Author: Starvision News Desk

തിരുവനന്തപുരം: വൈദ്യുതി മേഖലയിലുണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കാനും സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തിയെന്ന് കെ.എസ്.ഇ.ബി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനമെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി അറിയിപ്പ്: സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെ.എസ്.ഇ.ബി. പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനം. പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുക എന്നത്…

Read More

തിരുവനന്തപുരം: KSRTC യിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് നൽകും.മേയറും,ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ  കേസിന്‍റെ  അന്വേഷണത്തിന്‍റെ  ഭാഗമായാണ് പൊലിസ് നടപടി . വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോൾ 2 കേസിൽ പ്രതിയായിരുന്നു.ഡ്രൈവർ , കണ്ടക്ടർ നിയമത്തിന് പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധ മാക്കണമെന്ന് കമ്മീഷണർ ശുപാർശ നൽകും..കേസുകൾ നിലനിൽക്കെ താൽക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിൽ മേയർ ആര്യാ രാജേന്ദ്രൻറെയും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിൻറെയും മൊഴിയെടുക്കും.   ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിൽ പ്രതിയാക്കപ്പെട്ട മേയർ അടക്കം അഞ്ചുപേരുടെയും മൊഴി രേഖപ്പെടുത്തും. സംഘം ചേർന്ന് മാർഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്.മേയറുടെ സംഘവും കെഎസ്ആർടിസി ബസ്സിൻറെ സർവ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിൻറെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസ്സിനുള്ളിലേക്ക് സച്ചിൻ കയറി യാത്രക്കരെ ഇറക്കിവിട്ടു എന്നും യദുവിൻറെ പരാതിയിലുണ്ട്. ഈ പരാതി നാളെ കോടതി പരിഗണിക്കും.

Read More

കൊല്ലം: ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് രംഗത്ത്.തന്നെ വലിച്ച് താഴെയിടാൻ പലരും ശ്രമിക്കുന്നു.താൻ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട.താൻ കൊല്ലം കാരനാണെന്നുംഅദ്ദേഹം പറഞ്ഞു.അതിനിടെ ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തില്‍  ഗവര്‍ണ്ണര്‍ സി വി ആനന്ദബോസിന്‍റെ നിസഹകരണം രാഷ്ട്രപതിയെ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കും.രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും, ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തടസം നില്‍ക്കുന്നുവെന്നുമറിയിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. പീഡനം നടന്നുവെന്ന് പറയുന്ന രണ്ട് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കിയെങ്കിലും, രാജ് ഭവന്‍ പ്രതികരിച്ചിട്ടില്ല. മൊഴിയെടുക്കാനായി നോട്ടീസ് നല്‍കിയ രാജ് ഭവന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. രാജ് ഭവനിലേക്ക് പോലീസിന് പ്രവേശനം നിഷേധിച്ച് പ്രത്യേക ഉത്തരവുമിറക്കി. ഗവര്‍ണ്ണര്‍ക്കെതിരെ ക്രമിനല്‍ നടപടികള്‍ സ്വീകരിക്കാനാകില്ലെന്നിരിക്കേ ലൈംഗികാതിക്രമ പരാതിയെക്കുറിച്ചന്വേഷിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ രാജ് ഭവന്‍റെ നിസഹകരണം മൂലം നടപടികള്‍ തടസപ്പെടുകയാണെന്ന്  അറിയിക്കാനാണ് നീക്കം. രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച പരാതിയെന്നാണ് ഗവര്‍ണ്ണര്‍…

Read More

കൊച്ചി: എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. ഇവർ ​ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ് അന്തേവാസികൾ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ യുവതി പ്രസവിച്ചതായി അറിയുന്നത്. ഇവർ ഉടൻ തന്നെ വിവരം നോർത്ത് പൊലീസിനെ അറിയിച്ചു. വനിത പൊലീസ് ഉൾപ്പെടെയുള്ളവർ എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടുകാരെയും കുഞ്ഞിന്‍റെ അച്ഛന്‍റെ വീട്ടുകാരെയും വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കൊല്ലത്തെ ആണ്‍സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിനോട് പറഞ്ഞു. പരാതി ഇല്ലാത്തതിനാല്‍ പൊലീസ്…

