Author: Starvision News Desk

കോഴിക്കോട്: വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ശ്രീകാന്ത്, കേസിലെ പ്രതിയായ ധനീഷിന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണ്. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ കാര്‍ കത്തിച്ച സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപിന്നിലും കൊലക്കേസ് പ്രതി ധനീഷ് തന്നെയാണെന്നാണ് പ്രാഥമികനിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ പണിക്കര്‍ റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തി(47)നെ കണ്ണന്‍കടവില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ഇതുവഴിയെത്തിയ യുവതിയാണ് ശ്രീകാന്ത് വെട്ടേറ്റ് റോഡരികില്‍ ചോരയില്‍കുളിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. കഴുത്തിന് തൊട്ടുതാഴെയും രണ്ടു കൈകളിലും വയറിലുമാണ് ശ്രീകാന്തിന് വെട്ടേറ്റിരുന്നത്. ഓട്ടോയിലിരിക്കെ വെട്ടേറ്റപ്പോള്‍ ശ്രീകാന്ത് ഇറങ്ങിയോടിയെന്നും ഇതിനിടെയാണ് റോഡരികില്‍ വീണതെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഏപ്രില്‍ 26-ന് ഇതേസ്ഥലത്തുവെച്ച് ശ്രീകാന്തിന്റെ കാറും പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. ഈ സംഭവത്തില്‍ വെള്ളയില്‍…

Read More

റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ, കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര അതിർത്തിയോടു ചേർന്ന തെക്മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാർഡും ചേർന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏതാനും പേർക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനിന്ന് എകെ–47 റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതോടെ ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. നാരായൺപുർ, കങ്കർ ഉൾപ്പെടെ ഏഴ് ജില്ലകൾ അടങ്ങിയ പ്രദേശമാണ് ബസ്തർ. ഈ മാസം 16ന് നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.

Read More

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്തെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് ജയകുമാരിയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് അനിൽ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം.

Read More

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ സമ്മതിച്ച് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക. വാക്‌സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ആസ്ട്രാസെനേക്ക ബ്രിട്ടനിലെ ഹൈക്കോടതിയില്‍ കേസ് നേരിടുന്നത്. 51 കേസുകളിലെ ഇരകള്‍ 10 കോടി പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിനും ഇടയാക്കുമെന്നും രേഖകളില്‍ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ആസ്ട്രാസെനക- ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് ഒക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാസെനേക്ക വാക്‌സിന്‍ വികസിപ്പിച്ചത്. ഇത് ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

Read More

പത്തനാപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. പരിശോധന കർശനമാക്കിയ ശേഷം കെഎസ്ആർടിസിയിൽ അപകടം കുറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്. സ്വകാര്യ ബസ് ജീവനക്കാരെ പരിശോധിച്ചപ്പോൾ ഒരാൾ പോലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പരിശോധന തുടങ്ങിയ ശേഷം കെഎസ്ആർടിസിയിൽ അപകടം കുറഞ്ഞിട്ടുണ്ട്. പരിശോധന ഫലം കാണുന്നു എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം കാന്തല്ലൂരിൽ പോയി അഞ്ച് വണ്ടി പരിശോധിച്ചിരുന്നു. അവിടെ പത്ത് ജീവനക്കാരുണ്ടായിരുന്നു. അതിൽ ഒമ്പത് പേരും മദ്യപിച്ചിരിക്കുകയായിരുന്നു. പത്താമത്തെയാൾ ഒരു മാന്യനാണെന്ന് കരുതി ബാഗ് പരിശോധിച്ചപ്പോൾ അതിൽ വലിയൊരു കുപ്പി മദ്യം കണ്ടെത്തി. അവിടെ ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്’.’എനിക്ക് അത്ഭുതമായി തോന്നിയത്, കേരളത്തിലെ 1009 സ്വകാര്യ ബസുകൾ പരിശോധിച്ചു. അതിൽ ഒരാൾ പോലും മദ്യപിച്ചിരുന്നില്ല. മദ്യത്തിന് പകരം ഇനി വേറെ എന്തെങ്കിലും സാധനമാണോ ഉപയോഗിക്കുന്നത് എന്നറിയില്ല. ആ പരിശോധനയും കർശനമാക്കുകയാണ്.…

