Author: Starvision News Desk

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം). സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു. പ്രതിഷേധങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ലാതെ മധ്യകേരളത്തിലും രാവിലെ മുതല്‍ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

Read More

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിസ്വ ആശുപത്രിയിലെ നഴ്‌സുമാരായ തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഈജിപ്റ്റിയന്‍ സ്വദേശിയായ മറ്റൊരു നഴ്‌സിനും ജീവന്‍ നഷ്ടപ്പെട്ടു. ആശുപത്രിക്ക് മുമ്പില്‍ വച്ച് അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Read More

കണ്ണൂർ: കള്ളവോട്ട് തടയാൻ ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകൾ സ്ഥാപിച്ചും ഇതു നിരീക്ഷിക്കാൻ കലക്ടറേറ്റ് ഓഡിറ്റോറിയം കൺട്രോൾ റൂമായി മാറ്റിയും പഴുതടച്ച ക്രമീകരണമൊരുക്കി കണ്ണൂർ. രാജ്യത്തെ ഏറ്റവും വിപുലമായ വെബ്കാസ്റ്റിങ് സംവിധാനമാണ് കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം സജ്ജമായിക്കഴിഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കാം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കിയത്. ഇവ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. ഇതിനായി 43 ഇഞ്ച് വലിപ്പമുള്ള നൂറോളം സ്ക്രീനുകളും ലാപ്ടോപ്പുകളും സജ്ജമാക്കി വിപുലമായ കൺട്രോൾ റൂമും ക്രമീകരിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ് തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കാൻ 115 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കൺട്രോൾ റൂമിൽ ഉണ്ടാകും. 16 ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഒരാൾ നിരീക്ഷിക്കുക. 90 മോണിറ്ററിങ് ഉദ്യോഗസ്ഥരും 15 സൂപ്പർവൈസർമാരും സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ ടെക്‌നിക്കൽ സംഘവുമാണ് കൺട്രോൾ റൂമിലുള്ളത്. ഇന്റർനെറ്റ് സഹായത്തോടെ…

Read More

പട്ന: പട്നയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. പട്ന ജങ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മുപ്പതോളം പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ 12 പേർ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 10.45നാണ് തീപിടുത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാൽ ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത കെട്ടിടത്തിലെ അമൃത ഹോട്ടലിലേക്കും തീപടർന്നു. ഈ രണ്ട് ഹോട്ടലിലുണ്ടായിരുന്നവരാണ് മരിച്ചത്. അ​ഗ്നിശമന സേന തീ അണച്ചതിനു ശേഷമാണ് ഹോട്ടലുകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുത്തത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ഒരാൾക്ക് 100 ശതമാനവും മറ്റൊരാൾക്ക് 95 ശതമാനവുമാണ് പൊള്ളലേറ്റിരിക്കുന്നത്. മരിച്ചവരുടേയോ പരിക്കേറ്റ ഈ രണ്ട് പേരുടേയോ പേരോ മറ്റ് വിവരങ്ങളളോ വ്യക്തമായിട്ടില്ല. മുകൾ നിലകളിലേക്ക് തീപടരുന്നതിനിടെ നാൽപതോളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കു തീ പടരുന്നതു തടയാനും അഗ്നിരക്ഷാ സേനയ്ക്കു…

Read More

ഇടുക്കി: യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ നിന്നാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.മാട്ടുപെട്ടി ടോപ് ഡിവിഷന്‍ നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ കാളിമുത്തു ജോലി ഉണ്ടെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് പോയെന്നാണ് വിവരം. മുനിയാണ്ടിയും കാളിമുത്തുവും പൊലീസ് കസ്റ്റഡിയിലാണ്. രാത്രിയില്‍ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലര്‍ച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള കാളിമുത്തുവിനേയും മുനിയാണ്ടിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.

