Author: Starvision News Desk

തൊടുപുഴ: ഇടുക്കിയിലും വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് നിന്നാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയതായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്നു. പനി കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങിയെത്തി. പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണം സംഭവിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇതിലാണ് മരണ കാരണം വെസ്റ്റ് നൈല്‍ പനിയാണ് എന്ന് സ്ഥിരീകരിച്ചത്.

Read More

തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വർക്കല റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവും KL. 16.L.6105 എന്ന നമ്പറുള്ള ഒരു ഓട്ടോറിക്ഷയുമായി രാജേന്ദ്രൻ, ഉണ്ണി എന്നിവരെ പിടികൂടുകയും, അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടി കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും പിടികൂടിയിട്ടുള്ളതാണ്. കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിനെ കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ഡി. എസ്. മനോജ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ്‌ അലി,സുബിൻ, രജിത്ത്, അരുൺകുമാർ. എം. എം, ബസന്ത് കുമാർ, രജിത്. ആർ.നായർ എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവരും വർക്കല റെയിഞ്ച് ഇൻസ്‌പെക്ടർ സജീവും,…

Read More

കോഴിക്കോട് : മഴയില്‍ സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് കടയുടെ സൈഡില്‍ കയറി നിന്നപ്പോള്‍ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് സഹോദരനെ വിളിച്ചു. സ്‌കൂട്ടര്‍ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടി ചരിഞ്ഞപ്പോള്‍ കടയിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റിജാസിന്റെ സഹോദരനും ഷോക്കേറ്റു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. ഈ അപകടം ഉണ്ടാകുന്നതിന് മുമ്പ് മറ്റൊരാള്‍ക്കും ഷോക്കേറ്റിരുന്നു. രാത്രി 9.30 ഓടെ കടയില്‍ തേങ്ങ കൊണ്ടു കൊടുക്കുന്നതിന് എത്തിയപ്പോഴാണ് കടയുടെ തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റതെന്ന് ഇയാള്‍ പറയുന്നു. കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമ പരാതിപ്പെട്ടു. അപകടം ഉണ്ടായത് അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക മാത്രമാണ് ചെയ്തത്. സര്‍വീസ് ലൈന്‍ മുറിച്ചിടുകയാണ് ചെയ്തത്. കടയുമായി മുട്ടി…

Read More

കൊച്ചി: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ‍ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ.ആളൂർ വാദിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

Read More

കൊച്ചി: തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെട്ട അവയവക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരവധിപേര്‍ ഇയാള്‍വഴി അവയവയക്കടത്തിന് ഇരകളായെന്നാണ് സംശയം. ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവില്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിലൊരാള്‍ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണെന്നുമാണ് വിവരം. ഇവര്‍ക്ക് പുറമേ കൂടുതല്‍പേര്‍ അവയവക്കടത്തിന് ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ തൃശ്ശൂര്‍ സ്വദേശി സബിത്ത് നാസര്‍(30) കഴിഞ്ഞദിവസമാണ് കൊച്ചിയില്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും വിവരമുണ്ട്. അവയവക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്. പിടിയിലായ സബിത്ത് ഇടനിലക്കാരനാണോ പ്രധാന ഏജന്റാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുക വാഗ്ദാനംചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യംചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയില്‍ നിന്നാണ്…

Read More

കോഴിക്കോട്: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം നടന്നത്. ഇന്ത്യൻ ആർമി പോലീസിൽ ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു, കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദ യാത്രക്കിടെയാണ് അനീഷിന് ദാരുണാന്ത്യമുണ്ടായത്.

Read More

തിരുവനന്തപുരം / കൊച്ചി∙ തോരാമഴയിൽ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. രാവിലെ ഓഫിസുകളിൽ പോകാനിറങ്ങിയവർ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വെള്ളക്കെട്ടിൽ വഴിയിൽ കുടുങ്ങി. ഓപ്പറേഷൻ അനന്ത അനന്തമായി നീണ്ടുപോയതിന്റെ ദുരിതത്തിലാണ് തിരുവനന്തപുരം. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നിവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. നഗരത്തിലെ ഓടകളെല്ലാം അടഞ്ഞ സ്ഥിതിയാണ്. ആലപ്പുഴയിൽ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം കയറി. ഓടകൾ കവിഞ്ഞൊഴുകിയാണ് റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്ന പ്രദേശങ്ങളിലെ കുഴികളിലും മഴവെള്ളം നിറഞ്ഞിട്ടുണ്ട്. തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായോക്കാമെന്നാണ് മുന്നറിയിപ്പ്. കൊച്ചിയിൽ വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇടപ്പള്ളിയിൽ വെള്ളക്കെട്ട് കാരണം രൂപപ്പെട്ട ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് തലവേദനയായി. ഇരുച്ചക്ര വാഹനങ്ങൾ സുരക്ഷിതമായി ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

