മക്കറിനാസ്, അമ്മാർ സുബൈർ, മുഹമ്മദ് ഹഫീസ്, വൈഷ്ണവ് ബിജു, ആരോൺ ഡോളി, ഗവ്രിൽ ആന്റണി ബറേറ്റോ, ജെറമിയ പെരേര, സയീം അഹമ്മദ് നിസാർ, അദ്വൈത് കരുവത്ത് രാജേഷ്, ബെനോ നെബു ചാക്കോ, പ്രണവ് പി, ഹാലിത് യുസഫ് , നോയൽ സെബാസ്റ്റ്യൻ, ആരോൺ വിജു, ഇസ്മായിൽ അലി, സീഷൻ ആദിൽ സുർവെ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് സാബിഖ് ജയഫർ. മത്സരത്തിലുടനീളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . വോളിബോൾ…

Read More

മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് വെച്ച് അഭിനേത്രിയും ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയുമായ ഇഷിക പ്രദീപ് ആണ് രജിസ്ട്രേഷൻ നിർവഹിച്ചു ഉൽഘാടനം ചെയ്തത്. ആഗോള തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മൽസരത്തിന് മുൻ വർഷങ്ങളിൽ ബഹ്റൈനിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. മൂന്നാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ…

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ താഴ്ന്ന വരുമാനക്കാരയവർക്ക് വേണ്ടി നടത്തിവരുന്ന സ്പീക് ഈസി കോഴ്സ് സമാപിച്ചു. ആഗസ്റ്റിൽ ആരംഭിച്ച കോഴ്സിൽ 18 പേർ പങ്കെടുത്തു. സമാപന പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല, ന്യൂ മിലെനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ, അൽ കുവൈത്തി ഗ്രൂപ്പ് പ്രതിനിധി രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. https://youtu.be/uB7n2Ol3xQw?si=NOUI8rPEQet-Az-L സോമൻ ബേബി, മാധവൻ കല്ലത്ത്, ഡോ ബാബു രാമചന്ദ്രൻ, സുരേഷ് കരുണാകരൻ, അജിത്ത് എന്നിവരും പങ്കെടുത്തു. ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അദ്ധ്യാപകരായ റൂബി തോമസ്, സ്വസ്തി മെഹ്ത, കോർഡിനേറ്റർ സുതേക മന്ദാന എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Read More

മനാമ: സനദ് പെൺകുട്ടിയുടെ കൊലപാതകിയുടെ അപ്പീൽ വിചാരണയുടെ വിധി ഡിസംബർ 31 ന് പുറപ്പെടുവിക്കുമെന്ന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി തീരുമാനിച്ചു. കഴിഞ്ഞ ആഴ്‌ച, പ്രതിഭാഗം അപ്പീൽക്കാരനെ മാനസികമായി വിലയിരുത്താൻ അഭ്യർത്ഥിച്ചിരുന്നു. ഇന്നലെ നടന്ന സെഷനിൽ പ്രതിഭാഗം അഭിഭാഷകൻ ഷെയ്ഖ് റാഷിദ് അൽ ഖലീഫ തന്റെ ക്ലയന്റിനെ കുറ്റവിമുക്തനാക്കുന്നതിനുള്ള അഭ്യർത്ഥനയോടെ ഹർജി അവതരിപ്പിച്ചു. https://youtu.be/AAQfruduKyM?si=CIrmkX2a3uE35x7N ബഹ്‌റൈൻ പെൺകുട്ടിയെ കൊന്ന് മൃതദേഹം സനദ് കണ്ടൽക്കാടിൽ ഉപേക്ഷിച്ചതിന് മുപ്പതുകാരനായ ബഹ്‌റൈനിയെ ഹൈ ക്രിമിനൽ കോടതി 28 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ആസൂത്രിതമല്ലാത്ത കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ലൈംഗികാതിക്രമ ആരോപണങ്ങളിൽ അധികമായി മൂന്ന് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു.

Read More

മനാമ: യൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടയായ ഐവൈസി ഇന്റർ നാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും, ജന സെക്രട്ടറി റംഷാദ് അയി ലക്കാട് നന്ദിയും അറിയിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ സജി മാർക്കോസ്, പ്രഭാഷകൻ സിറാജ് പള്ളിക്കര, കെ എം സിസി വൈസ് പ്രസിഡണ്ട്‌ ഷംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു. https://youtu.be/AAQfruduKyM?si=CIrmkX2a3uE35x7N ലോകത്തെ മനുഷ്യ സ്നേഹികളെ ഒന്നടങ്കം വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഫലസ്തീനിൽ നിന്ന് വരുന്നതെന്ന് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എക്കാലവും ഫലസ്തീനോടൊപ്പമാണ് എന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ യാസർ അറഫത്ത് സഹോദരിയേപ്പോലെ ആണ് കണ്ടിരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു,, അന്താരാഷ്ട്ര സമൂഹം ഇടപെട്ട് കൊണ്ട് എത്രയും പെട്ടെന്ന് ഫലസ്തീനിൽ സമാധാനം പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒഐസിസി പ്രസിഡണ്ട്‌ ബിനു കുന്നന്താനം, ഐവൈസിസി ജനറൽ സെക്രട്ടറി…

