Author: News Desk

തിരുവനന്തപുരം: 2024 വർഷത്തെ അഗസ്ത്യാർകൂടം സീസണൽ ട്രക്കിംഗ് ജനുവരി 24 മുതൽ മാർച്ച 2 വരെ നടത്തുവാൻ തീരുമാനിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭി ക്കുന്ന തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഓൺലൈൻ രജിസ്ട്രേഷന് ഫോട്ടോയും, സർക്കാർ അംഗീകരിച്ച ഐ ഡി ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. വിശദവിവരങ്ങൾക്ക് : വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം: 0471-2360762.

Read More

മനാമ: ബഹ്‌റൈൻ മല്ലു ആംഗ്ലെസിന്റെ (BMA) മൂന്നാം വാർഷികവും അതിനോടനുബന്ധിച്ച് നടന്ന ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും ബഹ്റൈൻ ഡോൾഫിൻ പാർക്കിൽ വച്ച് നടന്നു. ബഹ്‌റൈനിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനും വടകര സഹൃദയ വേദിയുടെ മുൻ പ്രസിഡന്റുമായ സുരേഷ് മണ്ടോടി, ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ സിനിമ ടിവി താരം നിസാം സാഗർ കായംകുളം, ബഹ്‌റൈനിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീജൻ, സൈൻ ബഹ്‌റൈനിലെ പ്രജീഷ്, അങ്കിളിംഗ് മാസ്റ്ററായ ഷൈൻ ദേവസ്യ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ബി.എം.എ കോഡിനേറ്ററായ സുനിൽ ലിയോ സ്വാഗതം അറിയിക്കുകയും, കരിക്കിനേത്ത് സിൽക്ക് ഗലേറിയ അടൂർ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം നേടിയ ഉണ്ണി, ബഹ്റൈൻ ഗ്രിൽടെക് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം നേടിയ നന്ദകുമാർ, ബഹ്റൈൻ റൂബി ഗ്രൂപ്പ് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം നേടിയ അബൂബക്കർ പട്ട്ള ഇവർക്ക് മുഖ്യാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ടൂർണമെന്റിലെ മറ്റ് വിജയികളായ ബൈറ്റ് ഫിഷിങ്ങിൽ ദീപക് ദിലീപ്,…

Read More

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ‘സ്നേഹദൂത്’ എന്ന പേരിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ആഘോഷം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉൽഘാടനം ചെയ്‌തു. പ്രോഗ്രാം കൺവീനർ ബോണി മുളപ്പാമ്പള്ളി സ്വാഗതം പറഞ്ഞ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായി. കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ കൗൺസിൽ പ്രസിഡൻറ് ഫാദർ ജോർജ് സണ്ണി ക്രിസ്‌തുമസ്‌ സന്ദേശം നൽകി. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ജോയിൻ കൺവീനർ അജിത് കുമാർ നന്ദി പറഞ്ഞു. സ്നേഹദൂതിന്റെ ഭാഗമായി കുട്ടികളുടെയും മുതിന്നവരുടെയും വിവിധങ്ങളായ കലാപ്രകടനങ്ങളും അരങ്ങേറി. റിനി മോൻസി പ്രോഗ്രാം അവതാരകയായി. ക്രിസ്‌മസ്‌ കരോൾ, ഡാൻസ്, ഗാനമേള, കുട്ടികൾക്കും മുതിർന്നവർക്കുമായി വത്യസ്ഥങ്ങളായ ഗെയിമുകൾ തുടങ്ങിയവ പരിപാടിയുടെ…

