- ബഹ്റൈൻ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
- സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ അന്തരിച്ചു
- ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ 2 മരണം; 20 പേരെ കാണാനില്ല, വീടുകൾ ഒലിച്ചുപോയി
- ‘പുരോഗതി കൈവരിക്കുന്നുണ്ട്’: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് ട്രംപ്
- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
Author: Starvision News Desk
മനാമ: മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ അക്രമവും ചർച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി. മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായി അന്താരാഷ്‌ട്ര സമ്മേളനം വിളിക്കണമെന്ന് അധ്യക്ഷത വഹിച്ച ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആവശ്യപ്പെട്ടു. https://youtu.be/BYxDlK9PlZk?si=IGICg-PMGh9E96x5 ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ്ണ അംഗീകാരം നൽകുകയും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നൽകുകയും വേണം. മേഖലയിൽ സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങൾ നൽകാൻ പ്രത്യേക പദ്ധതി വേണം. മേഖലയിൽ അന്തിമവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടത് അടിയന്തിരാവശ്യകതയാണ്. അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത് സാധ്യമാക്കണം. സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ അറബ് സഹകരണം വർധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും അദ്ദേഹം നിർദ്ദേശിച്ചു. ഫലസ്തീനിലെ സഹോദരങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണത്തെ നേരിടാൻ സംയുക്ത ഇടപെടലുണ്ടാകേണ്ടതുണ്ടെന്ന് സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ…
പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയിൽ സ്ഥാപിച്ചു. ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്. വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം ഹെഡ് അഭിലാഷ് രവീന്ദ്രൻ പറഞ്ഞു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക.…
ആലപ്പുഴ: വിവിധ ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയില്‍ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലെ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കും. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്.തലവടിയില്‍ 4074ഉം തഴക്കരയില്‍ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെയാണ് കൊല്ലുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്ത് 13ാം വാര്‍ഡില്‍ ഇരതോട് ഭാഗത്തു പതിനായിരത്തോളം താറാവുകള്‍ക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഇരതോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കര്‍ഷകനായ കണ്ണമാലില്‍ കുര്യന്‍ മത്തായിയുടെ താറാവുകള്‍ പക്ഷിപ്പനി ലക്ഷണങ്ങളോടെ നാല് ദിവസം മുമ്പ്…
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തിൽ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നു. കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിയത്. ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. അതേസമയം സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) രംഗത്തെത്തിയിരുന്നു.…
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു. മൂന്ന് കുട്ടികളടക്കം ആണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് ഇന്ന് മിന്നലേറ്റ് അപകടം നടന്നത്. മണിക്‍ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവരാണ് മരിച്ചവര്‍. ഇവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. ദമ്പതികള്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട: സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. പന്തളം മുടയൂർക്കോണം തുണ്ടത്തിൽ ബഥേൽ ഭവനിൽ ടി.എം. ശാമുവലിന്റെ ഭാര്യ വത്സമ്മ(61) ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ പോവുമ്പോഴാണ് അപകടമുണ്ടായത്. പന്തളം-മാവേലിക്കര റോഡിൽ മുട്ടാർ കവലയ്ക്കുസമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത്. മകൻ സാജനോടൊപ്പം പന്തളത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു വത്സമ്മ. അതിനിടെ പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന വത്സമ്മ ലോറിക്ക് അടിയിൽ അകപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടർ ഓടിച്ച മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നല്‍കിയത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സുഗമമായി നടത്തുന്നതിനും രാഷ്ട്രീയ സംഘര്‍ഷങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഒഴിവാക്കാനുമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അന്നേദിവസം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാരും റെയ്ഞ്ച് ഡി.ഐ.ജിമാരുമാണ് കൈക്കൊള്ളേണ്ടത്. ഇവര്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ കൊടുക്കണമെന്ന പ്രത്യേകമായി നിര്‍ദേശവുമുണ്ട്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അഞ്ചാം ഘട്ട വോട്ടെടുപ്പ് മേയ് 20-നാണ് നടക്കുക. ഏപ്രില്‍ 19-നായിരുന്നു ആദ്യഘട്ടം. ഏപ്രില്‍ 26-ന് നടന്ന രണ്ടാം ഘട്ടത്തിലാണ് കേരളം വിധിയെഴുതിയത്. മേയ് 25-ന്…
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിൽ. ഒളിവിൽ കഴിയുന്ന സഹകരണസംഘം സെക്രട്ടറി കർമ്മന്തോടി ബാളക്കണ്ടത്തെ കെ. രതീശന്റെ സുഹൃത്തുക്കളായ നെല്ലിക്കാട്ട് സ്വദേശി അനിൽകുമാർ, പറക്കളായി സ്വദേശി ഗഫൂർ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്. രതീശൻ സംഘത്തിൽനിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവരാണിവരെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ ബഷീർ പള്ളിക്കര പഞ്ചായത്തിലെ ലീഗ് ജനപ്രതിനിധിയാണ്. ഇതിലൊരാൾക്ക് നേരത്തെ രതീശൻ ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
കോഴിക്കോട്: ചെരുപ്പ് വാങ്ങി ഗൂഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന രീതിയിൽ പ്രതികരിച്ച കടക്കാരനിൽനിന്നും ആയിരം രൂപയും നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടിയിലൂടെ വാങ്ങി കോഴിക്കോട് കാക്കൂർ സ്വദേശി ഫെബിന. കഴിഞ്ഞ ജനുവരിയിലാണ് നഗരത്തിലെ ഒരു മാളിലെ കടയിൽ ചെരുപ്പ് വാങ്ങാനായി ഫെബിന ചെന്നത്. 1000 രൂപ വില വരുന്ന ചെരുപ്പ് ഇഷ്ടപ്പെടുകയും പാക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഗൂഗിൾ പേ വഴി ചെരുപ്പിന്റെ പണവും നൽകി. എന്നാൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റായില്ല എന്നായിരുന്നു കടക്കാരന്റെ മറുപടി. ട്രാൻസാക്ഷൻ ഡീറ്റെയിൽസും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റായതായി വന്ന മെസേജും ഉണ്ടായിട്ടും കടക്കാരൻ പണം കിട്ടിയില്ല എന്ന് പറഞ്ഞ് ചെരിപ്പ് നൽകിയില്ല. തുടർന്നുള്ള ദിവസങ്ങളിൽ കടക്കാരുമായി ബന്ധപ്പെട്ടപ്പോഴെല്ലാം അവരുടെ അക്കൗണ്ടിലേക്ക് പൈസ കയറിയിട്ടില്ല എന്ന് തന്നെയായിരുന്നു മറുപടി. തുടർന്ന് ഫെബിന ബാങ്ക് സ്റ്റേറ്റ്മെന്റ്…
തിരുവനന്തപുരം: ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി. ക്രിമിനലുകളെ പിടികൂടാനായി നടത്തിയ സ്പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തുകയും കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.