- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്‌റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
Author: Starvision News Desk
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചർച്ചയ്ക്ക് തയാറായി സർക്കാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാർ ചർച്ചയ്ക്കു വിളിച്ചു. മന്ത്രിയുടെ ചേംബറിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണു ചർച്ച. വിദേശത്തായിരുന്ന മന്ത്രി തിങ്കളാഴ്ച പുലർച്ചെയോടെ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫിസിലെത്തും. സമരം ഒത്തുതീർപ്പാക്കാനില്ലെന്നും തനിയെ പൊളിയുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെയും മന്ത്രിയുടെ ഓഫിസ് ആവർത്തിച്ചത്. സമരം 14 ദിവസം പിന്നിട്ടതോടെ ഒരടി പിന്നോട്ട് പോകാൻ മന്ത്രി തയാറാവുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിലപാട്. പുറത്തിറക്കിയ നിർദേശങ്ങളിൽ ചിലത് പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിർദേശങ്ങൾ പിൻവലിക്കാൻ ഗണേഷിനുമേൽ എൽഡിഎഫിൽനിന്നും സമ്മർദമുണ്ട്. ഇതോടെയാണു ചർച്ചയാകാമെന്ന നിലപാടിലേക്ക് ഗണേഷ് മാറിയത്.
മനാമ: സമുദായത്തോടും സമൂഹത്തോടും നാടിനോടും വലിയ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് എപ്പോഴും സമാധാനത്തെ കുറിച്ച് സംസാരിച്ചു കൊണ്ടെയിരിക്കും. മറ്റാർക്കും ഇല്ലാത്ത ഉത്തരവാദിത്തബോധം ലീഗിന് മാത്രം എന്താണ് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഇക്കാര്യത്തിൽ മറ്റാർക്കും ഇല്ലാത്ത ഉത്തരവാദിത്തം മുസ്ലിം ലീഗ് പാർട്ടിക്ക് ഉണ്ട്. കലാപത്തിന്റെ സൂചനയുള്ള നേരിയ കനൽപോടുകൾ പോലും ശ്രദ്ധയിൽ പെട്ടാൽ ദീർഘ ദൃഷ്ടിയോടെ ഇടപെടാനും അണക്കാനും പാർട്ടി നേതൃത്വം എന്നും മുൻ കൈ എടുത്തിട്ടുണ്ട്. ഒരു പക്ഷെ മറ്റു കക്ഷികളൊന്നും അത്രമേൽ സൂക്ഷ്മത പുലർത്താത്ത ഈ ഒരു ഇടത്തിൽ സദാ കണ്ണുകൾ തുറന്നു വെച്ച് ജാഗ്രതയോടെ ലീഗ് കാവൽ നിൽക്കുന്നുണ്ട് എന്ന് പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പിന്തുണച്ചു കെഎംസിസി നേതാവ് ശംസുദ്ധീൻ വെള്ളികുളങ്ങര. ഇങ്ങനെയൊരു “അതിജാഗ്രത”യുടെ പേരിൽ പാർട്ടി പണ്ടും പഴികൾ ഒരുപാട് കേട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു എന്നത് കൊണ്ട് മാത്രം ലീഗ് അതിന്റെ റൂട്ട് മാറി സഞ്ചരിക്കേണ്ടതൊന്നുമില്ല. ഇന്ത്യയും കേരളവും വല്ലാതെ…
ഇടുക്കി: പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാരാണസി: തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. മോദി പ്രധാനമന്ത്രിയായാല്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയടക്കം ഒതുക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയെന്നോണമാണ് ആദിത്യനാഥിനെയടക്കം ഒപ്പം കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന റോഡ്‌ഷോയിലും ആദിത്യനാഥ് മോദിക്കൊപ്പമുണ്ടായിരുന്നു. 1991 മുതല്‍ ഏഴ് തവണ ബി.ജെ.പി വിജയിച്ച മണ്ഡലമാണ് വാരാണസി. ഇതില്‍ 2004 ല്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജേഷ് കുമാര്‍ മിശ്ര വിജയിച്ചത്. 2019 ല്‍ 479,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ മോദിക്ക് ലഭിച്ചത്. 2014 ല്‍ 371,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജൂണ്‍ ഒന്നിന് ആണ് വാരണാസിയിലെ വോട്ടെടുപ്പ്.
കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസെടുത്തു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടില്‍ സഹകരണ സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മംതോടിയിലെ കെ രതീശനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തു. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചത്. ജനുവരി മുതല്‍ പല തവണകളായിട്ടാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം സഹകരണ സംഘം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയതായാണ് സൂചന. ക്രമക്കേടില്‍ കേസെടുത്തതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന…
കോഴിക്കോട്: മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിനിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച സുലോചന ഒഴികെ ബാക്കിയുള്ളവർക്ക് ആംബുലൻസിൽ നിന്നും പുറത്തുകടക്കാനായി. വൈദ്യുതി ലൈനിൽ നിന്നാണ് തീപിടിച്ചിരുന്നതെങ്കിൽ എല്ലാവരിലേക്കും തീ പടർന്നേനെ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആംബുലൻസ് പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്. ഇതോടെ വാഹനത്തിൽ തീപ്പൊരി ഉണ്ടായി. അപകടത്തിനു പിന്നാലെ ഡോക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളർ വാഹനത്തിനു പുറത്തിറങ്ങി. എന്നാൽ രോഗിയായ സുലോചനയെ പുറത്തിറക്കാൻ സാധിച്ചില്ല. ഇതിനിടെ വാഹനത്തിലേക്ക് പൂർണമായും തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങൾക്കും തീപിടിച്ചു നാശമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറും തീപിടിച്ച് നശിച്ചു. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നുവെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. ആംബുലൻസ് പൂർണമായും കത്തിനശിച്ചു. നാദാപുരം കക്കംവെള്ളി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് സമീപം മാണിക്കോത്ത് ചന്ദ്രന്റ ഭാര്യ സുലോചന (57) ആണ് ആംബുലൻസിന് തീപിടിച്ച് വെന്തുമരിച്ചത്.…
തളിപ്പറമ്പ്∙ കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്.
തൃശൂർ: ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ എന്ന ചിത്രത്തിന്റെ മോഡലിൽ പാർട്ടി നടത്തി ജയിൽ മോചിതനായ ഗുണ്ടാത്തലവൻ. നാല് കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാർട്ടിയുടെ ദൃശ്യങ്ങൾ റീലുകളാക്കി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്‌തു.രണ്ടാഴ്‌ച മുമ്പ് തൃശൂർ കുറ്റൂർ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തിൽ വച്ചാണ് പാർട്ടി നടത്തിയത്. 60ഓളം കുറ്റവാളികൾ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിയ്യൂർ സ്റ്റേഷൻ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.
മനാമ: ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന 33-ാമത് അറബ് ഉച്ചകോടി മെയ് 16ന്. ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനാകും. രാജാവിൻറെ നിർദ്ദേശനുസരണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടും തുടർനടപടികളോടും കൂടിയാണ് തയ്യാറെടുപ്പുകൾ നടക്കുന്നത്. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനും മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുമുള്ള ചർച്ചകൾ ഉച്ചകോടിയിൽ ഉയരും. അറബ് ഐക്യം പ്രതിഫലിപ്പിക്കുന്നതും ചരിത്രപരമായ ഈ ഉച്ചകോടിക്ക് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത് കൊണ്ട് തന്നെ ആഘോഷിക്കുന്ന അറബ് രാജ്യങ്ങളുടെ പതാകകളും അവരുടെ നേതാക്കളുടെ ചിത്രങ്ങൾകൊണ്ടും ഇപ്പോൾ രാജ്യത്തിൻ്റെ തെരുവുകളും ഹൈവേകളും ലാൻഡ്‌മാർക്കുകളും അലങ്കരിച്ചിരിക്കുന്നു. അറബ് ഉച്ചകോടിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി മേയ് 15,16 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നിയമനിർമാണ സഭകൾ പ്രത്യേക യോഗം വിളിച്ചു. പാർലമെന്റ്, ശൂറ കൗൺസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ…
ന്യൂഡൽഹി: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ സുശീൽ കുമാർ മോദി (72) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. താൻ ക്യാൻസറുമായി മല്ലിടുകയാണെന്നും ഇത്തവണ ലോക്സഭാ മത്സരത്തിനില്ലെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.