Read More

മനാമ: റോഡുകളുടെ അറ്റകുറ്റപ്പണിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ ബഹ്‌റൈനിൽ അവതരിപ്പിക്കാൻ നിർദ്ദേശം. നൂതന ലേസർ സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള കൗൺസിലർ മുഹമ്മദ് അൽ ദോസരിയുടെ നിർദേശം നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. റോഡുകൾ സ്കാൻ ചെയ്യുന്ന ലേസർ സജ്ജീകരിച്ച പ്രത്യേക വാഹനങ്ങളും റോഡ് ഉപരിതലത്തിന്റെ വിശദമായ പ്രൊഫൈൽ സൃഷ്ടിക്കുന്നതിന് 3D മെഷർമെന്റ് ഡാറ്റ ശേഖരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ കാര്യക്ഷമമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും റോഡിലെ കുഴികളും വിള്ളലുകളും പോലുള്ള സാധ്യതകൾ തിരിച്ചറിയാനും ലേസർ പ്രൊഫൈലിംഗ് സഹായിക്കും.

Read More

മനാമ: ശസ്ത്രക്രിയക്കിടെ യുവാവ് മരണപ്പെട്ട സംഭവത്തിൽ രണ്ടു ഡോക്ടർമാരെ ബഹ്റൈനിലെ അഞ്ചാം ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവിന് വിധിച്ചു. അറബ് പൗരന്മാരായ ഡോക്ടർമാരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ചികിത്സാ പിഴവാണ് യുവാവിന്റെ മരണത്തിന് കാരണമായെതെന്നാണ് കണ്ടെത്തൽ. ശിക്ഷ താൽക്കാലികമായി നിർത്തിവെക്കാൻ 500 ദിനാർ അടക്കാനും കോടതി നിർദേശിച്ചു. മരണപ്പെട്ടയാളുടെ പിതാവാണ് ചികിത്സാ പിഴവിനെക്കുറിച്ച് പരാതി നൽകിയത്. ശസ്ത്രക്രിയയിലുണ്ടായ ശ്രദ്ധക്കുറവാണ് രോഗി മരണപ്പെടാൻ കാരണമെന്ന് സാക്ഷികളെയും രോഗിയുടെ പിതാവിനെയും ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. രാജ്യത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

Read More

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്. സി) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനം ‘യൂത്ത് കോൺഫറൻസിയ’ക്ക് തുടക്കമായി. ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ ആഗോളതലത്തിൽ ആയിരം യൂണിറ്റുകളിൽ സമ്മേളനം നടക്കും. സൽമാബാദ് സിറ്റി യൂണിറ്റിൽ നടന്ന ബഹ്റൈൻ നാഷണൽ തല ഉദ്ഘാടനം, ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ എസ്.വൈ.എസ്. കേരള ജനറൽ സെക്രട്ടറി ഡോ: എ.പി അബ്ദുൾ ഹകീം അസ്ഹരി നിർവഹിച്ചു. അബ്ദു റഹീം സഖാഫി വരവൂർ പ്രമേയ പ്രഭാഷണം നടത്തി. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നിലനിൽപ്പിനും അതിന്റെ സംഗമമായ പ്രവർത്തനങ്ങൾക്കും ആവശ്യമായ അഭിവാജ്യ ഘടകങ്ങളായ വിഭവങ്ങളുടെ സന്തുലിതാവസ്ഥ തകരാൻ മനുഷ്യന്റെ സ്വാർത്ഥതയും അനാവശ്യ ഇടപെടലുകളും കാരണമാവരുതെന്ന് പ്രമേയ പ്രഭാഷണത്തിൽ റഹീം സഖാഫി പ്രസ്താവിച്ചു. വരും തലമുറകൾക്ക് കൂടി വിഭവങ്ങൾ ഉപയോഗയോഗ്യമാവുന്നതിനുള്ള കരുതലുണ്ടാവണമെന്നും, സാമൂഹിക ഘടനയുടെ സ്വീകാര്യതക്ക് അഭൗതിക വിഭവങ്ങളായ സ്നേഹവും, സഹിഷ്ണുതയും, ധാർമിക ബോധവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.സി സംഘടനാ സെക്രട്ടറി…

Read More

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ മലങ്കര യാക്കോബായ സഭയുടെ മുംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ്‌ മാർ അലക്സാന്ത്രിയോസ്‌ മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി. ജനറൽ സെക്രട്ടറി ജെയ്ംസ്‌ ബേബി സ്വാഗതം പറഞ്ഞ യോഗത്തിന​‍് പ്രസിഡണ്ട്‌ റവ. ഫാദർ ജോർജ്ജ്‌ സണ്ണി അദ്ധ്യക്ഷനായിരുന്നു. റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, റവ. അനൂപ് സാം, റവ. ഫാദര്‍ ജോണ്‍സ് ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറാര്‍ വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു.

