Author: Starvision News Desk

മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരിച്ചു. ഏപ്രിൽ 30ന് ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാമിജിയുടെ സത്സംഗത്തിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്‌റൈൻ കോഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു. ഏപ്രിൽ 29ന് നടക്കുന്ന ഐ ആം മെഡിറ്റേഷൻ എന്ന സൗജന്യ ധ്യാനപരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നിർത്തിയതായും അദ്ദേഹം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക സുധീർ തിരുനിലത്ത് ബഹറിൻ കോഡിനേറ്റർ മാതാ അമൃതാനന്ദമയി സേവാസമിതി -39461746.

Read More

മനാമ: കെ സി എ അങ്കണത്തിൽ വെച്ച് നടന്ന ഉത്ഘാടന ചടങ്ങോടെ കെ സി എ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു . ഗേവൽസ് ക്ലബ് അംഗങ്ങളോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതല ഏറ്റെടുത്തു. കെസിഎ ഗേവൽസ് ക്ലബ്ബ് 2008-ൽ ആരംഭിച്ചെങ്കിലും കോവിഡ്-19 കാലയളവിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. അതിഥികളെയും കുട്ടികളെയും ക്ലബ്ബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം ചെയ്തു. ക്ലബ്ബ് പുനരാരംഭിച്ച എല്ലാവരെയും കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ് അഭിനന്ദിച്ചു. ഡിവിഷൻ സി ഡയറക്ടർ ഡിടിഎം സുഷമ സുനിൽകുമാർ ഗുപ്ത ഗേവൽസ് ക്ലബ് അംഗങ്ങൾക്കായുള്ള സത്യാ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഗാവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്‌വിയുടെ സാന്നിദ്യത്തിൽ പ്രസിഡൻ്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു. ക്ലെയർ തെരേസ ജിയോ (വിപി എഡ്യുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വിപി മെമ്പർഷിപ്പ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ച്ചകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പല ബൂത്തുകളിലും പോളിംഗ് വൈകിയാണ് നടന്നത്. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതമാസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ട് ചെയ്യാനാവാതെ നിരവധി പേരാണ് മടങ്ങിയത്. ആറ് മണിക്ക് മുമ്പ് ബൂത്തിലെത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാവാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. തിരഞ്ഞെടുപ്പിനെ രൂക്ഷമായിട്ടാണ് സതീശന്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരിക്കുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും പരാതിയില്‍ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ച്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം വൈകീട്ട് കൂടുതല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതാണ് പോളിംഗ്…

Read More

കോട്ടയം: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘കെ.കെ.ശൈലജ വർഗീയ ടീച്ചറമ്മ’ ആണെന്ന് രാഹുല്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ.കെ.ശൈലജയുടെ ചിത്രവും പങ്കുവച്ചാണ് പോസ്റ്റ്. ശൈലജ ഏതാ ശശികല എതാ എന്ന് മനസിലാവുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു. നേരത്തെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിശ്ചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നുമായിരുന്നു ജയരാജന്റെ പരിഹാസം.

Read More

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ‘ബിഹൈൻഡ്ഡ്’ ൻ്റെ ടീസർ റിലീസായി. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളിനൊപ്പം ജിനു ഇ തോമസും പ്രധാന വേഷത്തിലെത്തുന്നു. പാവക്കുട്ടി ക്രിയേഷന്സിന്റെ ബാനറിൽ ഷിജ ജിനു നിർമാണവും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൻ റാഫിയാണ്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന സോണിയയെ കൂടാതെ മെറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 7/ജി റെയിൻബോ കോളനി, കാതൽ കൊണ്ടെയ്ൻ, മധുരൈ, പുതുപ്പേട്ടൈ, കോവിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ…

Read More

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഞായറാഴ്ച സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്മി(90), മാഹി പന്തയ്ക്കല്‍ സ്വദേശി വിശ്വനാഥന്‍(53) എന്നിവരാണ് മരിച്ചത്. ലക്ഷ്മിയെ ശനിയാഴ്ച വൈകീട്ട് കനാലില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്. മാഹി സ്വദേശി വിശ്വനാഥന്‍ സൂര്യാഘാതമേറ്റ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കിണറ് പണിയെടുക്കുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിർദേശം അനുസരിച്ചാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ്…

Read More

കോഴിക്കോട്: ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പ്രതി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സിപിഐഎം ഓഫീസിനുള്ളിൽ ആളില്ലാത്ത സമയം ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

Read More

കണ്ണൂർ: വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിശ്ചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ പരിഹസിച്ചു. ‘‘പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്‌ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വിഡിയോ ഇറക്കി. ഇതിനെ എവിടെയെങ്കിലും ഷാഫി തള്ളി പറഞ്ഞിരുന്നൊ?. ഇപ്പോള്‍ ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ്. വിഷലിപ്തമായ പ്രചരണങ്ങൾക്ക് പിന്നിൽ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണ്. എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കും.’’ – പി.ജയരാജൻ പറഞ്ഞു.

Read More

ചെന്നൈ: ചങ്കിടിപ്പോടെയാണ് പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ എല്ലാവരും കാണുന്നത്. ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ പെട്ട് പോയ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ആര്‍ക്കും ഈ വീഡിയോ കാണാന്‍ കഴിയൂ. ചെന്നൈ ആവടിയിലാണ് സംഭവം. മുകള്‍ നിലയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടു വയസുകാരന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. കുഞ്ഞ് ഫ്‌ലാറ്റുകള്‍ക്കിടയിലെ റൂഫിങ് ഷീറ്റില്‍ തങ്ങിനില്‍ക്കുകയായിരുന്നു. അപകടകരകമായ നിലയില്‍ ഷീറ്റില്‍ തങ്ങിനില്‍ക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പരിസര വാസികള്‍ സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞ് താഴേയ്ക്ക് വീഴുകയാണെങ്കില്‍ രക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായാണ് ആളുകള്‍ നില്‍ക്കുന്നത്. എന്നാല്‍ തൊട്ടു താഴെയുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും ഭിത്തിയില്‍ ചവിട്ടിക്കയറി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

Read More

പോര്‍ബന്ധര്‍: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന ഏകദേശം 86-കിലോഗ്രാം മയക്കുമരുന്ന് പാകിസ്താനി ബോട്ടില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 14-പേരെയും കസ്റ്റഡിയിലെടുത്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്ന് കടലില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഓപ്പറേഷന്റെ കൃത്യത ഉറപ്പാക്കാന്‍ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാര്‍ഡിന്റെ രജത്രാന്‍ എന്ന കപ്പലാണ്. അതിലാണ് എന്‍.സി.ബിയിലേയും എ.ടി.എസിലേയും ഉദ്യോഗസ്ഥരുണ്ടായിരുന്നത്. മയക്കുമരുന്ന് നിറച്ച ബോട്ടിന്റെ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും വേഗമേറിയതും കരുത്തുറ്റതുമായ ഐസിജി കപ്പല്‍ രജത്രാനുമുന്നില്‍ നടപ്പായില്ല. കപ്പലിലെ പ്രത്യേക സംഘം സംശയിക്കപ്പെട്ട ബോട്ടില്‍ കയറുകയും മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പിടിച്ചെടുത്ത പാകിസ്താനി ബോട്ടും കസ്റ്റഡിയിലെടുത്തവരേയും കൂടുതല്‍ അന്വേഷണത്തിനായി പോര്‍ബന്ധറിലേക്ക് കൊണ്ടുപോയി.

Read More