Author: Starvision News Desk

കൊല്ലം: ശക്തികുളങ്ങരയില്‍ ഹണിട്രാപ്പിലൂടെ യുവാവിന്റെ പണവും സ്വര്‍ണലും മൊബൈലും കവര്‍ന്ന സംഭവത്തില്‍ നാലാംഗ സംഘം പിടിയില്‍. ചവറ സ്വദേശിനി ജോസഫൈൻ (മാളു-28), നഹാബ്, അപ്പു, അരുണ്‍ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ലഹരിമരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ജോസഫൈന്‍ എന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെ യുവാവിനെ പലതവണ വിളിച്ചായിരുന്നു തട്ടിപ്പ്. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയിലേക്ക് വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നു. യുവാവില്‍ നിന്നും പ്രതികള്‍ പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നുവെന്നാണ് പരാതി.

Read More

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 16,17 തീയതികളിൽ അൽ അഹലി ക്ലബ് മൈതാനിയിൽ വച്ച് ജി. സി. സി. രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് പവിഴോത്സവം – 2024 എന്ന പേരിൽ നാടൻ പന്ത് കളി മത്സരം നടത്തപ്പെടുന്നു. ടൂർണമെന്റിന് മുന്നോടിയായുള്ള ലോഗോ പ്രകാശനം കേരള നിയമസഭാ സ്പീക്കർ ആദരണീയനായ എ. എൻ. ഷംസീർ നിർവ്വഹിച്ചു. ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ റോബി കാലായിൽ, ബി. കെ. എൻ. ബി. എഫ് ചെയർമാൻ റെജി കുരുവിള, ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ പോൾ ജോൺ, മനോഷ് കോര, റെനിഷ് ജോസഫ്, ജോൺസൺ ജോൺ, സാജൻ തോമസ്, ഗോഡ്ലിൻ, തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. കുവൈറ്റ്, യു. എ. ഇ, ഖത്തർ, കെ. എൻ. ബി. എ, ബി. കെ. എൻ. ബി. എഫ് ടീമുകൾ പവിഴോത്സവം – 2024 നാടൻ പന്ത് കളി മത്സരത്തിൽ പങ്കെടുക്കും എന്ന്…

Read More

പത്തനംതിട്ട: അടൂര്‍ കടമ്പനാട് എട്ട് വയസുകാരിയുടെ മരണം ഷിഗല്ല ബാധിച്ച് സംശയം. കടമ്പനാട് സ്വദേശിനി അവന്തികയാണ് ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വയറിളക്കവും ഛര്‍ദ്ദിയുമായി അടൂര്‍ ജനറര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. കുട്ടിയുടെ സംസ്‌കാരം കഴിഞ്ഞു. ഷിഗല്ലയെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം വ്യക്തത വരുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചു.

Read More

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറയുന്നു. മേയ് 9നു തിരുവനന്തപുരത്ത് കമ്മിഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27നു രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ…

Read More

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ വാക്കുതർക്കത്തിലും തുടർ വിവാദങ്ങളിലും ഡ്രൈവർ യദു കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ മടക്കിനൽകി. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനൊപ്പം ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യവും വേണമെന്ന കടുത്ത നിലപാടിലാണ് മന്ത്രി. ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷമാകാം തുടർനടപടിയെന്നാണ് മന്ത്രിയുടെ നിലപാട്. തുടക്കം മുതൽ മേയറുടെ വാക്കു കേട്ട് യദുവിനെ ജോലിയിൽ നിന്നും തെറിപ്പിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഗണേഷ്. എല്ലാവശവും പരിശോധിച്ച ശേഷം യദുവിനെ ജോലിയിലേക്ക് തിരിച്ചെടുത്താൽ മതിയെന്ന നിലപാടാണ് മന്ത്രിക്കുള്ളത്. അതേസമയം, മെമ്മറി കാർ‌ഡ് കാണാത്ത വിഷയത്തിൽ മന്ത്രി കടുത്ത അമർഷത്തിലാണ്. തമ്പാനൂർ സെൻട്രൽ ഡിപ്പോക്കുള്ളിൽ നിന്നാകാം മെമ്മറി കാർ‌ഡ് മോഷണം പോയതെന്നാണ് മന്ത്രി കരുതുന്നത്. തൊഴിലാളി യൂണിയൻ നേതാക്കളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. നാലു സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടെസ്റ്റു കഴിഞ്ഞിറങ്ങിയതില്‍ ഒന്നാണ് യദു ഓടിച്ച തിരുവനന്തപുരം–തൃശൂർ സൂപ്പർഫാസ്റ്റ്. മറ്റു മൂന്ന് ബസുകളിലും ക്യാമറയും മെമ്മറി കാർ‌ഡും…

Read More

കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (38) ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് ബിസ്മി മന്‍സിലില്‍ സനീര്‍ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സിറാജ് (37) ചാവക്കാട് തളിക്കുളം പണിക്കവീട്ടില്‍ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂര്‍ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ചൊവ്വര കൊണ്ടോട്ടി ബസ് സ്‌റ്റോപ്പില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്ന നാട്ടുകാരെ ഗുണ്ടാസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായെത്തിയ ഗുണ്ടാസംഘം ഇവിടെയുണ്ടായിരുന്നവര്‍ക്ക് നേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. കടംകയറി,…

Read More

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ മരിച്ചിരുന്നു. കല്‍പ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു.

Read More

തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രൻ (68) നാണ് പരിക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് കാട്ടുപന്നി ആക്രമണമുണ്ടായത്. വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചന്ദ്രനെ രക്ഷപെടുത്തിയതിന് ശേഷവും കാട്ടുപന്നി പ്രദേശത്ത് എത്തിയായി വീട്ടുകാർ പറഞ്ഞു. ആദ്യമായാണ് പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകുന്നത്.

Read More

കൊയിലാണ്ടി: പാലക്കുളത്ത് ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായാണ് കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടത്. ടയർ മാറ്റുന്നതിനിടയിൽ വേ​ഗത്തിൽ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കാറിന് പിന്നിലുണ്ടായിരുന്ന മിനി ലോറിയേയാണ് ആദ്യം ഇടിക്കുന്നത്. പിന്നാലെ കാറിനേയും ഇടിച്ചുതെറിപ്പിച്ചു. ടയർമാറ്റുന്ന സമയം കാറിലുള്ളവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയിൽ നിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17) ഗോപി (55) എന്നിവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജുനൈദ് (37), സുഹറ (55) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 മണിവരെ ഒഴിവാക്കണം. പൊലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം. ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത…

Read More