- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: Starvision News Desk
കോഴിക്കോട്: ഭർത്താവ് വീട്ടിലുള്ളപ്പോൾ വീട്ടിൽ അതിക്രമിച്ച കയറി യുവതിക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു. കോഴിക്കോട് താമരശേരിയിലാണ് സംഭവം അരീക്കോട് സ്വദേശിയായ ലുഹൈബിനെയാണ് (24) യുവതിയുടെ ഭർത്താവായ പുതുപ്പാടി സ്വദേശി തലയിലും മുഖത്തും വെട്ടിപ്പരിക്കേല്പിച്ചത്. സാരമായി പരിക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്. മൂന്നുദിവസം മുൻപ് കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പറഞ്ഞ് രണ്ടുവയസുള്ള കുഞ്ഞുമായി യുവതി വീട്ടിൽ നിന്ന് പോയിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. യുവതിയും കുഞ്ഞും ലുഹൈബിന്റെ വീട്ടിലായിരുന്നുവെന്നാണ് ആരോപണം. പരാതി നൽകിയതിന് പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ ലുഹൈബിന്റെ ബന്ധുക്കൾ യുവതിയെ താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.പൊലീസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുവതി ഭർത്താവിനൊപ്പം വീട്ടിലേക്ക് പോയി. അല്പസമയത്തിന് ശേഷം ഈ വീട്ടിലെത്തിയ ലുഹൈബ് കിടപ്പുമുറിയിലിരുന്ന് സംസാരിക്കുകയായിരുന്ന യുവതിയുടെയും ഭർത്താവിന്റെയും അടുത്തെത്തി യുവതിക്കൊപ്പം കട്ടിലിലേക്ക് കിടക്കുകയായിരുന്നു. ഇത് കണ്ട ഭർത്താവ് ടേബിൾ ഫാൻ കൊണ്ട്…
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎല്‍എമാർ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തില്‍ തുടരാൻ അർഹതയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പിന്തുണച്ച പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സര്‍ക്കാരിനെ ഹരിയാനയിലെ ജനം പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന…
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ചുള്ള കര്‍ശന നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒരു ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഭാഗമായ സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പരസ്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികൾക്കും ഇൻഫ്ളുവൻസർമാർക്കുമുണ്ട്. ഇവർക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസം ദുരുപയോഗം ചെയ്യരുതന്നും കോടതി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളേപ്പറ്റി കൃത്യമായ വിവരം നല്‍കുന്നതാകണം പരസ്യങ്ങളെന്ന കാര്യം കോടതി ഓര്‍മ്മിപ്പിച്ചു. പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പ് പരസ്യത്തിലെ ഉള്ളടക്കം നിയമങ്ങള്‍ പാലിക്കുന്നതാണെന്ന സത്യവാങ്മൂലം പരസ്യംനൽകുന്നവർ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളേക്കുറിച്ചുള്ള പരാതികള്‍ നല്‍കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുകയും ശരിയായവിധത്തിലുള്ള പരിഹാരം ഉണ്ടാകുന്നെന്ന് ഉറപ്പുവരുത്തുകയും ചെയ്യാന്‍ മന്ത്രാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടി നിരീക്ഷിച്ചു. പതഞ്ജലി പരസ്യവിവാദക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ഹിമ കോഹ്ലി, എ. അമാനുള്ള എന്നിവരാണ് വാദം കേട്ടത്.
ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുന്നണികളുടെ പ്രധാനമുഖങ്ങളായ അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി, ദിഗ്വിജയ് സിങ്,, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ തുടങ്ങിയവരുടെ ജനവിധി ഇന്ന് നിശ്ചയിക്കും.
