Author: report

ടെന്നിസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ സെറ്റിൽ വ്യക്തമായ ആദിപത്യം പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാൽ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോർ നില. https://twitter.com/India_AllSports/status/1419141596495241219/photo/1

Read More

ഡെമോക്രറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ജോ ബൈഡനെ തീർത്തും അവഗണിച്ചുകൊണ്ട് കമലാ ഹാരിസിനെ അങ്ങേയറ്റം ലിബറലായി ചിത്രികരിച്ചുകൊണ്ടു ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണം ശക്‌തിപ്പെടുത്തുന്നു. തനി നാടൻ ഭാഷയിൽ പറഞ്ഞാൽ കമല ഹാരിസിനു ഇനി ട്രംപിൽ നിന്നും പൊടി പൂരമായിരിക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ എതിരാളികളെ പരിഹസിക്കുന്നതിലും തന്നെ എതിർക്കുന്നവരിൽ ശത്രുത വളർത്തുന്നതിലും വളരെ മികവ് പുലർത്തുന്നയാളാണ് – പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യക്കെതിരെ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രം “ഡിവൈഡ് ആൻഡ് റൂൾ” അഥവാ വിഭജിച്ചു ഭരിക്കുക എന്നതായിരുന്നുവല്ലോ. അതുതന്നെയാണ് ട്രംപ് തന്നെ ആവനാഴിയിൽ നിന്നും പൊടിതട്ടിയെടുത്ത് വീണ്ടും പ്രയോഗിക്കാൻ പോകുന്ന അടുത്ത തന്ത്രം. ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡനെ തീർത്തും അവഗണിച്ചുകൊണ്ട് കമലാ ഹാരിസിനെ കടന്നാക്രമിച്ചു അവർ തമ്മിൽ വിഭജനം സൃഷ്ടിക്കാനുള്ള വഴികളിൽ അവർ ഗവേഷണം നടത്തിവരുന്നു. ബൈഡൻ തിരിച്ചു പിടിക്കും എന്ന് പ്രതീക്ഷിക്കുന്ന തൊഴിലാളിവർഗ്ഗ വോട്ടുകൾ പലതിലും ഹാരിസിന്റെ നിലപാടുകൾ ഒരു ഗുരുതര ഭീഷണിയായി അവതരിപ്പിക്കാനുള്ള പലതരത്തിലുള്ള വഴികൾ…

Read More

മനാമ: ഒരുമയുടെ ഉത്സവരാവായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ക്ക് ഇനി നാല് ദിനം മാത്രം. ബഹ്റൈൻ മലയാളി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ നടക്കും. പരിപാടിയിൽ പെങ്കടുക്കാൻ ആയിരക്കണക്കിന് മലയാളികൾ ഇതിനടം ടിക്കറ്റ് ബുക്ക് ചെയ്തു എന്നതും പ്രത്യേകതയാണ്. മണിക്കൂറുകൾ നീണ്ട കലാസന്ധ്യ ഉജ്ജ്വലമാക്കാനുള്ള അണിയറ ഒരുക്കമാണ് നടന്നുവരുന്നത്. കലയും സംഗീതവും ഹാസ്യവും എല്ലാം അരങ്ങിെലത്തും. പരിപാടിയുടെ റിഹേഴ്സൽ തകൃതിയിൽ നടന്നുവരികയാണ്. അടുക്കും ചിട്ടയാർന്നതുമായ സംഘാടനമായരിക്കും മറ്റൊരു പ്രത്യേകത. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയും ഭാവഗായകൻ പി.ജയചന്ദ്രനുമായിരിക്കും വേദിയുടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ നടനസ്വരൂപമായ മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി മലയാളി സമൂഹെത്ത അഭിസംബോധന ചെയ്യുകയും തുടർന്ന് പി.ജയചന്ദ്രനുമായി സർഗാത്മക സംഭാഷണം നടത്തുകയും ചെയ്യും. അഭിനയകുലപതിയും ഭാവഗായകനും തമ്മിലുള്ള വേദിയിലെ വർത്തമാനം ഹാർമോണിയസ് കേരളയെ വിത്യസ്തമായ അനുഭവമാക്കും. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ബഹ്റൈൻ ഗവൺെമൻറ് പ്രതിനിധികളും…

