Author: News Desk

കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കായി പെരിയയിലെ ഉൾക്കാടുകളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. വടക്കേ വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം വളരെ സജീവമാണ്. പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പേരിയിലും വിലസിയ മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ബാണാസുര ദളത്തിലെ കമാൻഡർ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് തണ്ടർബോൾട്ട് ഇന്നലെ പിടികൂടിയത്. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു നാലം​ഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ വീട്ടിൽ ഏഴു പേരുണ്ടായിരുന്നു എല്ലാവരും സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ…

Read More

ഇടുക്കി: മാസങ്ങളായി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ് ഇടുക്കി അടിമാലിയിലെ അന്നയും മറിയക്കുട്ടിയും. മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ് 85 വയസ് പിന്നിട്ട ഇവർ. അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല”- മറിയക്കുട്ടി പറഞ്ഞു. രണ്ട് വര്‍ഷത്തെ ഈറ്റത്തൊഴിലാളി പെന്‍ഷനാണ് അന്ന ഔസേപ്പിന് കിട്ടാനുള്ളത്. ക്ഷേമനിധി പെന്‍ഷന്‍ കൊണ്ടുമാത്രമാണ് അന്നയും മറിയക്കുട്ടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മരുന്ന് വാങ്ങാനും കറന്‍റ് ബില്ലടയ്ക്കാനും ആഹാരത്തിനു പോലും പെന്‍ഷനാണ് ഏക ആശ്രയം. മാസങ്ങളായി ഇവര്‍ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്നു. ഒടുവില്‍ ഒരു ഗത്യന്തരവുമില്ലാതെ അവിടെ നിന്ന് തന്നെ ഭിക്ഷ യാചിച്ചു തുടങ്ങി.  പ്രദേശത്തെ കടകള്‍, ആളുകള്‍. ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ എല്ലാവരെയും കണ്ട് കാര്യം പറഞ്ഞു. കറന്‍റ് ബില്ലടയ്ക്കാനും മരുന്ന് വാങ്ങാനുമുള്ള പണം കിട്ടി. താത്ക്കാലിക ആശ്വാസം മാത്രമാണിത്. അടുത്ത മാസവും സര്‍ക്കാര്‍ കന്നിഞ്ഞില്ലെങ്കില്‍ അവസ്ഥ ഇതു തന്നെയാകും.…

Read More

തിരുവനന്തപുരം: തുടര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്. ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ. 12 മണി കഴിഞ്ഞാല്‍ ആളുകള്‍ മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. ഇതോടൊപ്പം ഇവിടെ പൊലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്‌ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള്‍ പൊലീസ് ആലോചിക്കുന്നത്. മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് സമയപരിധിയും രജിസ്‌ട്രേഷനും അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് മ്യൂസിയം പൊലീസ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

Read More

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് – കിഴക്കന്‍ ഇന്ത്യയ്ക്ക് മുകളിലേക്ക് കിഴക്കന്‍ കാറ്റ് ശക്തമായതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 2-3 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും ( ബുധന്‍, വ്യാഴം ദിവസങ്ങളില്‍) കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തീരത്ത് ഇന്ന് ( ബുധന്‍) രാത്രി 11.30 വരെ ഒന്നുമുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി പക മനസ്സില്‍ കൊണ്ടു നടന്നു. അതിനുവേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. മനസ്സില്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ആ പ്ലാനിങ്ങാണ് നടപ്പാക്കിയതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. ഹാളില്‍ പലയിടത്തായി ബോംബുകള്‍ വെച്ചത് നാശനഷ്ടം ഉറപ്പാക്കാനാണ്. സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനാണ് എല്ലാ തെളിവുകളും സൂക്ഷിച്ചത്. ഇതിനുവേണ്ടിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.

