- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Author: Starvision News Desk
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളി രാജേഷാണ് കൊല്ലപ്പെട്ടത്. പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
ന്യൂഡൽഹി: മദ്ധ്യേഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യൻ വിദ്യാർത്ഥികൾ താമസസ്ഥലങ്ങളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ബിഷ്‌കെക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രശ്നങ്ങൾ നേരിട്ടാൽ ഉടൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. മലയാളികൾ അടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കിർഗിസ്ഥാനിലുള്ളത്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി തലസ്ഥാനമായ ബിഷ്‌കെക്കിലാണ് വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടങ്ങളും മെഡിക്കൽ സർവകലാശാലാ ഹോസ്റ്റലുകളും കിർഗിസ് വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് പേർ ആക്രമിക്കുകയായിരുന്നു.സംഘർഷങ്ങളിൽ 14 വിദേശ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചു. പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്നും പീഡനത്തിനിരയായെന്നുമുള്ള പോസ്റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും വ്യാജമാണെന്ന് പാക് എംബസി അറിയിച്ചു.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കിർഗിസ്…
കിഷിനൗ: ദിവസവും വിശ്വസിക്കാൻ പറ്റാത്ത നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മരിച്ചു പോയി അടക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചുവന്നവരുടെ വാർത്തകൾ ഇതിന് മുൻപും പ്രചരിച്ചിട്ടുണ്ട്. എന്നാൽ മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട വൃദ്ധൻ നാലാം ദിവസം ജീവനോടെ വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കിഴക്കൻ യൂറോപ്പിലാണ് സംഭവം നടന്നത്.മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെയാണ് നാലാം ദിവസം പൊലീസ് ജീവനോടെ പുറത്തെടുത്തത്. യൂറോപ്പിലെ മോൾഡോവയിലെ ഉസ്തിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ 74 കാരിയെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സ്ത്രീയുടെ മരണത്തിൽ പ്രദേശവാസിയായ 18കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചതോടെ ബുധനാഴ്ച ഇയാളുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. ഇതിനിടെ വീടിന്റെ പരിസരത്ത് നിന്ന് ഒരു കരച്ചിൽ കേട്ടു. പരിശോധനയിലാണ് മണ്ണിനടിയിൽ നിർമ്മിച്ച താത്കാലിക നിലവറയ്ക്കുള്ളിൽ പൂട്ടിയ നിലയിൽ 62കാരനെ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കഴുത്തിന് പരിക്കുണ്ട്. ശനിയാഴ്ച മദ്യപാനത്തിനിടെയുണ്ടായ…
പുന്നപ്ര: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ വിവാദ ദല്ലാൾ ടി.ജി.നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. ശോഭാ സുരേന്ദ്രന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് നന്ദകുമാർ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശോഭയുടെ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ ടി.ജി. നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നും ടി.ജി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപണമുയര്‍ത്തിയിരുന്നു. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി നൽകിയ 10 ലക്ഷമാണ് നന്ദകുമാര്‍ തിരികെയാവശ്യപ്പെട്ടത്. ശോഭയുടെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നായിരുന്നു നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്.
തിരുവനന്തപുരം: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്ഥലത്ത് അവരില്‍ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ് എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം…
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്. കോൺഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാർഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് ആക്രമണം. ആംആദ്മി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിനു പിന്നിൽ ആംആദ്മിപാർട്ടിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഹാജിപൂരിൽ വോട്ട് മറിക്കാൻ ആർഎൽജെപി; ചിരാഗ് പസ്വാനെ തോൽപിക്കാൻ പിതൃസഹോദരൻ പഞ്ചാബിലെ ആംആദ്മി സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് മോചനദ്രവ്യമായി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. പണം കിട്ടാതായതോടെ സഹദിനെ ക്രൂരമായി മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. . പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ട് കാറുകളിൽ എത്തിയ സംഘം വീട്ടിൽനിന്ന് സഹദിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി കോട്ടക്കൽ സിഐ അറിയിച്ചു. സ്വർണക്കടത്തു സംഘങ്ങളുമായി ഏതെങ്കിലും തരത്തിൽ സഹദിന് ബന്ധമുള്ളതായോ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തമുള്ളതായോ വിവരമില്ലെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ഇടത്തേ കാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദില്ലി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്. അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി. പൊലീസിന് സംഭവത്തിൽ എംപി മൊഴിയും നൽകി. സ്വാതിയെ കെജ്രിവാളിന്‍റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പിന്നാലെയാണ് വൈദ്യ പരിശോധനാ ഫലവും പുറത്തുവന്നത്. ആം ആദ്മി പാർട്ടി ബിഭവിന്‍റെ ഭീഷണിയിലാണെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തുപരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇതേദിവസം തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്,…
ഇടുക്കി: പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.