Read More

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കും ഉദ്യോ​ഗസ്ഥർക്കും വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട തെരച്ചിൽ വിഫലം. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട പ്രസിഡൻ്റിൻ്റേയും സംഘത്തിൻ്റേയും മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തുകയായിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. ആദ്യ ഘട്ടത്തിൽ തെരച്ചിൽ തുടർന്നെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇറാൻ രക്ഷാ ദൗത്യ സംഘത്തിന് ഹെലികോപ്റ്റർ കണ്ടെത്താനായിരുന്നില്ല. തുടർന്ന് രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ തുർക്കിയും റഷ്യയും മുന്നോട്ട് വരികയായിരുന്നു. തുർക്കിയിൽ നിന്നുള്ള ‘അകിൻസി’ ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതോടെയാണ് ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡ്രോണുകളുമായുള്ള ദൗത്യസംഘം ഹെലികോപ്റ്റർ തകർന്നുവീണ് കത്തുന്ന അസർബൈജാനിലെ തവിൽ പ്രദേശം കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ജീവനോടെ ആരും ഇല്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തുർക്കിയെ കൂടാതെ, തെരച്ചിലിന് സഹായിക്കുന്നതിനായി റഷ്യയും രം​ഗത്തെത്തി. പ്രത്യേക വിമാനങ്ങളും 50 പ്രൊഫഷണൽ മൗണ്ടെയ്ൻ രക്ഷാപ്രവർത്തകരെയും പ്രദേശത്തേക്ക് അയയ്ക്കാൻ റഷ്യ തയ്യാറായി. അർമേനിയയിൽ നിന്ന് രണ്ട്…

Read More

അസർബൈജാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസി സ്ഥിരീകരിച്ചു. https://twitter.com/i/status/1792214224942375066 അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്. പ്രസിഡന്റിനായി പ്രാര്‍ത്ഥിക്കണമെന്നും അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയെന്നും വാര്‍ത്താ ഏജൻസി അറിയിച്ചു. ഹൃദയവും പ്രാര്‍ത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ് പ്രതികരിച്ചു. അതേസമയം, ഇറാൻ ദേശീയ ടെലിവിഷൻ പ്രസിഡന്റിനായുള്ള പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്തു.

Read More

ആ​ലു​വ​:​ ​രാ​ജ്യാ​ന്ത​ര​ ​മ​യ​ക്കു​മ​രു​ന്ന് ​ശൃം​ഖ​ല​യി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യാ​യ​ ​കോം​ഗോ​ ​സ്വ​ദേ​ശി​ ​ഹം​ഗാ​ര​ ​പോ​ളി​ ​(29​)​ ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ ​കോ​ടി​ക​ളു​ടെ​ ​രാ​സ​ല​ഹ​രി​യി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഇ​യാ​ളു​ടെ​ ​സം​ഘം​ ​വ​ഴി​യാ​ണെ​ന്ന് ​ക​രു​തു​ന്നു.​ ​ ​മ​യ​ക്കു​മ​രു​ന്ന് ​സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​’​ക്യാ​പ്റ്റ​ൻ​”​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ഇ​യാ​ളെ​ ​ബം​ഗ​ളൂ​രു​ ​മ​ടി​വാ​ള​യി​ൽ​ ​നി​ന്ന് ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ല​ ​പൊ​ലീ​സാ​ണ് ​പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ ​മാ​സം​ 200​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​യു​മാ​യി​ ​വി​പി​ൻ​ ​എ​ന്ന​യാ​ളെ​ ​അ​ങ്ക​മാ​ലി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ബം​ഗ​ളൂ​രൂ​വി​ൽ​ ​നി​ന്ന് ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​രാ​സ​ല​ഹ​രി​ ​ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​ഈ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​തു​ട​ര​ന്വേ​ഷ​ണ​മാ​ണ് ​കോം​ഗോ​ ​സ്വ​ദേ​ശി​യി​ലെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം​ ​പ​ല​യി​ട​ത്ത് ​രാ​പ​ക​ൽ​ ​ത​മ്പ​ടി​ച്ച് ​നി​രീ​ക്ഷി​ച്ചാ​ണ് ​പ്ര​തി​യെ​ ​ബം​ഗ​ളൂ​രു​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ടി​ച്ച​ത്. ഹം​ഗാ​ര​ ​പോ​ൾ​ 2014​ലാ​ണ് ​സ്റ്റു​ഡ​ന്റ് ​വി​സ​യി​ൽ​ ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​മ​യ​ക്കു​മ​രു​ന്ന് ​വി​പ​ണ​ന​ത്തി​ലേ​ക്ക് ​തി​രി​ഞ്ഞു.​ ​രാ​സ​ല​ഹ​രി​ ​നി​ർ​മ്മി​ക്കു​ന്ന​ ​’​കു​ക്ക്”​ ​ആ​യി​ ​വ​ള​ർ​ന്നു. ഫോ​ൺ​ ​വ​ഴി​ ​ഹം​ഗാ​ര​യെ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​പ​ണം​ ​കൊ​ടു​ത്താ​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ആ​ളി​ല്ലാ​ത്ത​…

Read More