Author: Starvision News Desk

ചെന്നൈ: തീവണ്ടിയില്‍ മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപംവെച്ച് തിങ്കളാഴ്ച വൈകീട്ടോടെ ആക്രമണമുണ്ടായത്. പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരാണ് സംഭവത്തില്‍ പ്രതികള്‍. ഇതില്‍ ഒരാളെ പിടികൂടി. ഇയാളില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. അറ്റകുറ്റപ്പണിക്കുശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന തീവണ്ടിയിലാണ് സംഭവം. കൂഡല്‍ നഗര്‍ വൈഗൈ റെയില്‍വേ പാലത്തിനു സമീപം സിഗ്‌നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ കയറിയത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഖിക്ക് നെറ്റിയില്‍ പരിക്കേറ്റിരുന്നു. റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു. സംഭവം നടന്ന് 24 മണിക്കൂറുള്ളില്‍ കവര്‍ച്ചക്കാര്‍ക്കെതിരേ നടപടിയെടുക്കാനായെന്ന് മധുര ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.

Read More

വടകര: ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Read More

വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ച സംഭരണമുറിയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കള്‍. സ്‌ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 20-കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നേരത്തേ ക്വാറിയെ സംബന്ധിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളുമാണ് ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്.

Read More

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ബസ് തടഞ്ഞ സംഭവത്തില്‍ തുടര്‍ നടപടിയുമായി പൊലീസ്. വിവാദ സംഭവം അരങ്ങേറിയ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഇതിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡ് മാറ്റിയോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.കെഎല്‍ 15 എ 763 നമ്പര്‍ ബസിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ക്യാമറകളാണ് ബസിലുള്ളത്. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ കേസിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ ഇടിച്ചുവെന്ന ആരോപണം ഡ്രൈവര്‍ യദു ഉന്നയിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിയിക്കണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ബസിന് കുറുകേ മേയറുടെ കാര്‍ ഇട്ടുവെന്നത് നേരത്തെ തന്നെ ദൃശ്യങ്ങളില്‍ തെളിഞ്ഞതാണ്.എന്നാല്‍ എത്രനേരം കാര്‍ ബസിന് കുറുകെ റോഡില്‍ പാര്‍ക്ക് ചെയ്തുവെന്നും പിഎംജി ജംഗ്ഷന് മുമ്പ് മുതലുള്ള ചേസിംഗ്…

Read More

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന്് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊട്ടിയം പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ്…

Read More

കൊച്ചി: ആലുവ ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ ഇന്നലെ രാത്രിയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവരുടെ ആക്രമണത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം സുലൈമാനുൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ചുറ്റികകൊണ്ടുള്ള അടിയും വെട്ടുമേറ്റ സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയായ സുലൈമാന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കുളള സിറാജ്, സനീർ, ഫൈസൽ എന്നിവരും ഗൂഢാലോചനയിൽ പങ്കുളള കബിറുമാണ് പൊലീസ് കസ്റ്റഡിയിലുളളത്.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സിറാജിനെ കാക്കനാട് നിന്നും സനീറിനെ അരൂർ നിന്നും ഫൈസൽ ബാബുവിനെ തൃശൂർ നിന്നുമാണ് പിടികൂടിയത്. ഇവർ ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യംചെയ്യൽ തുടരുകയാണ്. ചോദ്യംചെയ്യൽ പൂർത്തിയായശേഷമായിരിക്കുന്ന അറസ്റ്റ് രേഖപ്പെടുത്തുക.കാറുകൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ പ്രശ്നത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കുറച്ചുനാളുകളായി തർക്കം തുടരുന്നുണ്ടായിരുന്നു.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ…

Read More

തൃശൂര്‍: തൃശൂരില്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ സിപിഎം കൊണ്ടുവന്ന ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആദായ നികുതി വകുപ്പ്, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തു. പണത്തിന്റെ ഉറവിടം ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. നേരത്തെ ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുടെ സീരിയല്‍ നാമ്പറുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ എം എം വര്‍ഗീസ് ഇക്കാര്യം സ്ഥിരീകരിച്ചു. നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നേരത്തെ മരവിപ്പിച്ചത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിച്ചു. ഈ പണമാണിപ്പോള്‍ തിരിച്ചടയ്ക്കാന്‍ സിപിഎം ശ്രമിച്ചത്. വലിയ തുക നിക്ഷേപിക്കാനെത്തിയപ്പോള്‍…

Read More

അമേഠി: അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാഹുൽ അല്ലെങ്കിൽ പ്രിയങ്ക അമേഠിയിൽ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ അമേഠിയിൽ നിന്നും പ്രിയങ്ക റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വയനാട് എംപിയായ രാഹുൽ ഗാന്ധി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം അമേഠിയിൽ കൂടി രാഹുൽ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. പ്രിയങ്ക ഗാന്ധി ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. റായ്ബറേലിയിലും അമേഠിയിലും മത്സരിക്കണമെന്ന് കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഇരുവരോടും നിർദ്ദേശിച്ചിരുന്നു. 2004 മുതൽ 2014 വരെ മൂന്ന് തവണ അമേഠിയിയെ പ്രതിനിധീകരിച്ച് വിജയിച്ച രാഹുൽ 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അതേവർഷം വയനാട്ടിൽ കൂടി മത്സരിച്ച രാഹുൽ വയനാട്ടിൽ വിജയിച്ചു. സോണിയ ഗാന്ധിയാണ് റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2004 മുതൽ 2019 വരെ റായ്ബറേലിയിൽ നിന്ന് വിജയിച്ച സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ സീറ്റിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കണമെന്ന…

Read More

തൃശൂർ: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തുന്നു. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Read More

കൊല്ലം: കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്. മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More