Read More

കല്പറ്റ: വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. വയനാട് തെക്കുംതറയിൽ ബി.ജെ.പി പ്രാദേശിക നേതാവ് ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.167 കിറ്റുകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. അതേസമയം വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണിതെന്നാണ് ബി.ജെ.പി പറയുന്നത്. കിറ്റുകൾ എത്താൻ വൈകിയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്യാൻ സ്റ്റോക്ക് ചെയ്തതാണെന്നും ബി.ജെ.പി വാദിക്കുന്നു.പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തായി നടത്തിയ റെയ്‌ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തത്. അഞ്ച് കിലോവീതം തൂക്കം വരുന്ന ഓരോ കിറ്റിലും 11 സാധനങ്ങളാണ് ഉള്ളത്. ഒന്നിന് തന്നെ 450 രൂപ വിലവരും. സംഭവത്തിൽ പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആർക്ക് വേണ്ടി,​ എന്തിന് വേണ്ടിയാണ് കിറ്റ് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വയനാട് ബത്തേരിയിലും അവശ്യ സാധനങ്ങളടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു. മാനന്തവാടി കെല്ലൂരിലും കിറ്റ്…

Read More

മുംബൈ: കാണാതായ രണ്ട് കുട്ടികളെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ അംടാംപ് ഹില്‍ സ്വദേശികളായ മസ്‌കന്‍ മൊഹബത്ത് ഷെയ്ഖ്(5) സാജിദ് മുഹമ്മദ് ഷെയ്ഖ്(7) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായ ഇരുവരെയും മണിക്കൂറുകള്‍ക്ക് ശേഷമാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു. വൈകിട്ട് ഏറെനേരം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു വഴിയാത്രക്കാരന്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന പഴയ കാറിനുള്ളില്‍ രണ്ട് കുട്ടികളെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോര്‍ തുറന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് രണ്ട് കുട്ടികളുടെയും മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കാറിന്റെ ഡോര്‍ അകത്തുനിന്ന് ലോക്ക് ചെയ്തനിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കാറിനകത്ത് കയറി ഡോര്‍ ലോക്ക് ചെയ്ത കുട്ടികള്‍ക്ക് പിന്നീട് ഇത് തുറക്കാനായില്ലെന്നാണ്…

Read More

ആലപ്പുഴ: ബിജെപിയിൽ ചേരാനിരുന്നത് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനാണെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാതിരുന്നതെന്നും ശോഭ  പറഞ്ഞു. ഇ.പി. ജയരാജന്റെ മകൻ തനിക്കു മെസേജ് അയച്ചതായും വാർത്താ സമ്മേളനത്തിൽ ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാൻ ദല്ലാൾ നന്ദകുമാർ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങൾക്കു മുൻപ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേരു പറഞ്ഞിരുന്നില്ല. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുധാകരനും ഇ.പി.ജയരാജനും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ്, ഇ.പിയുടെ പേര് വെളിപ്പെടുത്തി ശോഭയുടെ രംഗപ്രവേശം. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്തെന്നും ഇ.പി. ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. അതേസമയം, ദല്ലാള്‍…

Read More

ന്യൂഡൽഹി: ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് ആണ് ഈ നിർദേശം നൽകിയത്. ബന്ദിപ്പുർ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും കേരള, കർണാടക സർക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ദേശീയപാത 766 കടന്ന് പോകുന്ന അതേ വഴിയിലൂടെ ടണൽ വഴി റെയിൽവേ പാതയ്ക്ക് വേണ്ടിയുള്ള സർവേ നടത്തുന്നതായി അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. കർണാടക സർക്കാറിന്റെ പൂർണ സഹകരണത്തോടെ ബന്ദിപ്പുർ വനത്തിന്റെ ഉള്ളിലടക്കം പാതയുടെ സർവേ ഈമാസം പൂർത്തിയാക്കിയിരുന്നു. ടണൽ വഴിയുള്ള പാതയെ എതിർക്കില്ല എന്ന കർണാടക സർക്കാറിന്റെ തീരുമാനത്തെ തുടന്നാണ് സർവേ വേഗത്തിൽ പൂർത്തിയായത്. ഇതിനെതുടർന്ന് ആണ് ഈ…

Read More