Read More

തിരുവനന്തപുരം: മയക്കുമരുന്ന് കൈവശം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. രാജാജി നഗര്‍ സ്വദേശി ബൈജുവിനെയാണ് പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വെറുതെ വിടാന്‍ കോടതി ഉത്തരവായത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി രാജേഷിന്റെതാണ് ഉത്തരവ്. 2016 മാര്‍ച്ച് 18 വൈകീട്ട് 6.40 നാണ് സംഭവം. മുന്‍ കന്റോണ്‍മെന്റ് എസ് ഐ വിന്‍സന്‍ ജോസഫ് ആണ് ബൈജുവിനെ പിടികൂടിയത്. വിമന്‍സ് കോളജ് പനവിള റോഡിലാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് പല പ്രാവശ്യം വിവരം ലഭിച്ചിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പിടികൂടുന്ന സമയത്ത് ഇയാളുടെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ കഞ്ചാവ് ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. തൊണ്ടിമുതലായി ഇത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ ഒന്നും പ്രതി കുറ്റം ചെയ്‌തെന്ന്…

Read More

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അം​ഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അം​ഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസാണ് പോക്സോ കേസ് എടുത്തത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പോക്‌സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. ബാങ്കിന്റെ വായ്പ ഇടപാടു രേഖകള്‍ അടക്കം ഇഡി പരിശോധിച്ചു വരികയാണ്. നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു.കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. ബാങ്കിന്റെ രണ്ട് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലാണ് ഇതോടൊപ്പം പരിശോധന. തട്ടിപ്പിന് നേതൃത്വം നല്‍കിയ ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നതിനിടെയാണ് ഇഡി റെയ്ഡ്. ഇതോടെ വായ്പാ തട്ടിപ്പു കേസ് ഇഡി ഏറ്റെടുക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. സിപിഐയുടെ നിയന്ത്രണത്തിലുള്ളതാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക്.

Read More

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിൻ്റെ നിലപാട് ശരിയല്ലെന്നും മുസ്ലിം ലീഗ് വിമര്‍ശിച്ചു. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ ഭാഗത്തും പ്രശ്നമുണ്ട്. എന്നാലിത് സംസ്ഥാനം വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്നും ലീഗ് വിമര്‍ശിക്കുന്നു.

Read More

മനാമ: ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസ് നാവികസേനയുടെ ആണവ അന്തർവാഹിനി ഗൾഫ് തീരത്ത് എത്തി. ഒഹായോ-ക്ലാസ് അന്തർവാഹിനി ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ നേവിയുടെ പ്രവർത്തനമേഖലയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് ഇത് എത്തിച്ചിരിക്കുന്നത്. https://youtu.be/uB7n2Ol3xQw?si=Dm1lvKvluwrJWdna ന്യൂക്ലിയർ ശേഷിയുള്ള ആയുധങ്ങൾ ഉൾപ്പെടെ വിവിധതരം മിസൈലുകൾ വഹിക്കാൻ കഴിയുന്ന യുഎസ് നാവികസേനയുടെ “വലിയ തോക്കുകൾ” ആണ് ഒഹിയോ-ക്ലാസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പ്രവർത്തിക്കുന്ന 14 ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും (എസ്എസ്ബിഎൻ) നാല് ക്രൂയിസ് മിസൈൽ അന്തർവാഹിനികളും (എസ്എസ്ജിഎൻ) ഒഹായോ ക്ലാസ് ആണവോർജ്ജ അന്തർവാഹിനികളിൽ ഉൾപ്പെടുന്നു. ഈ അന്തർവാഹിനികൾ യുഎസ് നാവികസേനയ്‌ക്കായി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ്. മുങ്ങുമ്പോൾ 18,750 ടൺ സ്ഥാനചലനം ഉണ്ടാകും. വലിപ്പത്തിന്റെ കാര്യത്തിൽ, റഷ്യൻ നാവികസേനയുടെ സോവിയറ്റ് രൂപകല്പന ചെയ്ത ടൈഫൂൺ ക്ലാസും (48,000 ടൺ) ബോറെ ക്ലാസും (24,000 ടൺ) കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ അന്തർവാഹിനിയാണിത്.

Read More