Read More

മനാമ: ”ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ്” ബഹ്‌റൈൻ എൻഡ്യൂറൻസ് വില്ലേജിൽ ആരംഭിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷനാണ് ദ്വിദിന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. https://youtube.com/shorts/qQ_1sQg5O4w?si=krwvvKpt8pRPQ2YX രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും ടീം വിക്ടോറിയസ് ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ അദ്ദേഹത്തിന്റെ കുട്ടികളോടൊപ്പം എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ യുവ റൈഡേഴ്‌സ് റേസിൽ പങ്കെടുത്തു. 40 കി.മീ, 80 കി.മീ എന്നീ പ്രാദേശിക യോഗ്യതാ മത്സരങ്ങൾക്ക് പുറമേ, 120 കി.മീ, 100 കി.മീ, 100 കി.മീ പ്രാദേശിക മത്സരങ്ങൾ എന്നിവയിൽ 215 പുരുഷ-വനിതാ ജോക്കികൾ പങ്കെടുത്തിട്ടുണ്ട്. റൈഡർമാരായ മുഹമ്മദ് ഖാലിദ് അൽ റുവൈ, ഷെയ്ഖ് മുഹമ്മദ് ബിൻ…

Read More

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ മോഷണ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്നാം പ്രതിയും പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഹാരിബ് ആണ് പിടിയിലായിരിക്കുന്നത്. കൊലപാതകത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു. കൊലപാതകത്തിൽ മൂന്ന് പേരുണ്ടായിരുന്നെന്നും അതിലൊരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നാം പ്രതി ഹാരിബിനെ പൊലീസ് പിടികൂടിയിരിക്കുന്നത്. മൈലപ്രയിലെ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട ജോർജ്ജിന്‍റെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കൊണ്ടുപോയത്. വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തു കൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന…

Read More

മനാമ: ബഹ്റൈൻ മലയാളി ഫോറം അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ്കുറ്റിയിലിൻ്റെ രണ്ടാം ചരമവാർഷിക ദിനം  ആചരിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്സ്റ്റോറൻ്റിൽ സംഘടിപ്പിക്കപ്പെട്ട സ്മരണാഞ്ജലിയിൽ വിവിധ തുറകളിൽ ഉള്ളവർ ദിനേശ് എന്ന കലാകാരനെ ഓർത്തെടുത്തു. ബഹ്റൈൻ എൻ എസ് എസ് സെക്രട്ടറി സതീഷ് നായർ, ഐവൈ സിസി മുൻ പ്രസിഡൻ്റ് ബ്ലസ്സൺ മാത്യു, മുതിർന്ന നാടക പ്രവർത്തക ജയാ ഉണ്ണികൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്റൈൻ മലയാളി ഫോറം  പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. അനുസ്മരണ പരിപാടി കൺവീനർ രാമത്ത് ഹരിദാസ്, വടകര സൗഹൃദ വേദി പ്രസിഡ ൻ്റ് ആർ പവിത്രൻ, മനോഹരൻ പാവറട്ടി, ഇ.വി രാജീവൻ, അനിൽ മാടപ്പള്ളി, ഷാജഹാൻ, ജഗദീഷ് ശിവൻ, ഹരീഷ് മേനോൻ, രാജീവ് വെള്ളിക്കോത്ത്, സെയ്ദ് അലി, അബ്ദുൾ സലാം, വിനോദ് ആറ്റിങ്ങൽ,അൻവർ നിലമ്പൂർ, സതീഷ്  മുതലയിൽ, രാജി ചന്ദ്രൻ തുടങ്ങിയ…

Read More