- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
Author: Starvision News Desk
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി.ആര്‍.മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. പ്രശ്‌നരപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ സി.ഐ മോഹിത് ഉള്‍പ്പടെയുള്ള നാലുപോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്. കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് മറ്റു അഞ്ചിടങ്ങളിലും സംഘര്‍ഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി.
മനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മന:പ്പാഠ മൽസര വിജയികളെ പ്രഖ്യാപിച്ചു. അൽ ഫുർഖാൻ മദ്‌റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനം കരസ്ത്ഥമാക്കി. ഷൈഖ ഹെസ്സ സെന്റർ റഫ ഇസ്‌ലാമിക് മദ്‌റസയിലെ വിദ്യാർത്ഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി. സൈഫുല്ല ഖാസിമിന്റെ നേതൃത്വത്തിൽ ഖുർആൻ അധ്യാപകർ വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് നൽകിവന്ന പഠന പരിശീലന പരിപാടികൾക്ക് ശേഷം അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന സെമി ഫൈനൽ മൽസരത്തിലേക്ക് 26 വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന മൽസരത്തിൽ അംറാസ് അഹമ്മദ് കെ, അയ്‌റ നിസാബ്, ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ്, ഫിൽസ സലാഹ് (അൽ ഫുർഖാൻ മദ്‌റസ) ഫൈഹ ഹാഷിം, ജമീല അബൂബക്കർ, മറിയം ഷസ, മുഹമ്മദ് റാഷിദ്, മുഹമ്മദ്…
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 41,976 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ /സിവില്‍ പോലീസ് ഓഫീസര്‍മാരും ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പോലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പോലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും. സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പോലീസ്…
കൊല്ലം: നെടുവന്നൂര്‍ കടവിനുസമീപം കല്ലട ഡാമിന്റെ ജലസംഭരണിയോടുചേര്‍ന്നുള്ള മീന്‍മുട്ടി വനപ്രദേശത്തുനിന്നു പുരുഷന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള വനത്തോടുചേര്‍ന്ന് തലയോട്ടി കണ്ട് പോലീസിനെ വിവരമറിയിച്ചത്. കുളത്തൂപ്പുഴ പോലീസ് ജലസംഭരണിയിലൂടെ വനംവകുപ്പിന്റെ ബോട്ടെത്തിച്ച് സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ സമീപത്തായി അസ്ഥികൂടത്തിന്റെ ഭാഗങ്ങളും ഷര്‍ട്ടിന്റെയും അടിവസ്ത്രത്തിന്റെയും അവശിഷ്ടങ്ങളും ഇയാള്‍ ധരിച്ചിരുന്നതെന്നു കരുതുന്ന ഏലസുപോലുള്ള വസ്തുവും കണ്ടെത്തി. സമീപത്തെ മരത്തിന്റെ കൊമ്പില്‍ ദ്രവിച്ചുണങ്ങിയ തുണി കണ്ടെത്തിയതിനാല്‍ തൂങ്ങിമരിച്ചതാകാമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അസ്ഥികളും മറ്റു തെളിവുകളും ശേഖരിച്ച പോലീസ് സംഘം അസ്ഥികൂടത്തിനു മാസങ്ങളുടെ പഴക്കമുണ്ടെന്നും ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുകയുള്ളൂയെന്നും വ്യക്തമാക്കി. കുളത്തൂപ്പുഴ പോലീസ് പ്രദേശത്തും സമീപ പോലീസ് സ്റ്റേഷനുകളിലും അടുത്തിടെ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘കോൺഗ്രസിനുലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം, വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി’
തിരുവനന്തപുരം: വോട്ടർമാരിൽനിന്ന് കോൺഗ്രസിന് ലഭിക്കുന്ന മികച്ച പിന്തുണയിൽ മോദി ഭയപ്പെടുന്നുവെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്നും വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം? അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എവിടെ കർഷകരുടെ ഇരട്ടിയായ വരുമാനം? ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. അദ്ദേഹം നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി, ഖാർഗെ പറഞ്ഞു. വോട്ടർമാരിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനെ മോദി ഭയക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് മോദി നിരന്തരം കോൺഗ്രസിനെ വിമർശിക്കുന്നത്. അഴിമതിയോട് സന്ധിചെയ്യില്ലെന്നുപറയുകയും മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക്…
കൊച്ചി: യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ് നിർദേശം. 11 വർഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.
വഴി ചോദിക്കാനെന്ന വ്യാജേനയെത്തി സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്ന് രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വാഴക്കൃഷിയുള്ള കൃഷിയിടത്തിലേക്ക് നടന്നുപോവുകയായിരുന്നു രമ. സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയും വേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.
ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്. ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്. കരിമണൽ കേസുമായി ബന്ധപ്പെട്ട് ‘പിവി’ താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാൽ വീണ തന്റെ മകളല്ല എന്നു പറഞ്ഞിട്ടില്ല. വീണയ്‌ക്കെതിരെ ആരോപണം ഉയർന്നപ്പോൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടോ?. മകനെതിരെ ആരോപണം വന്നപ്പോൾ സിബിഐക്ക് കത്തെഴുതിയ ആളാണ് മുൻ സിപിഎം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോൾ ന്യായം പറയരുത്. പത്മജ ബിജെപിയിലേക്കു…
പാലക്കാട്: പാലക്കാട് കുത്തനൂരിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപത്ത് മരിച്ചനിലയിൽ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിരുന്നു. സൂര്യാതപമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിനായി ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ തയാറാക്കിയ ആറ്റിങ്ങലിന്‍റെ വികസനരേഖ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരന് നൽകി പ്രകാശനം ചെയ്തു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്. അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ പടർന്ന് കിടക്കുന്ന മണ്ഡലത്തിന് വേണ്ടി വിവിധതലങ്ങളിലുള്ള വികസന പദ്ധതികളാണ് കരട് രേഖയിൽ പരാമർശിക്കുന്നത്. ഒരു മണ്ഡലത്തിനായി ഒരു സങ്കൽപ്പ പത്രമെന്നത് സന്തോഷം നൽകുന്ന കാര്യമെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന എംപിയല്ല ഭരണപക്ഷത്തിരിക്കുന്ന എംപിയേയാണ് തെരഞ്ഞെടുക്കേണ്ടത് എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കടലും കായലും വനവും ചേരുന്ന മണ്ഡലത്തിന്‍റെ സ്വഭാവ സവിശേഷതകൾ ആഴത്തിൽ ഉൾക്കൊള്ളുന്ന വികസനരേഖ, വിവിധ തലത്തിലുള്ളവരുമായി കൂടിയാലോചിച്ച് തയാറാക്കിയതെന്ന് വി.മുരളീധരൻ പറഞ്ഞു. റോഡ് വികസനം, റെയില്‍വികസനം, കുടിവെള്ളം, ആരോഗ്യമേഖല, കാര്‍ഷിക മേഖല, വിദ്യാഭ്യാസം – തൊഴില്‍, വ്യാപാരി–വ്യവസായ മേഖല, യുവജനക്ഷേമം– കായികം, വിനോദസഞ്ചാരം– പരിസ്ഥിതിസംരക്ഷണം തുടങ്ങി…