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക. നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ. കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ…
കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് മിഡ് വൈഫുമാർ. ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബര്‍ത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ തെലങ്കാനയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ദ്ധയും ഫെര്‍ണാണ്ടെസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. എവിറ്റ ഫെര്‍ണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി. അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നേടിയ മിഡ് വൈഫുകളുടെ സേവനം തെലങ്കാനയില്‍ സൃഷ്ടിച്ച മാറ്റം അവര്‍ ചൂണ്ടിക്കാട്ടി. ആഗോളതലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയ കേസുകളില്‍ മാതൃ മരണം കുറവാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള സേവനം നാം കൂടുതല്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രസവകാലത്തെ മാതൃ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍മാരും മിഡ് വൈവ്സ്…
മനാമ: വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് (27) ആണ് നിര്യാതനായത്. സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്. പിതാവ്: പരേതനായ രാജീവൻ. മാതാവ്: ചന്ദ്രി. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ. ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മെയ് ദിനത്തോടനുബന്ധിച്ച് നടത്തിയ തൊഴിലാളി സംഗമം പരിപാടിയുടെ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ വനിതകൾക്ക് വേണ്ടിയാണ് സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക പ്രവർത്തകയായ നൈന മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ഒ.ഐ.സി.സി വനിതാഘടകം പ്രസിഡന്റ് മിനി മാത്യു, സാമൂഹിക പ്രവർത്തക യായ ഹേമ വിശ്വം, മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഏറെ കാലമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരുന്ന ഫാത്തിമ ബീവി, ഫാത്തിമ, ചിന്നതായ്, സീനത്ത്, ലിസി എന്നിവരെ ആദരിച്ചു. ഇവർക്കുള്ള പൊന്നാട നൈന മുഹമ്മദ് ഷാഫി, ഫ്രന്റ്‌സ് വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, വൈസ് പ്രസിഡന്റ് മാരായ സാജിത സലീം, സക്കീന അബ്ബാസ്, എക്സിക്യൂട്ടീവ് അംഗം സഈദ റഫീഖ് എന്നിവർ അണിയിച്ചു. തൊഴിലാളികൾ…
മനാമ: കേരളീയ വാദ്യകലകളുടെയും, കേരളീയ തനത് സംഗീതമായ സോപാനസംഗീതത്തിൻ്റെയും പഠനവും പ്രചാരണവും എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ 15 വർഷക്കാലമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം പുതിയ ഒരു ചുവടുകൂടി വെയ്ക്കുകയാണ്. ലോകത്ത് ആദ്യമായി ഭാരതത്തിനു പുറത്ത് എറ്റവും വലിയ വാദ്യകലാ മഹോത്സവം “വാദ്യസംഗമം” സംഘടിപ്പിക്കുകയും, അഞ്ഞൂറിലധികം വാദ്യകലാകാരന്മാരെ പ്രവാസലോകത്ത് പരിശീലിപ്പിച്ചെടുക്കുകയും, ഭാരതം മുഴുവൻ മേളകലാ പ്രചരണം എന്ന ലക്ഷ്യത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ പോകുന്ന ഭാരത മേളപരിക്രമം മേളാർച്ചന യാത്ര തുടർന്ന് വരികയും, ഭാരതത്തിനു പുറത്തെ ഏറ്റവും വലിയ മേളകലാ കൂട്ടായ്മയുമായ സോപാനം വാദ്യകലാസംഘം “സോപാന സംഗീത പരിക്രമം” എന്ന പേരിൽ വിവിധ ക്ഷേത്രങ്ങളിലൂടെ സോപാന സംഗീതാർച്ചന യാത്രക്ക് ഒരുങ്ങുകയാണ്. ചരിത്രത്തിൽ ആദ്യമായി സോപാനസംഗീതാർച്ചന യാത്ര “സോപാന സംഗീത പരിക്രമം” സംഘടിപ്പിക്കപ്പെടുമ്പോൾ, ബഹറിനിൽ സോപാന സംഗീതവും ഇടയ്ക്കയും അഭ്യസിച്ച് അരങ്ങേറിയ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും ഉൾപ്പെടുന്ന 18 പേർ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പൂർണ്ണത്രയീശ ക്ഷേത്രം വരെയുള്ള…
കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുടമസ്ഥന്‍ ഉണര്‍ന്നുനോക്കിയത്. കേളു എത്തിയപ്പോഴെക്കും പുലി ഓടി മറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
