Author: Starvision News Desk

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Read More

തിരുവനന്തപുരം: മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനും ഗുരുതരമായ വീഴ്ചപറ്റിയെന്നും സതീശന്‍ പറഞ്ഞു. നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കിവിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ?…

Read More

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സ്‌ക്വാഡ് സി.ഐ. ഗിരീഷ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Read More

തിരുവനന്തപുരം: സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമത്ത‍ാൽ വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥ‌യിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലാണ് 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും തുടർന്നാണ് വിഷം കഴിച്ചതെന്നുമാണ് അറിയുന്നത്. രണ്ടാഴ്ച മുൻപാണ് വിഷം കഴിച്ചത്. ഇന്നലെ രാത്രി മരിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) അംഗങ്ങൾക്കായുള്ള വിഷു,ഈദ്,ഈസ്റ്റർ ആഘോഷം മെയ് 3 ന് ബഹ്‌റൈൻ സെഗയ്യ ഐ മാക് ഹാളിൽ വച്ച് നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൂടാതെ ബഹ്‌റൈനിലെ കൗമാര പ്രതിഭകൾ ഒരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടാകും .വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടാകും. ബഹ്‌റൈനിലെ കാസർഗോഡ് നിവാസികൾ എല്ലാവരും അസോസിയേഷൻ അംഗത്വം എടുക്കണമെന്നും എല്ലാവരും ആഘോഷപരിപാടിയിൽ സംബന്ധിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

Read More

മനാമ: ബി എഫ് സി കെ സി എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് 2024 ന് തുടക്കമായി. കെ സി എ അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ ഫ്രൈഡേ കോർട്ട് ക്രിക്കറ്റ്‌ ടീം സുഹാ ട്രാവൽസ് ടീമിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ പങ്കെടുക്കുന്ന ടീമുകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ലീഗ് അധിഷ്ഠിതമായ ക്രിക്കറ്റ് ടൂർണമെന്റിൽ ബഹറിനിൽ നിന്നുള്ള 20ലധികം ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും.ബഹ്‌റിനിൽ ആദ്യമായി ഇംപാക്ട് പ്ലെയർ ഓപ്ഷൻ ടൂർണമെൻ്റിൽ നടപ്പിലാക്കും. വിശദ വിവരങ്ങൾക്ക് സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ (മൊബൈൽ: 36631795)., ടൂർണമെൻ്റിൻ്റെ കൺവീനർ ആൻ്റോ ജോസഫ് (മൊബൈൽ: 39719888) , കോഓർഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപെടുക

Read More

മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയാണ് ബുക്ക്‌ ഫൈൻഡർ എന്ന ആശയത്തിന്റെ പുറകിൽ. കൂടാതെ ആവശ്യക്കാർക്ക് സാമ്പത്തികമായ ഒരു സഹായം എന്നത് കൂടി ആയിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികളുടെ രക്ഷിതാക്കൾ ആണ് പുസ്തങ്ങൾ സംഭാവന ചെയ്തും പുസ്തകങ്ങൾ ആവശ്യപ്പെട്ടും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തത്. ആവശ്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യുക എന്ന ഈ മഹത്പ്രവർത്തിക്ക് ശ്രീ. സജീവ് കുമാർ, ശ്രീ. സുരേഷ് ബാബു, ശ്രീ. ബിബീഷ് എന്നിവർ സാരഥ്യം വഹിക്കുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഹെൽപ്‌ഡെസ്‌ക് നേതൃത്വം നൽകി. നിസ്വാർത്ഥരായ ഒരു കൂട്ടം രക്ഷിതാക്കളുടെ സംഭാവനയാണ് ഈ പദ്ധതിയുടെ വിജയം. അവർ നൽകിയ പുസ്തങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ കമ്മിറ്റി സന്തോഷം…

Read More

കൊച്ചി: നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തില്‍ ഏറെ ആവശ്യകതയുള്ള കൊളാജന്‍ പെപ്‌റ്റൈഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 60 കോടിയോളം രൂപയുടെ ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ചൊവ്വാഴ്ച്ച തുടക്കം കുറിച്ചത്. നിറ്റ ജെലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന എന്‍ജിഐഎല്‍. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിന്‍ കമ്പനി അധികൃതര്‍ 200 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്. ചര്‍മ്മം, സന്ധി, ഹെയര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സപ്ലിമെന്റാണ് കൊളാജന്‍ പെപ്‌റ്റൈഡ്. പുതിയ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തില്‍ തൊഴില്‍ അവസരം വര്‍ദ്ധിക്കും. നിലവില്‍ കമ്പനി പ്രതിവര്‍ഷം ഉദ്പാദിപ്പിക്കുന്നത് 550…

Read More

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കോട്ടയം കരൂർ സ്വദേശി ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ കാൽ വഴുതി വീണത്. ഉടൻ തന്നെ നാട്ടുകാർ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു. കുടുക്കച്ചിറ സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ലിജു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃത​ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

ന്യൂഡൽഹി: വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് ( എസ്എൽയു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്‌ത ശേഷം എസ്എൽയു സീൽ ചെയ്യണം. എസ്എൽയു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കണമെന്നും കമ്മീഷൻ നൽകിയ നിർദേശത്തിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read More