- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Author: Starvision News Desk
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. 2 അംഗ അന്വേഷണ കമ്മീഷണെയാണ് നിയോഗിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഇതിനിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രംഗത്തുവന്നിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഗുരുതര ആരോപണങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണൻ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹൻ ഉണ്ണിത്താൻ സൗഹൃദം പുലർത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണൻ പെരിയ പിൻവലിച്ചു. പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതോടെയാണ് കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമായത്. സംഭവത്തിൽ നടപടി നേരിട്ടതോടെ ചടങ്ങിൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ…
കോഴിക്കോട്: ചില്ലറവിൽപ്പനയ്ക്ക് മീനുമായി വന്ന ഇരുചക്രവാഹനത്തിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്ന പരാതിയിൽ റൂറൽ പൊലീസ് മേധാവി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നരിക്കുനി ചെങ്കോട്ടുപൊയിലിൽ ചില്ലറവിൽപനയ്ക്ക് 8150 രൂപ വിലയുള്ള മീനുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ടി.കെ. അപ്പുക്കുട്ടിയുടെ വണ്ടിയുടെ താക്കോൽ കാക്കൂർ പൊലീസ് ഊരി കൊണ്ടുപോയതായാണ് പരാതി. ഹെൽമറ്റ് ഇടാത്തതിനാണ് താക്കോൽ ഊരിയതെന്നും പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെയും അപ്പുക്കുട്ടിയെ ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ ശിക്ഷിച്ചിരുന്നു. രണ്ടു ദിവസമായി ഇരുചക്രവാഹനം നിരത്തുവക്കിൽ ഇരിക്കുകയാണ്. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം കാരണം നാട്ടുകാർക്ക് പൊറുതിമുട്ടി. എന്നാൽ ബൈക്കിന്റെ താക്കോൽ തങ്ങൾ ഊരിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മീൻ വിൽക്കുന്ന സമയത്ത് ഹെൽമറ്റ് വയ്ക്കാനാവില്ലെന്നാണ് അപ്പുക്കുട്ടി പറയുന്നത്. ഹെൽമറ്റ് വയ്ക്കാത്തതിന് നിയമ നടപടി സ്വീകരിക്കണമെന്നും താക്കോൽ ഊരുന്നതല്ല നിയമമെന്നും അപ്പുക്കുട്ടി പറഞ്ഞു. വാർത്തയുടെ…
പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്‌നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. https://youtube.com/shorts/uQtuDAFjeBM പൊടിക്കാറ്റും മഴയുംമൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15-ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
മുംബൈ: മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ട്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ഉടൻ ടേക്ക് ഓഫ് ലാൻഡിങ് തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുകയാണ്. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ ബാധിച്ചു.
തിരുവനന്തപുരം: കരമന അഖിൽ കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്. അരുണിന്റെ വീട്ടിൽവെച്ച് പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികൾക്കെതിരെ കൂടുതൽ നടപടിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അനന്തു വധക്കേസിലെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും. അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം.
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, കേക്ക് മുറിക്കല്‍, ആദരിക്കല്‍, അവാര്‍ഡ് സമര്‍പ്പണം, ക്വിസ് മത്സരം, റാഫിള്‍ ഡ്രോ തുടങ്ങിയവ അരങ്ങേറി. ഐപി, ഒപി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ബാബു നഴ്‌സിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ നഴ്‌സസ് ദിന സന്ദേശം നല്‍കി. സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്‌സുമാരെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെയും മെഡിക്കല്‍ ഡയറക്ടര്‍ പ്രസംഗത്തില്‍ എടുത്തുപഞ്ഞു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി, പരിചരണത്തിന്റെ സാമ്പത്തിക ശക്തി’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷം. ചടങ്ങില്‍ ബഹ്‌റൈനിലെ നഴ്‌സിംഗ് മേഖലയില്‍ കഴിഞ്ഞ 35 വര്‍ഷമായി സ്തുത്യര്‍ഹ സേവനം നഴിക്കുന്ന സിസ്റ്റര്‍ റേയ്ച്ചല്‍ ബാബുവിനെ ചടങ്ങില്‍…
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യാേഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. ഇന്ന് സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരാണ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയത്. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായിയെന്നാണ് വിവരം. പിന്നീട് ഇത് സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു.ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരായ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കുമാണ് പരിക്കേറ്റത്. അഞ്ചുപേരെയും കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ ഉദ്യാേഗസ്ഥരെ ആക്രമിച്ചതിന് തടവുകാർക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ആരംഭിച്ച് ജൂൺ നാലിന് അവസാനിക്കും. വിശദവിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
മൂവാറ്റുപുഴ: എട്ടുപേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ‌്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ നഗരസഭാ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്‌ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ പ്രദേശത്തെ തെരുവ് നായകൾക്ക് വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേക സംഘം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമണത്തിന് ശേഷം നഗരസഭാ വളപ്പിൽ ഇരുമ്പുകൂട്ടിൽ പൂട്ടിയിട്ടിരുന്ന നായയാണ് ഞായറാഴ്ച ഉച്ചയോടെ ചത്തത്. വ്യാഴാഴ്ചയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലായി നായയുടെ ആക്രമണമുണ്ടായത്. നായ ആടിനെയും പശുവിനെയും ആക്രമിച്ചിരുന്നു.വഴിയാത്രക്കാരും കുട്ടികളുമാണ് ആക്രമണത്തിനിരയായത്. ഇവർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. കോട്ടയത്ത് നിന്നെത്തിയ ഡി .ജയകുമാറിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി ഇരുമ്പ്…
കോഴിക്കോട്: പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തെന്ന് പിതാവ് ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് കേസ് റജിസ്റ്റർ ചെയ്തു. ‘‘മേയ് അഞ്ചാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിനു വേണ്ടി ഇന്നലെ കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിൽ ചെന്നു. അവിടെ കണ്ടത് ക്ഷീണിച്ച് അവശയായ മകളെയാണ്. അവളുടെ നെറ്റി മുഴച്ചിരിപ്പുണ്ടായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ക്രൂരമായി മർദനമേറ്റ വിവരം മകൾ പറഞ്ഞു. അവൻ(രാഹുൽ) കൈ മുഷ്ടി ചുരുട്ടി ഇടിച്ച…