Read More

ബഹറിനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെസിഎ അംഗങ്ങൾ ക്കായി 3 മാസം നീണ്ടുനിൽക്കുന്ന കലാകായിക മേള കെസിഎ മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ് ഏപ്രിൽ മുതൽ ജൂൺ 2019 വരെ നടത്തുമെന്ന് പ്രസിഡൻറ് ശ്രീ. സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അംഗങ്ങളുടെയും അവരുടെ കുടുംബാങ്ങളുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക, സാഹിത്യം കലാകായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യത്തോടെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു കുടുംബ അന്തരീക്ഷത്തിൽ ഒത്തൊരുമയോടെ ഈ കലാകായിക മേള നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ മേളയുടെ ഉദ്ഘാടനം 2019 ഏപ്രിൽ 11- ന് കെസിഎ അങ്കണത്തിൽ വച്ച് ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രി പ്രിൻസ് നടരാജൻ നിർവഹിക്കുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. വിവിധ ഹൗസുകൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടും. സർഗോത്സവ് 2019 ൻറെ സുഗമമായ…

Read More

മനാമ: കേരളത്തിൽ നിന്നും ബഹ്‌റൈനിൽ സന്ദർശനത്തിന് വരുന്ന പ്രഗത്ഭരായ കാർഡിയോളജി , പ്രമേഹം, ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ വിഭാഗം വിദഗ്ദ്ധർ, ഏപ്രിൽ 13 ശനിയാഴ്ച വൈക്കീട്ട് 7:30 മുതൽ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറിൽ സംസാരിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അസുഖ വിവരങ്ങൾ വ്യക്തിപരമായി ചർച്ച ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഡോ: സുരേഷ് കെ. (തിരുവനതപുരം എസ്.കെ. ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം തലവൻ), ജീവിതശൈലീ രോഗ വിദഗ്ദ്ധൻ ഡോ: പ്രതാപ് (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയൂട്ട് പ്രൊഫസ്സറും, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് തലവനുമായ ഡോ: രാമൻകുട്ടി, ഇന്റെർണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ: പവിത്രൻ (പി.ആർ.എസ് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരുടെ സൗജന്യ സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്‍ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു. അസുഖ വിവരങ്ങൾക്ക്‌ ബന്ധപ്പെട്ട ഡോക്ടരെ കാണുവാൻ ആഗ്രഹിക്കുന്നവർ വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് (39234535)ന്റെയോ, ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം (33750999)ന്റെയോ വാട്സ്ആപ് നമ്പറിൽ ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടതെന്ന് വ്യക്തമാക്കി പേര് രജിസ്റ്റർ…

Read More

മനാമ: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാര പ്രവാസി മലയാളികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന ഗള്‍ഫ് സത്യധാരയുടെ പ്രചരണ കാന്പയിന് ബഹ്റൈനില്‍ തുടക്കമായി. “നേർവായനയിലൂടെ വെളിച്ചത്തിലേക്ക് ” എന്ന സന്ദേശവുമായിഏപ്രിൽ 1 മുതൽ 30 വരെ നടക്കുന്ന പ്രചരണകാന്പയിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ ബഹ്റൈനിലുടനീളം നടക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബഹ്റൈനിലെ വിവിധ ഏരിയാ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണ കാന്പയിന്‍റെ ഉദ്ഘാടനം മനാമയില്‍ നടന്ന ചടങ്ങില്‍ പ്രചരണ പോസ്റ്റര്‍ പുറത്തിറക്കി ഡോ: സാലിം ഫൈസി കൊളത്തൂർ നിര്‍വ്വഹിച്ചു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത – എസ് കെ എസ് എസ് എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273.

Read More

മനാമ: പ്രമുഖ പണ്ഢിതനും മനശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പഠന ക്ലാസ്സ് ഇന്ന് (6ന് ശനിയാഴ്ച) മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് കാലത്ത് 10 മണി മുതല്‍ 12 വരെ പെണ്‍കുട്ടികള്‍ക്കും, ഉച്ച തിരിഞ്ഞു 2 മുതല്‍ 4 വരെ ആണ്‍കുട്ടികള്‍ക്കുമാണ് പഠന ക്ലാസ്സ്. ആള്‍കുട്ടികള്‍ക്കുള്ള ക്ലാസ്സില്‍ Realize The Beauty Of Youth എന്ന വിഷയവും അദ്ധേഹം അവതരിപ്പിക്കും. തുടര്‍ന്ന് രാത്രി 9.മണിക്ക് ദശദിന കാന്പയിന്‍ പ്രഭാഷണങ്ങളുടെ സമാപനവും പൊതു സമമ്മേളനവും മനാമയില്‍ നടക്കും. കൂടാതെ, ഫാമിലികള്‍ക്കും കുട്ടികള്‍ക്കും ഡോ.സാലിം ഫൈസിയുടെ സൗജന്യ കൗണ്‍സിലിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – +973 3345 0553.

