Author: Starvision News Desk

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. തൃശൂർ സ്വദേശി സുനിൽ കുമാറും (50) രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. സൊഹാറിലെ ലിവായിലാണ് വാഹനാപകടം ഉണ്ടായത്. ട്രക്ക് ഡ്രെെവർ ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ഓടിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സോഹാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുനിൽ കുമാർ. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചുവരുന്ന വഴിയിലായിരുന്നു അപകടം.അതേസമയം,​ യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ്പതികളുടെ മകൻ ഷെലീമിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്.മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്ത്…

Read More

മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കവര്‍ച്ച. പള്ളക്കളം സ്വദേശിനി രാധയുടെ സ്വര്‍ണാഭരണങ്ങളാണ് രണ്ടുപേര്‍ അടങ്ങുന്ന സംഘം കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രണ്ടുപേര്‍ ചേര്‍ന്നാണ് വീട്ടമ്മയുടെ കൈയിലും കഴുത്തിലും കാതിലും കിടന്ന മൂന്നര പവൻ സ്വർണം കവര്‍ന്നത്. വീട്ടമ്മയുടെ ദേഹത്ത് ബലമായി കയറിയിരുന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. വാ മൂടി കെട്ടിയ ശേഷമായിരുന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് സംഘം ഇരുട്ടില്‍ ഓടിമറയുകയായിരുന്നു. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പാണ് പൊന്നാനിയില്‍ തന്നെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നത്. തുടര്‍ച്ചയായി മോഷണം നടന്നതോടെ ഭീതിയിലാണ് നാട്ടുകാര്‍.

Read More

തിരുവനന്തപുരം: ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്നും നാളെയും (ബുധന്‍, വ്യാഴം) ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 38°C വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

Read More

പേരാമ്പ്ര∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ചെമ്പ്ര റോഡിൽ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ് അപകടമുണ്ടായത്. കക്കാട് ഭാഗത്ത് നിന്ന് കല്ലോടേക്ക് പോവുകയായിരുന്നു കാർ. സാരമായി പരുക്കേറ്റ കുഞ്ഞിമൊയ്തീൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ‌്ക്കിടെ രാവിലെ മരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൗദ. മക്കൾ: ഷിബില, ശിഹാബ് (കുവൈത്ത്), ശിഫ ഫാത്തിമ. മരുമകൻ: ആഷിർ.

Read More

മ​നാ​മ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ. ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ വി​വാ​ഹ ല​ക്ഷ്യ​സ്ഥാ​നം 2024’ അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ ക​ര​സ്ഥ​മാ​ക്കി. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ആ​ഡം​ബ​ര വി​വാ​ഹ​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​ൻ വേ​ദി​യാ​യി​രു​ന്നു. ബ​ഹ്‌​റൈ​നി​ലെ ടൂ​റി​സം വി​ക​സ​ന​വും മ​നോ​ഹ​ര​മാ​യ ക​ട​ൽ​തീ​ര​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് വ​ൻ വി​വാ​ഹ​പാ​ർ​ട്ടി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​ൻ (ഇ.​ഡ​ബ്ല്യു.​ബി) ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ലാ​ർ​ജ് സ്കെ​യി​ൽ വെ​ഡ്ഡി​ങ് വേ​ദി 2024’ അ​വാ​ർ​ഡും നേ​ടി. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് രാ​ജ്യം കൈ​വ​രി​ച്ച​തെ​ന്നും ടൂ​റി​സം വി​ക​സ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് അ​വാ​ർ​ഡു​ക​ളെ​ന്നും ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്സ്​​ബി​ഷ​ൻ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ സാ​റ ബൂ​ഹി​ജ്ജി പ​റ​ഞ്ഞു. ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​റ അ​ഹ​മ്മ​ദ് ബു​ഹി​ജി ര​ണ്ട് അ​വാ​ർ​ഡു​ക​ളും ഏ​റ്റു​വാ​ങ്ങി.

Read More

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തിയത്. കെപിസിസി ആസ്ഥാനത്തെത്തിയ സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ സംബന്ധിച്ചില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ നല്‍കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. സുധാകരനെ ഒഴിവാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ ശ്രമം നടത്തിയതായി കെ സുധാകരന്‍ അനുകൂലികള്‍ വിലയിരുത്തുന്നു. പദവി തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് കെ സുധാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കെ സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ആക്ടിങ്…

Read More

തലശ്ശേരി (കണ്ണൂർ): പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി. കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ്…

Read More

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

Read More

തിരുവനന്തപുരം: ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.  വീട്ടിൽ നിന്നു സ്കൂളിലേക്കും സ്കൂളിൽ നിന്നു വീട്ടിലേക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്.  ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം…

Read More

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തുവെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തി. ഇരു മുന്നണികളുടെയും വർഗീയ വിഭജന രാഷ്ടീയം തള്ളി മോദിയുടെ ഗ്യാരണ്ടി ജനം ഏറ്റെടുത്തു. കേന്ദ്രസർക്കാരിനും മോദിക്കുമെതിരായ എതിർ രാഷ്ട്രീയ പാർട്ടികളുടെ കുപ്രചരണം ജനങ്ങൾ തള്ളിക്കളഞ്ഞു. എൻഡിഎയുടെ വിജയം തടസപ്പെടുത്താൻ വലിയ ശ്രമമുണ്ടായി. ജയ സാധ്യതയുള്ള ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ നടന്ന വ്യക്തിഹത്യക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് നുണപ്രചരണങ്ങൾ ജനം ഏറ്റെടുത്തില്ല. ബിജെപിക്ക് മേൽക്കൈയുള്ള രാഷ്ട്രീയം സംസ്ഥാനത്ത് രൂപപ്പെട്ടു. ഫലം വരുന്നതോടെ കോൺഗ്രസിന് അടിതെറ്റും. സിപിഎം സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്ന് സീതാറാം യെച്ചൂരിക്കോ എംവി ഗോവിന്ദനോ അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് മുഖ്യമന്ത്രിയെ സ്പോൺസർ ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയണം. വടകര ഉൾപ്പെടെയുള്ള പല…

Read More