Author: Starvision News Desk

മനാമ: ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്‌ യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ ഏരിയ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. ഐ വൈ സിസി ക്ക് ബഹ്‌റൈനിൽ ഒൻപത് ഏരിയകളാണ് ഉള്ളത്.ഹമദ് ടൗൺ ഏരിയ കൺവൻഷൻ ഉമ്മൻചാണ്ടി നഗറിൽ വെച്ച് ഏരിയ പ്രസിഡന്റ് നസീർ പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്ത യോഗത്തിന് ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ദേശീയ കമ്മറ്റി ചുമതലപ്പെടുത്തിയ വരണാധികാരികൾ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. 2024-25 വർഷത്തെക്കുള്ള ഹമദ് ടൗൺ ഏരിയ ഭാരവാഹികളെയും, ദേശീയ കമ്മറ്റി പ്രതിനിധികളെയും യോഗം ഐക്യകണ്ടെന്ന തിരഞ്ഞെടുത്തു. വിജയൻ തുണ്ടിപറമ്പിൽ (ഏരിയ പ്രസിഡൻ്റ്) ഹരി ശങ്കർ പി എൻ(ഏരിയ സെക്രട്ടറി ), ശരത്ത് കണ്ണൂർ (ഏരിയ ട്രഷറർ)രഞ്ജിത്ത് കണ്ണോത്ത് (വൈസ് പ്രസിഡൻ്റ്) ജയരാജ് എം എസ്(ജോയിൻ്റ് സെക്രട്ടറി).…

Read More

കൊച്ചി: അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ്, അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നതെന്ന് പൊലീസ്. എന്നാല്‍ അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന്, അവയവക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാലക്കാട്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേര്‍ അവിടെ വെച്ച് മരിച്ചതായുമാണ് വിവരം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സബിത്ത് അവയവം ദാനം ചെയ്യുന്നതിനായി 20 പേരെ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയതായി പൊലീസിനോട് പറഞ്ഞു. സബിത്തിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്റെ ഭാഗമാണ് താനെന്ന് സബിത്ത് പൊലീസിനോട് പറഞ്ഞതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിക്രൂട്ട് ചെയ്ത യുവാക്കളെ…

Read More

കൊച്ചി: എടയാര്‍ വ്യവസായ മേഖലയ്ക്ക് സമീപം പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. മത്സ്യകൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഇന്നലെ രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്താന്‍ തുടങ്ങിയത്. തുടക്കത്തില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. തുടര്‍ന്ന് കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇവിടെ മത്സ്യകൃഷി ചെയ്തവര്‍ക്കാണ് നഷ്ടം ഉണ്ടായത്. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ശക്തമായ മഴയ്ക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്നാണ് മീനുകള്‍ ചത്തുപൊങ്ങിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Read More

തൃശൂര്‍: വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. വീട്ടില്‍ കയറി അക്രമം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയ കേസിലെ പ്രതികളെയാണ് പാവറട്ടി പൊലീസ് അറസ്റ്റു ചെയ്തത്. മുല്ലശേരി പൂച്ചക്കുന്ന് സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ ഷിഹാബ് എന്നു വിളിക്കുന്ന മുഹമ്മദ് ഹനീഫ (40), ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാണ്ടത്ത് വീട്ടില്‍ മിഥുന്‍ (27), എളവള്ളി പണ്ടറക്കാട് സ്വദേശി വടേരി വീട്ടില്‍ സനോജ് (27) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍് അറസ്റ്റു ചെയ്തത്. പൂച്ചക്കുന്ന് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ടം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വധശ്രമം, കവര്‍ച്ച, ഭവനഭേദനം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളുമാണിവരെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഹനീഫ റൗഡി ലിസ്റ്റില്‍ പേരുള്ളയാളാണ്. ഇയാള്‍ക്ക് പാവറട്ടി, ചാവക്കാട്,…