Read More

മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആറാട്ടുത്തറ സ്വദേശി ഗംഗാധരന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയവരാണ് പിടിയിലായത്. ആറാട്ടുത്തറ സ്വദേശി കെ.ഷാജര്‍, വള്ളിയൂര്‍ക്കാവ് സ്വദേശി കെ.വി ജയേഷ്, അമ്പുകുത്തി സ്വദേശി കെ.ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കോലഞ്ചേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പിടികൂടിയെന്ന് പുത്തന്‍കുരിശ് പൊലീസ് അറിയിച്ചു. കോലഞ്ചേരി കടയിരുപ്പില്‍ പൂട്ടിയിട്ടിരുന്ന ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തിലാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയും പറവൂര്‍ സ്വദേശിയുമാണ് പിടിയിലായത്. മൂന്ന് ദിവസം മുന്‍പാണ് മോഷണം നടന്നത്. ജ്വല്ലറി ഉടമയുടെ കുടുംബം വിനോദസഞ്ചാരത്തിന് പോയ സമയത്തായിരുന്നു സംഭവം. വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

Read More

മുംബയ്: ദുബായിൽ നിന്ന് 18 കോടിയിലധികം രൂപ വില വരുന്ന സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മുംബയിലെ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ആഴ്‌ചയാണ് അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സാകിയ വർദാക്കിനെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്.മൂന്ന് വർഷമായി മുംബയിൽ കൗൺസിൽ ജനറലായും ഒരു വർഷമായി ആക്ടിംഗ് അബാസഡറുമായി പ്രവർത്തിക്കുന്ന സാകിയ ഇന്നാണ് രാജിവച്ചത്. ഏപ്രിൽ 25നാണ് ഉദ്യോഗസ്ഥ ഡി.ആർ.ഐ.യുടെ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്‌തിരുന്നില്ല.ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ വൈകിട്ട് 5.45ന് മുംബയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തുകയും പരിശോധിക്കുകയുമായിരുന്നു. മകനോടൊപ്പമാണ് സാകിയ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയിലില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീൻ ചാനൽ വഴി പുറത്തുകടന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് ഡി.ആർ.ഐ സംഘം തടഞ്ഞത്.അഞ്ച് ട്രോളി ബാഗുകളും ഒരു ഹാൻഡ് ബാഗും ഒരു…

Read More

ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നലിനായി ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നത് അരമണിക്കൂര്‍ നേരം. ഉത്തര്‍പ്രദേശില്‍ മേയ് മൂന്നിനാണ് സംഭവം. ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര്‍ റോഡ് സ്‌റ്റേഷനിലാണ് പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിന്‍ നിഗ്നല്‍ ലഭിക്കാതെ നിര്‍ത്തിയിടേണ്ടി വന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷന്‍ മാസ്റ്ററോട് ആഗ്ര റെയില്‍വേ ഡിവിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പിടിഐയോട് പ്രതികരിച്ചു. ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉണര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ വീഴ്ച സമ്മതിച്ചതായും മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിന്‍ സര്‍വീസുകളുടെ സമയനിഷ്ഠ പാലിക്കുന്നതില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശ്രദ്ധ പുലര്‍ത്തി വരുന്നതിനാല്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് വിവരം.

Read More

തിരുവനന്തപുരം: മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കും. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി.ജെ.എം. കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം. ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്. തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Read More

ഭോപാല്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ കാലത്തെ ജസിയ നിയമം നടപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ ഗുണ ലോക്‌സഭ മണ്ഡലത്തിലെ അശോക് നഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. ഗുണയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. ‘മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ട്. മാന്യതയുള്ള മുസ്‌ലിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് ആ പേരിടില്ല. ‘ജസിയ’ സമ്പ്രദായം ഏര്‍പ്പെടുത്തിയത് അദ്ദേഹമാണ്. എന്താണത്? അതാണ് കോണ്‍ഗ്രസ് പറയുന്ന പാരമ്പര്യ നികുതി.’ -യോഗി ആദിത്യനാഥ് പറഞ്ഞു. ‘നിങ്ങളുടെ പൂര്‍വികരുടെ സമ്പത്തിന് നികുതി ചുമത്തുന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സ്വത്തുക്കളില്‍ എക്‌സ് റേ പരിശോധന നടത്തുമെന്നും അതിന്റെ പകുതി പാരമ്പര്യ നികുതി എന്ന പേരില്‍ ഏറ്റെടുക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. നിങ്ങള്‍ ജസിയ നല്‍കാന്‍ തയ്യാറാണോ? ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കാന്‍ കഴിയില്ല.’ -യോഗി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരല്ലെന്നും യോഗി…

Read More