- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
Author: Starvision News Desk
ദുബായ്: നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്രയിൽ മാറ്റംവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 19ന് മാത്രമേ ദുബായിൽ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് അദ്ദേഹം താമസിക്കുന്നത്.ഇന്ന് ദുബായിൽ നിന്നാണ് അദ്ദഹം മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തത്. സിംഗപ്പൂരിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. സിംഗപ്പൂർ യാത്ര വെട്ടിക്കുറയ്ക്കാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.കഴിഞ്ഞ ആഴ്ച കേരളത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. പരിഗണനാ വിഷയങ്ങൾ കുറവായിരുന്നതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കാൻ ആവാത്തത്. ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കഴിയുമെങ്കിലും പെരുമാറ്റച്ചട്ടം ജൂൺ ആറുവരെ തുടരും.തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് പോയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷവും ബിജെപിയും വിമർശിച്ചത്. മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചെലവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി…
ബെംഗളുരു: കർണാടക ഹുബ്ബള്ളി വീരപുരയിൽ പ്രണയാഭ്യർഥന നിരസിച്ച ഇരുപതുകാരിയെ യുവാവ് കുത്തിക്കൊന്നു. ഉറങ്ങിക്കിടന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൊലപ്പെടുത്തിയത്. പ്രതി ഗീരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് ഗിരീഷ് പെൺകുട്ടിയുടെ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന അഞ്ജലിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി അതു നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണു പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായ കൃത്യം നടത്തിയത്. ഹുബ്ബള്ളിയിൽ കോൺഗ്രസ് നേതാവിന്റെ മകളും കോളജ് വിദ്യാർഥിയുമായ നേഹ ഹിരേമഠിന്റെ കൊലപാതകം നടന്ന് ആഴ്ചകൾക്കുള്ളിലാണ് അതേ നാട്ടിൽ വീണ്ടും ക്രൂരമായ കൊലപാതകം നടക്കുന്നത്.
കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.
മണ്ണാർക്കാട് (പാലക്കാട്): ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ നാട്ടുകൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ 53-ാം മൈൽ ഭാഗത്താണ് സംഭവം. റോഡരികിൽ കഫേ നടത്തുന്ന സൽജലി(29)നാണ് യുവാക്കളുടെ മർദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കൾ സൽജലിനെതിരെ തട്ടികയറുകയും മർദിക്കുകയുമായിരുന്നു. തടയാൻശ്രമിച്ച തൊഴിലാളിക്കും മർദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
താമരശ്ശേരി: ഇരുപത്തിനാലുകാരിയായ ഗർഭിണി 4 വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും കാറിൽ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണു പരാതിയിൽ അറിയിച്ചത്. അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടർന്നു നടത്തിയ ചർച്ചയിൽ താൻ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. 5 വർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവിൽ രണ്ടു മാസം ഗർഭിണിയാണ്. വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച…
മനാമ: 33ാമത് അറബ് ഉച്ചകോടി 16ന് മനാമയിൽ നടക്കും. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെ 33ാമത് അറബ് ഉച്ചകോടി നടക്കുന്നത്. മേഖലയുടെ സമഗ്ര വികസനമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധ്യക്ഷത വഹിക്കും. എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പങ്കെടുക്കും. അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും അറബ്-ഇസ്ലാമിക സമൂഹത്തിന്റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ചയും സമാധാനപൂർണമായ അന്തരീക്ഷവും സുഭിക്ഷമായ ജീവിതവും ഉറപ്പാക്കാനുമുള്ള വിഷയങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കിയിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സമ്മേളനത്തിന്റെ മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരേയും ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം സംയുക്ത അറബ് സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത…
തിരുവനന്തപുരം: പത്തൊൻപതാമത് കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്. തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ച് എഴുതിയ എതിർവാ എന്ന നോവലാണ് അവാർഡിന് അർഹമായത്. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി . മെയ് 26 ന് വെള്ളനാട് സൈക്കോ പാർക്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് കരുണാസായി ഡയറക്ടർ ഡോ: എൽ.ആർ. മധുജൻ അറിയിച്ചു.
തിരുവനന്തപുരം: മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി(42)നെ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ്. രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സാക്ഷി മൊഴിയുണ്ട്. അബോധാവസ്ഥയിലായ രാജേന്ദ്രനെ മകന്‍ രാജേഷ് 108-ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയമാന്‍ തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ ശാസ്തമംഗലം കൊച്ചാര്‍ റോഡിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്നു. ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച കണക്കുകളടക്കം വിശദമായി പരിശോധിച്ച യോഗം ഡോ.ശശി തരൂര്‍ 2019ലെ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിലയിരുത്തി. മണ്ഡത്തിലെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നേമം ഒഴിക്കെ മറ്റ് ആറിടങ്ങളിലും വ്യക്തമായ മുന്നേറ്റം യുഡിഎഫിന് ഉണ്ടാകും. 2019നെ അപേക്ഷിച്ച് നേമത്ത് യു ഡി എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടന്നതെന്നും മറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. എതിരാളികളുടെ ശക്തമായ നുണ പ്രചാരണങ്ങളെയും കനത്ത ചൂടിനെയും അവഗണിച്ചു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കയ്യും…
പുൽപള്ളി (വയനാട്): കൊളവള്ളിയില്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട് അയ്യംകൊല്ലി സ്വദേശി രാജ്കുമാര്‍ (24) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ചൂണ്ട ഇടുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുല്‍പള്ളി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാമപ്പാറയില്‍ കിണര്‍ പണിക്കെത്തിയതായിരുന്നു രാജ്കുമാർ.