Author: Starvision News Desk

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇന്നലെ വൈകുന്നേരം പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ അധിക്ഷേപ പ്രസംഗം നടത്തിയത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് അൻവറിന്റെ അധിക്ഷേപം. നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. പി.വി.അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി.വി.അൻവർ…

Read More

പത്തനംതിട്ട: ആറന്മുള മെഴുവേലിയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അമ്പിളി അറസ്റ്റില്‍. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അമ്പിളിയാണ് അറസ്റ്റിലായത്. അമ്പിളിയെ അറസ്റ്റിനുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ (എ.ആര്‍.ഓ.) നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മെഴുവേലി ഒന്നാംവാര്‍ഡ് മെമ്പര്‍ ശുഭാനന്ദന്‍, ബി.എല്‍.ഒ. അമ്പിളി എന്നിവര്‍ക്കെതിയാണ് ഇലവുംതിട്ട പോലീസ് കേസെടുത്തിരുന്നത്. നാല് വര്‍ഷം മുമ്പ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരില്‍ കള്ളവോട്ട് ചെയ്തു എന്നാണ് കേസ്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 18-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ബി.എല്‍.ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ വീട്ടിലെത്തി. 94-കാരിയുടെ പേരില്‍ ലഭിച്ച അപേക്ഷയിന്മേല്‍ ഇവരുടെ മരുമകള്‍ 72-കാരി അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു പരാതി. എല്‍.ഡി.എഫ്. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവര്‍ത്തകയാണെന്നും ബി.എല്‍.ഒയും വാര്‍ഡ് അംഗവും ഒത്തുകളിച്ചതാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചിരുന്നു. സംഭവത്തില്‍…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിക്കെതിരെ കേസെടുക്കണം. പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണ് അദ്ദേഹം. രാജ്യവിരുദ്ധവും വര്‍ഗീയ പ്രചാരണവുമാണ് അദ്ദേഹം നടത്തിയത്. രാജ്യത്തെ ആളുകളെ നുഴഞ്ഞുകയറ്റക്കാരെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാനാവും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്തെ മുസ്ലീങ്ങളെ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളില്‍ വളര്‍ത്തുന്ന പ്രചാരണാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരായി പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കിടയില്‍ ധാരാളം മുസ്ലീങ്ങളുണ്ട്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ശരിയായ രീതിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. എന്നാല്‍ നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം മോദിക്കുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം പൗരത്വ നിയമത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോകത്ത് ഒരു പരിഷ്‌കൃത രാജ്യവും പൗരത്വം മതാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടില്ലെന്നും…

Read More

കോഴിക്കോട്: കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നസീമ (36), മകൾ ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.നസീമ സംഭവ സ്ഥലത്ത് വച്ചുത്തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസാറാണ് നസീമയുടെ ഭർത്താവ്.

Read More

കോട്ടയം: പൊലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്പതികളുടെ മകന്‍ ആകാശ് സുരേന്ദ്രന്റ (19) മൃതദേഹമാണ് എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തില്‍ ഇരിക്കുന്ന സമയത്ത് രാവിലെ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിയ പൊലീസ് രാത്രി വീണ്ടും വന്നു. പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി. ഓടുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. ആകാശിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അമല്‍, അശ്വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Read More

കൊച്ചി: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കളരിപ്പയറ്റ് പരിശീലകന് 64 വർഷം തടവും 2.85 ലക്ഷം രൂപ പിഴയും. ഏരൂർ എസ്എംപി കോളനിയിൽ താമസിക്കുന്ന എം.ബി.സെൽവരാജിനാണ് ശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് വിധി പ്രസ്താവിച്ചത്. പോക്സോ, ബലാത്സംഗം തുടങ്ങി ശെൽവരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനാണ് മാതാപിതാക്കൾ കുട്ടിയെ കളരിയിൽ ചേർത്തത്. എന്നാൽ 2016 ഓഗസ്റ്റ് മുതൽ 2018 ഓഗസ്റ്റ് വരെ സെൽവരാജൻ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണിൽ അശ്ലീല വിഡിയോകൾ കുട്ടിയെ കാണിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്. എരൂരിൽ പ്രതി നടത്തിയിരുന്ന കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു പീഡനം. വിവരമറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read More

കോഴിക്കോട്: മാവൂർ പനങ്ങോട്ട് പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അരയങ്കോട് പള്ളിക്കണ്ടി അസൈനാർ (65) ആണ് മരിച്ചത്. ഇദ്ദേഹം വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ച ശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെ കുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഗുരുതര പരുക്കേറ്റ അസൈനാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി അന്വേഷിക്കാന്‍ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ നിർദേശത്തിലുണ്ട്. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരത്തിലാണ് അതിജീവിത. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ സമരം അവസാനിപ്പിക്കൂവെന്നും കമ്മിഷണര്‍ മോശമായി പെരുമാറിയെന്നും അതിജീവിത പറഞ്ഞു. കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ ഓഫിസ് കവാടത്തിനു മുൻപിൽ റോഡിൽ പൊലീസ് തടഞ്ഞു നിർത്തിയതായും പരാതിയുണ്ട്. തന്നെ മാത്രം അകത്തു വിടണമെന്നും, വനിതാ പൊലീസ് നിൽക്കുന്നിടത്തോ വിശ്രമമുറിയിലോ കാത്തുനിൽക്കാം എന്നു യുവതി പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. കമ്മിഷണർ വരുന്നതു വരെ റോഡരികിൽ നിൽക്കേണ്ടി വന്നു. അതിജീവിത എന്ന പരിഗണന നൽകാതെ തന്നെ പൊതുസ്ഥലത്തു പ്രദർശന വസ്തുവാക്കിയെന്നു യുവതി ആരോപിച്ചു. തന്റെ മൊഴിയെടുത്ത വനിതാ ഡോക്ടർ ശരിയായി മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി.…

Read More

ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. വടക്കുംപറമ്പിൽ റോസമ്മയ്ക്കു (61) വേണ്ടിയാണു തിരച്ചിൽ നടക്കുന്നത്. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, റോസമ്മയെ താൻ കൊന്നു കുഴിച്ചുമൂടിയതായി സഹോദരൻ പൊലീസിനോടു വെളിപ്പെടുത്തിയെന്നാണു വിവരം.

Read More

മനാമ: ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു അരുൺരാജാണ്‌ . കിരീടം ഉണ്ണി ഛായാഗ്രഹണവും നന്ദു രഘുനാഥ് ചിത്ര സംയോജനവും നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിൽ നിഖിൽ വടകരയാണ് ശബ്‌ദ മിശ്രണം ചെയ്തിരുക്കുന്നത് .മിഥുൻ ഉണ്ണി ശരത് ഉണ്ണി എന്നിവർ സംവിധാന സഹായികളായി പ്രവൃത്തിച്ചിരുന്ന ഈ ഹ്രസ്വ ചിത്രത്തിൽ അച്ചു അരുൺരാജ് ,പ്രേം വാവ,സായി അർപ്പിത നായർ ,നീതു രവീന്ദ്രൻ ,വൈഷ്ണവി രമേശ് ,സ്റ്റീവ മെർലിൻ ഐസെക് എന്നിവർ അഭിനയിച്ചിരിക്കുന്നു .ശ്രീജിൻ ചീനിക്കൽ വസ്ത്രാലങ്കാരവും ജെന്നിഫർ കഥാപാത്ര നിർണയവും നിർവഹിച്ച വീണ്ടും വിഷു ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ 52.7k വ്യൂവേഴ്‌സുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.

Read More