Read More

മനാമ- പ്രമുഖ പണ്ഢിതനും മനശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്‍റെ വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസ്സുകള്‍ ബഹ്റൈനില്‍ തുടരുന്നു. സമസ്ത ബഹ്റൈന്‍ ആചരിക്കുന്ന അല്‍ഫിത്വ് റ-2019 ത്രൈമാസ കാന്പയിന്‍റെ ആദ്യ 10 ദിവസങ്ങളില്‍ സമസ്ത ബഹ്റൈന്‍റെ വിവിധ ഏരിയാ കേന്ദ്രങ്ങളിലായി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഡോ.സാലിം ഫൈസി അവതരിപ്പിച്ചു വരുന്നത്. കാന്പയിന്‍ സമാപനത്തോടനുബന്ധിച്ച് ഇന്നും നാളെയും (വെള്ളി, ശനി ദിവസങ്ങളില്‍) മനാമയിലാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് (5-4-19, വെള്ളി) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ പുരുഷന്മാര്‍ക്ക് വേണ്ടി പ്രത്യേക വിഷയം അവതരിപ്പിക്കും. കുടുംബ ജീവിതത്തിന്‍റെ വിവിധ തലങ്ങളിലുണ്ടാകുന്ന താളപ്പിഴകള്‍ വിശദീകരിച്ച് പരിഹാരം നിര്‍ദേശിക്കുന്ന കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും എന്നതാണ് ഇന്നത്തെ വിഷയം. ഈ പഠന ക്ലാസ്സിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം. ഇതു കൂടാതെ, വെള്ളിയാഴ്ച സുബ്ഹി നമസ്കാര ശേഷവും ഉച്ചതിരിഞ്ഞും വൈകിട്ടും സാലിം ഫൈസിയുടെ വിവിധ പഠന ക്ലാസ്സുകള്‍ നടക്കും. തുടര്‍ന്ന് ശനിയാഴ്ച കാലത്ത് 10 മണി…

Read More

മനാമ: മുപ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം അംഗം സൈനബ അബ്ദുഹ്മാന് യാത്രയയപ്പ് നല്‍കി. സിഞ്ചിലെ ഫ്രൻറ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രൻറ്സ് അസോസിയേഷന്‍ വനിതാ വിഭാഗം ആക്റ്റിങ് പ്രസിഡൻറ് ജമീല ഇബ്രാഹീം മെമന്‍േറാ നല്‍കി. അസിസ്റ്റൻറ് സെക്രട്ടറി റഷീദ സുബൈര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മെഹ്റ മൊയ്തീന്‍, നദീറ ഷാജി, റസിയ പരീത്, ഫസീല ഹാരിസ് എന്നിവര്‍ സംസാരിച്ചു. സൈനബ അബ്ദുറഹ്മാൻ ബഹ്റൈനിലെ പ്രവാസ ജീവിതാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. ആക്റ്റിങ് പ്രസിഡൻറിെൻറ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജന. സെക്രട്ടറി ഹസീബ ഇര്‍ശാദ് സമാപനം നിര്‍വഹിച്ചു.

Read More

മനാമ: ഒരുമയുടെ സന്ദേശവുമായി ‘ഗൾഫ് മാധ്യമം’ ഏപ്രിൽ 12 ന് ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ ഒരുക്കുന്ന ഹാർമോണിയസ് കേരളയുടെ ഒരുക്കം പുരോഗമിക്കുന്നു. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയെത്തുന്ന പരിപാടി വൻ വിജയമാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഹാർമോണിയസ് കേരളക്ക് മമ്മൂട്ടി എത്തുമെന്നത് പ്രവാസ ലോകത്ത് ആഹ്ലാദമുണർത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്.മലയാളി പ്രവാസികളും ആരാധകരും അതീവ സന്തോഷത്തോടെയാണ് മമ്മൂട്ടിയുടെ വരവിനെ കാത്തിരിക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക. ഭാവ ഗായകനായ പി.ജയചന്ദ്രൻ പെങ്കടുക്കും. പ്രതിഭാസമ്പന്നരായ ഗായകരും ചലച്ചിത്രപ്രതിഭകളും മറ്റ് കലാകാരൻമാരും അണിനിരക്കും. െഎക്യത്തിെൻറയും മാനവികതയുടെയും ആഘോഷമായാണ് ഇൗ മഹോത്സവം നടക്കുക. ഹാർമോണിയസ് കേരളയിൽ ബഹ്റൈനിലെ എല്ലാമേഖലകളിലുമുള്ള പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മെഗാ ഇൗവൻറ് വൈകുന്നേരം ആറരമുതലാണ് ആരംഭിക്കുക. മനോജ് കെ ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം…

Read More