Read More

തിരുവനന്തപുരം: നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതിനെക്കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആക്ടിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥാണു നഗരസഭാ സെക്രട്ടറിക്കു നിർദേശം നൽകിയത്. മഴ പെയ്തതോടെ തലസ്ഥാനത്തു യാത്ര ദുസ്സഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും. വലിയ കുഴികൾ ചാടി കടന്നാണു വീട്ടുകാർ പുറത്തുപോകുന്നത്. പലരും കാർ എടുത്തിട്ടു മാസങ്ങളായി. മഴ തുടങ്ങിയതോടെ റോഡ് നിർമാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണു സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണു നവീകരണം. സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപ്പൊളിച്ചത്. കഴിഞ്ഞദിവസം മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. 28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം. നിർമാണം എന്നു തുടങ്ങിയെന്നും പൂർത്തിയാകുമെന്നും ബോർഡ് സ്ഥാപിക്കണമെന്നു പൊതുമരാമത്ത് മാന്വലിൽ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.

Read More

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്. അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാലെ വരെ മാത്രമാണ് യാത്രകള്‍ അനുവദിക്കുക. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങള്‍ അടച്ചിടും. വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും,…

Read More

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വേങ്ങൂര്‍ കരിയാംപുറത്ത് കാര്‍ത്യായനി (51) ആണ് മരിച്ചത്. മൂന്നാഴ്ചയായി ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. നിലവില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ 208 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്.

Read More

ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല. മരണത്തിൽ ശത്രുരാജ്യങ്ങൾക്കടക്കം പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിൽ ഔദ്യോ​ഗികമായ വിവരങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. റെയ്സിക്ക് രാജ്യത്തിനുള്ളിൽ തന്നെ നിരവധി ശത്രുക്കൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭരണത്തിൽ വിമർശനമുന്നയിച്ച സഹപ്രവർത്തകരെ അദ്ദേഹം ഒതുക്കിയതായും റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ രാജ്യത്തിനകത്ത് തന്നെ അദ്ദേഹത്തോട് ശത്രുതയുള്ളവർക്ക് മരണത്തിൽ പങ്കുണ്ടായേക്കാമെന്ന് സംശയിക്കുന്നവരുമുണ്ട്. ഇസ്രയേലിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന വാർത്തകളുണ്ട്. എന്നാൽ പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയുടെ ഉപരോധം നേരിടുന്നയാൾ കൂടിയാണ് റെയ്സി. രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാനായി നിയമിതമായ സമിതിയിലെ റെയ്‌സിയുടെ അംഗത്വമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ ഉപരോധം. ഇറാന്റെ ദരിദ്രമായ സാമ്പത്തികസ്ഥിതിയിലും തൊഴിലില്ലായ്മയിലുമുള്ള ജനരോഷവും റെയ്‌സിയുടെ കാലത്ത് രൂക്ഷമായിരുന്നു. 2017-ല്‍ തുടര്‍ഭരണം ലഭിച്ച ഹസന്‍ റൂഹാനിയുടെ കാലത്ത് തുടങ്ങിയ ജനരോഷത്തിന്റെ തുടര്‍ച്ചയായിരുന്നു റെയ്‌സിയുടെ കാലത്ത് കണ്ടത്. ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ പ്രതിരോധമേഖലയ്ക്ക് പ്രധാന്യംകൊടുക്കുന്നുവെന്ന ആരോപണം റെയ്‌സിയുടെ ഭരണകാലം കേട്ടു. ഇറാന്റെ മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമീനി മരിച്ചതിനെത്തുടര്‍ന്നുണ്ടായ…

Read More

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ സ്വദേശി റെംഗാര പോൾ(29) ആണ് അങ്കമാലി കോടതിക്ക് മുൻപിൽ പോലീസിനുനേരെ തിരിഞ്ഞത്. കോടതിയിലേക്ക് കയറാനായി വിലങ്ങ് അഴിച്ചപ്പോൾ പെട്ടെന്ന് ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപെട്ടാണ് പ്രതിയെ കീഴടക്കിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിൻറെ സഹകരണത്തോടെയായിരുന്നു റെംഗാര പോളിനെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്. പിന്നീട് ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി. ഈ നിർമാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്. ഗൂഗിൾ പേ വഴി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങിയാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത…

Read More