Read More

തിരുവനന്തപുരം: കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയെ സമീപിക്കും. മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാത്തതിനെതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹർജി ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കുന്നത്. ഡ്രൈവറെ തടഞ്ഞശേഷം മേയർ പൊലീസിൽ അറിയിച്ചിരുന്നു. കൺട്രോൾ റൂമിലും അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തിൽ ഡ്രൈവറുടെ പരാതിയും അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്.മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ‘ഓവർ ടേക്കിംഗ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക’ എന്നെഴുതിയ ഫ്ലക്‌സ് ബോർഡും സ്ഥാപിച്ചു. മേയർക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുള്ള പോസ്റ്റുകൾ കെഎസ്‌ആർടിസി ബസുകളിൽ പതിപ്പിച്ചു.ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് ഡ്രൈവറെ കെഎസ്‌ആർടിസി ഡ്യൂട്ടിയിൽ നിന്ന് വിലക്കിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കും. പാളയം…

Read More

കൊച്ചി: ബീഫ് കറിവച്ചു നൽകാത്തതിന്റെ ദേഷ്യത്തിൽ ഹൃദ്രോഗിയായ അമ്മയെ മകൻ തല്ലിച്ചതച്ചു. എറണാകുളം നഗരമദ്ധ്യത്തിലെ വീട്ടിലാണ് സംഭവം. മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടിൽ ജൂണി കോശി (76) തലയ്ക്കും നെഞ്ചിനും പരിക്കേറ്റ് ചികിത്സതേടി. മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിലൂടെ ജൂണി നൽകിയ പരാതിയിൽ മകൻ എൽവിൻ കോശിയെ (47) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. 25ന് രാവിലെയായിരുന്നു സംഭവം.രണ്ട് മക്കൾക്കൊപ്പമാണ് ജൂണി കോശി കഴിയുന്നത്. സംഭവദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റായ എൽവിൻ ബീഫുമായി വീട്ടിലെത്തി. അമിത മദ്യലഹരിയിലായിരുന്ന ഇയാൾ. ഉടൻ ബീഫ് കറിവച്ചു നൽകണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു.എന്നാൽ ഇപ്പോൾ കറിവച്ചു നൽകാനാവില്ലെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിൽ ജൂണിയെ മകൻ തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം വീടിന് പുറത്തേയ്ക്ക് ഓടിയ ഇവർ സമീപത്തെ വനിതാ ഹോസ്റ്റലിൽ അഭയംതേടി. പിന്തുടർന്നെത്തിയ മകൻ, ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് ഹോസ്റ്റലിലിട്ടും മൃഗീയമായി മർദ്ദിച്ചു.ഇവിടെ…

Read More

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ മെയ് ദിന സന്ദേശം നൽകി. “ലോകമെമ്പാടുമുള്ള സാമൂഹിക-സാമ്പത്തിക മേഖലകളെ സ്മരിക്കുന്ന ഒരു ദിനമാണ് മെയ്ദിനം.ലോകസാമ്പത്തികക്രമത്തിൻറെ അടിസ്ഥാനമായ തൊഴിലാളികളുടെ അധ്വാനത്തിന്, അവകാശങ്ങള്‍ക്കായുള്ള പോരാട്ട വീര്യത്തിന്, ഈ ലോക തൊഴിലാളി ദിനത്തില്‍ അഭിവാദ്യങ്ങള്‍. എല്ലാവര്‍ക്കും എൻറെ മെയ്ദിനാശംസകള്‍”

Read More

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും. മെയ് 1 ബുധനാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന കലാ കായിക സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ രാത്രി വരെ നീളുന്ന മെയ് ഫെസ്റ്റിൽ മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവെയർനെസ് ക്ലാസുകൾ, ബാഡ്മിൻറൺ ടൂർണമെൻറ്, കലാ സാംസ്കാരിക പരിപാടികൾ കുട്ടികൾക്കായി ഹെന്നാ ഡിസൈനിങ്, ഫേസ് പെയിൻറിംഗ് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു. മെയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 35597784‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

Read More

മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച “പേരന്റിംഗ്” പരിപാടി അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി. സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം ഉൽഘാടനം നിർവഹിച്ച പരിപാടിക്ക് അൽ ഹിദായ സെന്റർ (മലയാള വിഭാഗം) പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സെന്റർ ദാഇ ഷഫീഖ് സ്വലാഹി “പേരന്റിംഗ്” അവതരിപ്പിച്ചു. സദസ്സിനെ കൂടെ പങ്കെടുപ്പിച്ചു കൊണ്ട് അവതരിപ്പിച്ച പരിപാടി ഒരു പുതിയ അനുഭവമായി. ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, ദിൽഷാദ് മുഹറഖ്, റഷീദ് മാഹി എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സക്കീർ ഹുസ്സൈൻ, യാഖൂബ് ഈസ്സ, നിഷാദ്, ഫഹദ് സക്കീർ ഹുസൈൻ, ഷബീർ, അനൂപ് അലി, ഷാഹ് ഇസ്മാഈൽ, ബിൻഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Read More