- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
Author: Starvision News Desk
കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലൻ അറസ്റ്റിൽ. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിനാണ് കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അലനെ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തുവരികയാണ്. അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന. ഇന്നലെ വൈകിട്ട് 7.45നാണ് കൊലപാതകം നടന്നത്. ബിനോയിയുടെ കടയില്‍ എത്തിയ അലന്‍ ഏറെ നേരം തർക്കിച്ചിരുന്നു. തുടർന്ന് പാന്‍റിനുള്ളില്‍ ഒളിപ്പിച്ച കത്തിഉപയോഗിച്ച് അലന്‍ ബിനോയിയെ ആക്രമിക്കുകയായിരുന്നു. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയാണ് അലൻ. കൊലപാതകത്തിനു ശേഷം വീടിനടുത്തു തന്നെയുള്ള പൂട്ടിക്കിടന്ന വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇന്നലെ കടയിലെത്തിയ അലൻ ചികിത്സയെക്കുറിച്ചു പറഞ്ഞ് ബിനോയിയോട് തർക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലൻ പറയുന്നുണ്ട്. എന്നാൽ ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താൻ നോക്കിയതാണോ തെറ്റ് എന്ന രീതിയിൽ ബിനോയിയും സംസാരിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപാണ് അലനെ ബിനോയിയും…
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനായി നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതിയെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ പ്രതികരണം. പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതിയാകും. പട്ടിക ജാതി/ പട്ടിക വര്‍ഗ/ ഒഇസി വിദ്യാര്‍ഥികള്‍ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തുപുരം നഗരത്തില്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തില്‍ മഴ പെയ്തത്. തമ്പാനൂര്‍ ജങ്ഷനിലും ബേക്കറി ജങ്ഷന്‍ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി. മഴയെ തുടര്‍ന്ന് നിരവധി കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴ പെയ്തതോടെ നഗരത്തില്‍ കടുത്ത ചൂടിന് ആശ്വാസമായി. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലവാസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ്…
കൊച്ചി: വിവാഹ വാഗ്ദ്ധാനം നൽകി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന യുവതി. പനമ്പിളളി സ്വദേശിയായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ഷെഫീഖിനെതിരെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.യുവതിയെ ഷെഫീഖ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് തൃപ്പൂണിത്തുറയിലായതിനാൽ കേസ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. മേയ് മൂന്നിനാണ് പ്രസവിച്ചയുടനെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുളള കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്.കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആമസോണിൽ ഉൽപ്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്. അപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. കൈയിൽ…
പാലക്കാട്: റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം പറക്കുന്നത്ത് വടക്കന്തറ മനയ്ക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാൻ ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണാണ് അപകടം. ഉടൻ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കുഴി, പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ചതാണെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ. എന്‍ജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജരെയും കബളിപ്പിച്ചത്. എന്‍ജിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയും നഷ്ടമായി. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്‍ജിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തു. അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ പണം കിട്ടിയതോടെ എന്‍ജിനിയര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു. ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് ബാങ്ക് മാനേജര്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം,…
ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് വഴി യാത്രക്കാരായ സ്ത്രീകളുടെ മൊബൈൽ ഫോണും പണവും കവർന്ന ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി പാളയംകോട്ട സുബ്രഹ്മണ്യനെന്ന മണിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവങ്ങൾക്ക് തുടക്കം. തമിഴ്നാട്ടിൽ നിന്ന് പണിക്കെത്തിയ മണി കളർകോട് ഭാഗത്തെ ഹോട്ടലിന് മുന്നിൽവെച്ചിരുന്ന പൾസർ ബൈക്കാണ് ആദ്യം കവർന്നത്. മോഷ്ടിച്ച വാഹനമോടിച്ച് ടൗൺ ചുറ്റിയശേഷം പഴവീട് എത്തിയപ്പോഴാണ് രണ്ടാമത്തെ മോഷണം നടന്നത്. വഴിയിലൂടെ നടന്നുപോയ ആലപ്പുഴ എ. എൻ പുരം പ്രദീപ്കുമാറിൻറെ ഭാര്യ ഗീതയുടെ പണവും രേഖകളും ഉൾപ്പെടുന്ന ബാഗ് തട്ടിപ്പറിച്ചു. 1800 രൂപയും മൊബൈൽ ഫോണും എ. ടി. എം കാർഡുമാണ് നഷ്ടമായത്. ഉച്ചക്ക് 12.30നായിരുന്നു സംഭവം. ഇതേ ബൈക്കിൽ വെള്ളക്കിണർ ഭാഗത്ത് എത്തിയപ്പോഴാണ് വഴി യാത്രക്കാരി റജുലയുടെ ബാഗ് തട്ടിയെടുത്തത്. സ്റ്റേഡിയം വാർഡിൽ എൽ. ഐ. സി ഓഫിസിന് സമീപം താമസിക്കുന്ന ഷാഹുൽ ഹമീദിൻറെ ഭാര്യ റജുലയുടെ 1000 രൂപയും മൊബൈൽ…
തൃശ്ശൂർ : അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞ്. വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് ചീങ്കണ്ണി കുഞ്ഞ് ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. മഴയെത്തിയതോടെയാണ് ഇത് പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
അഹമ്മദാബാദ്: അമിത വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരിക്കേറ്റു. അഹമ്മദാബാദ് സ്വദേശികളായ അമൻ മെഹബൂബ് ഭായ്, ചിരാഗ് കുമാർ കെ. പട്ടേൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിലാണ്. അഹമ്മദാബാദിൽനിന്ന് 100 കിലോമീറ്റർ അകലുള്ള ഗുജറാത്തിലെ അദാസിലെ ദേശീയപാത 48-ൽ ആയിരുന്നു സംഭവം. അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് മാരുതി സുസുക്കി ബ്രെസ കാറിൽ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. 22-നും 27-നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. അപകടം ഉണ്ടാവുന്നതിന് തൊട്ടു മുൻപ് ഇവർ ഇസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ലൈവ് സ്ട്രീമിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ ദൃശ്യങ്ങൾ തത്സമയം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാനായിരുന്നു ഇവരുടെ പദ്ധതി. 160 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാർ മറ്റു വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടെയായിരുന്നു അപകടം. കാർ മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവർ പറയുന്നത്. കാറോടിച്ച ഷഹബാസ് പത്താൻ എന്ന മുസ്തഫക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. https://twitter.com/i/status/1790932144589578603