Read More

മനാമ: സീ​ഫി​ലെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി ബീ​ച്ചി​ൽ ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി)​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ഒ​ളി​മ്പി​ക് ദി​നം ആ​ച​രി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ന്റെ പ്ര​ഥ​മ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്‌.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി സെ​യി​ലി​ങ്, റോ​യി​ങ്, ബീ​ച്ച് സോ​ക്ക​ർ, ബീ​ച്ച് വോ​ളി​ബാ​ൾ, ഓ​പ​ൺ വാ​ട്ട​ർ നീ​ന്ത​ൽ, ആ​യോ​ധ​ന​ക​ല​ക​ൾ, നെ​റ്റ്‌​ബാ​ൾ, വെ​യ്‌​റ്റ്‌​ലി​ഫ്റ്റി​ങ്, അ​ക്വാ​ത്‌​ലോ​ൺ തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും സ്​​പോ​ർ​ട്സ് ഷോ​ക​ളും ന​ട​ന്നു. https://youtu.be/AAQfruduKyM?si=rRgrxe4y3FIlNPGl 15 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ, 16-19 വ​യ​സ്സ്, 20-40 വ​യ​സ്സ്, 41 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ളി​മ്പി​ക് ദി​ന ഓ​ട്ട​വും ന​ട​ന്നു. പരിപാടിയിൽ മു​തി​ർ​ന്ന കാ​യി​ക താ​ര​ങ്ങ​ളും ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​യി​ക​ക്ഷ​മ​ത​യു​ള്ള സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്തു​ക, സ്​​പോ​ർ​ട്സി​ന്റെ മൂ​ല്യ​ങ്ങ​ൾ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും പ​ക​ർ​ന്നു​കൊ​ടു​ക്കു​ക എ​ന്നീ…

Read More

പെരിന്തല്‍മണ്ണ: ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. താഴേക്കോട് മാരമ്പറ്റ കോളനിയിലെ കൃഷ്ണന്‍കുട്ടി(38) യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. അസുഖംകൊണ്ട് യുവതി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് നാലു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായതെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനാലാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പ്രതിയ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read More

തിരൂര്‍: മലപ്പുറം തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. അന്വേഷണത്തിൽ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. തിരൂ‍ർ പി സി പടി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്സലായി വാങ്ങിയത്. ഇതിലൊരു കവർ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. എണ്ണയിൽ വറുത്തെടുത്ത രീതിയിലായിരുന്നു കോഴിത്തലയുണ്ടായിരുന്നത്. കോഴിയുടെ കൊക്കുൾപ്പെടെ ഇതിലുണ്ടായിരുന്നെന്ന് വീട്ടമ്മ പറയുന്നു. തുടർന്ന് ഇവർ തിരൂർ ഭക്ഷ്യസുരക്ഷ ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടിൽ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ട്. കാലങ്ങളായി മുത്തൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊറോട്ട സ്റ്റാൾ. സംഭവം എങ്ങിനെ നടന്നെന്ന് അറിയില്ലെന്ന് ഹോട്ടലുടമ പറയുന്നു. പാചക സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഹോട്ടലിന്‍റെ രജിസ്ട്രേഷൻ സസ്പെന്റ്…

Read More

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഇന്ന് രാവിലെ ആറരയോടെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. യുവതി വീട്ടിൽ നിന്നും ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഊർമിള ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മുൻപും വീട്ടിൽ കയറി യുവതിയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്.

Read More

കൊല്ലം: കുട്ടികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയ വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച കേസിൽ തട്ടുകട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹത്തേക്കു തിളച്ച എണ്ണ വീണ വീട്ടമ്മയ്ക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് രാജൻ ഭവനിൽ ഡേവിഡിനെ (51) ആണു കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബീച്ച് നഗർ മാർത്താണ്ഡപുരം പുരയിടത്തിൽ സജിതയ്ക്കാണു പൊള്ളലേറ്റത്. കൂടെയത്തിയ സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്കൂളിൽ പഠിക്കുന്ന ഇരുവരുടെയും മക്കൾ തമ്മിലുള്ള പ്രശ്നം അന്വേഷിക്കാനാണ് സജിതയും സഹോദരിയും ഡേവിഡിന്റെ തട്ടുകടയിലെത്തിയത്. സംസാരം വാക്തർക്കമാകുകയും ഡേവിഡ് തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. സഹോദരി സുജിതയുടെ വിരൽ കമ്പി വടി കൊണ്ട് അടിച്ചു ഒടിച്ചുവെന്നും പരാതിയിലുണ്ട്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More