- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Author: Starvision News Desk
ചിറ്റാരിക്കാൽ (കാസർകോട്): വീടിനു സമീപത്തെ കിണറിൽനിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് ഒരുവർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്. ഇതോടൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങൾക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ കുര്യൻ (അനീഷ്–40) ന്റെ തിരിച്ചറിയൽ കാർഡും ലഭിച്ചിരുന്നു. ഇയാളെ കഴിഞ്ഞ ഒരുവർഷമായി കാണാതായതാണ്. അതുകൊണ്ടുതന്നെ അസ്ഥികൂടം ഇയാളുടേതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. ബേബി കുര്യാക്കോസ് വാടകയ്ക്കു കൊടുത്ത വീട്ടിലെ കിണർ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടുത്തെ താമസക്കാർ വൃത്തിയാക്കിയത്. വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ വീട്ടുടമ സ്ഥലത്തില്ലാത്തതിനാൽ അസ്ഥികൂടം ഇവർ കിണറിനു സമീപത്തുതന്നെ മൂടിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്ഥലമുടമ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോട് ഫൊറൻസിക് സയന്റിഫിക് ഓഫിസർ എം.എം.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ശരീരാവശിഷ്ടങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ…
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി – വനിതാ വിഭാഗം അംഗങ്ങളും, സജീവ പ്രവർത്തകരും പങ്കെടുത്തു. ഭിന്ന ശേഷി മേഖലയിൽ മികച്ച പുനരധിവാസ കേന്ദ്രത്തിനുള്ള ഈതവണത്തെ കേരള സർക്കാരിന്റെ പുരസ്‌കാരം നിയാർക്കിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ “അമ്മത്തൊട്ടിൽ” പദ്ധതിയിലൂടെ ഏറ്റെടുക്കുന്ന ഉപേക്ഷിക്കപ്പെടുന്ന ഭിന്ന ശേഷി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രവും നിയാർക്കിന് ഉണ്ട്. ഇക്കഴിഞ്ഞ റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സ്വരൂപിച്ച തുക അർഹതപ്പെട്ട ഭിന്ന ശേഷി കുട്ടികളുടെ ചെലവിലേക്കായി നൽകിയതും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മാതൃ സ്ഥപനമായ നെസ്റ്റ് നും സഹായം എത്തിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ റിപ്പോർട്ട് ചെയ്തു. ഇത് കൂടാതെ കൂടുതൽ ഭിന്ന ശേഷി കുട്ടികളെ സഹായിക്കാനുള്ള തുക മാസവരിയായി കണ്ടെത്താനുള്ള ഭാവി പ്രവർത്തന രൂപരേഖയും പ്രവർത്തക സംഗമത്തിൽ തയ്യാറാക്കിയതായി…
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20 ന് അൽ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തിൽ പിസിഡബ്ല്യൂഎഫ് യുനൈറ്റഡ് കപ്പ് 2K24 സീസൺ വൺ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പിസിഡബ്ല്യൂഎഫ് കലാവേദി ഒരുക്കിയ ഈദ് വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് പിസിഡബ്ല്യൂഎഫ് ഗ്ലോബൽ ഐ ടി കോർഡിനേറ്റർ ഫഹദ് പൊന്നാനി യുനൈറ്റഡ് കപ്പ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. വേദിയിൽ ബാലൻ കണ്ടനകം, മുഹമ്മദ് മാറഞ്ചേരി, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ്, ഷഫീഖ് പാലപ്പെട്ടി, പിടി അബ്ദുറഹ്മാൻ, ഹസൻ വിഎം മുഹമ്മദ്, നസീർ പൊന്നാനി, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, ഷമീർ പുതിയിരുത്തി, ശറഫുദ്ധീൻ വിഎം, അലി കാഞ്ഞിരമുക്ക്, മാജിദ്, സൈതലവി, നബീൽ എംവി, ബാബു എംകെ, മുജീബ് വെളിയംകോട്, അക്ബർ എന്നിവർ സന്നിഹിതരായിരുന്നു.
It will rain for the next five days; Yellow alert in eleven districts in kerala
Journalist’s house attacked in Aluva; Four accused are under arrest
Threatened to jump into sea during flight; A native of Kannur was arrested in Mangalore
Kozhikode patient beats up doctor, tries to hit his head with stone
Delhi CM Arvind Kejriwal says “…Our fourth guarantee is ‘Nation first
നടന്മാരായ ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, കയറ്റം, വഴക്ക് എന്നീ സിനിമകൾ പുറത്തിറങ്ങാത്തത് ചവറ് സിനിമകൾ ആയതുകൊണ്ടാണെന്ന വ്യാഖാനങ്ങൾ ചെലവാകുന്നതല്ല എന്ന് സനൽ കുമാർ പറഞ്ഞു.ഈ സിനിമകൾ ചെയ്യാൻ താരങ്ങൾ തന്നെ സമീപിക്കുകയായിരുന്നു. ജോജുവും ടൊവിനോയും സ്ത്രീകൾ ആയിരുന്നെങ്കിൽ താൻ അവരെ ഭോഗിക്കാൻ ശ്രമിച്ചതുകൊണ്ടാണ് സിനിമകൾ അവർ പുറത്തിറക്കാത്തത് എന്ന് സിൽബന്തികൾക്ക് പറയാമായിരുന്നു. അത് സാദ്ധ്യമല്ലാത്തതുകൊണ്ടാണ് സിനിമ ചവറാണ്, തനിക്ക് ഭ്രാന്താണ് എന്നൊക്കെയുള്ള ജല്പനങ്ങൾ നടത്തുന്നതെന്നും സംവിധായകൻ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചോല, കയറ്റം, വഴക്ക് ഈ മൂന്നു സിനിമകളും ജനങ്ങളിൽ എത്തുന്നതിൽ നിന്ന് തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇത്രകാലത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴും ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത് ഈ സിനിമകൾ മൂന്നും ഇപ്പോഴും പുതിയത് തന്നെയാണ് എന്നതാണ്.ഈ സിനിമകൾ മേളകളിൽ ഒന്നും കയറിപ്പറ്റാതിരിക്കാൻ…
മനാമ: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ എന്നൊരു പുതിയ സംരംഭം രൂപീകരിച്ചു. കലവറ പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങ് സാമൂഹ്യപ്രവർത്തക ഐഷ സയ്യിദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ഹെൽപ്പ് ലൈൻ കൺവീനർ ഉസൈബ, മായാരാജു, സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് പ്രസിഡന്റ് അലീമാബീവി, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദലി,ജോയിൻ സെക്രട്ടറി ഷംല, കോഡിനേറ്റർ റൂബി ട്രഷറി നിജാസുനിൽ, സിസ്റ്റേഴ്സ് മെമ്പർമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.