Author: Starvision News Desk

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ⏩ റെഡ് അലർട്ട്: * 22-05-2024 :പത്തനംതിട്ട, ഇടുക്കി * 23-05-2024 :ഇടുക്കി, പാലക്കാട് . ⏩ ഓറഞ്ച് അലർട്ട്: * 22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം. * 23-05-2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്. * 24-05-2024: ഇടുക്കി, പാലക്കാട്. ⏩ മഞ്ഞ അലർട്ട്: * 22-05-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. * 23-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്. * 24-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം. * 25-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത തുടരണം.

Read More

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ‘‘ലണ്ടനിൽ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം (#SQ321) 2024 മെയ് 20ന് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടു. ഇതേത്തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. 2024 മെയ് 21ന് പ്രാദേശിക സമയം 3.45ഓടെ വിമാനം അവിടെ ലാൻഡ് ചെയ്തു.’’ A Singapore Airlines Boeing 777-312(ER) aircraft (9V-SWM) operating flight SQ321 from London (LHR) to Singapore (SIN) hit an air pocket and made an emergency landing at Suvarnabhumi Airport, Bangkok (BKK) at 3:34 pm today. Initial reports indicate 20 people were injured. pic.twitter.com/MIYPmMEWYK — Rudra 🔱 (@invincible39) May 21, 2024 ‘‘അപകടത്തിൽപ്പെട്ട ബോയിംഗ് 777-300ഇആർ…

Read More

തിരുവനന്തപുരം: ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി അധികൃതരുടെ യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം. ആശുപത്രി സൂപ്രണ്ടുമാരും ജില്ലാ മെഡിക്കൽ ഓഫിസർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സാപ്പിഴവുകളാണ് അടുത്തിടെ വിവാദമായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഗുരുതരമായ ചികിത്സാപ്പിഴവുണ്ടായത്. ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ കുട്ടിക്കാണ് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ മാറി ചെയ്തത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ ആശുപത്രിയിലും ചികിത്സാപ്പിഴവെന്ന ആരോപണം ഉയർന്നു. പുന്നപ്ര സ്വദേശിയായ 70 വയസ്സുകാരിയാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാത്തതിനാലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മൃതദേഹവുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Read More

മുംബൈ: മുംബൈയിലെ ഘട്കോപറിൽ 36 ഫ്ലെമിംഗോ പക്ഷികളെ ചത്തനിലയിൽ കണ്ടെത്തി. ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനം ഇടിച്ചാണ് പക്ഷികള്‍ ചത്തത്. ഇടിയിൽ വിമാനത്തിന് കേടുപാടുണ്ടായെങ്കിലും സുരക്ഷിതമായി ഇറങ്ങി. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഇന്നലെയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂട്ടമായി പറക്കുകയായിരുന്ന പക്ഷികളെ വിമാനം ഇടിക്കുകയായിരുന്നു. 300ലധികം യാത്രക്കാരുമായി വന്ന ഇകെ-508 എന്ന വിമാനം രാത്രി 9.15 ഓടെ ലാൻഡ് ചെയ്തു. എന്നാൽ ദുബൈയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. ഘാട്‌കോപ്പർ പ്രദേശത്ത് പക്ഷികളെ ചത്ത നിലയിൽ കണ്ടത് പരിസരവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പക്ഷികളുടെ ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മരണ കാരണം സ്ഥിരീകരിക്കാൻ ഓട്ടോപ്സിക്ക് അയച്ചിട്ടുണ്ടെന്ന് റെസ്‌കിങ്ക് അസോസിയേഷൻ ഫോർ വൈൽഡ് ലൈഫ് വെൽഫെയർ സ്ഥാപകൻ പവൻ ശർമ്മ പറഞ്ഞു.

Read More

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. 7343 റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നല്‍കി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനകള്‍ തുടര്‍ന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. ഷവര്‍മ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മാത്രം 6531 പരിശോധനകള്‍ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 85,62,600 രൂപ പിഴ…

Read More

നാദാപുരം: കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

ന്യൂഡൽഹി: കെട്ടുകഥ ഉണ്ടാക്കി തന്നെ ക്രിമിനലാക്കി ചിത്രീകരിച്ച് വേട്ടയാടിയവരാണ് സിപിഎമ്മുകാരെന്നും തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇപി ജയരാജന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചത്.സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടും. ഈ കേസ് തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്.ഈ കേസിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു ഈ കേസെന്നും സുധാകരൻ പ്രതികരിച്ചു. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതിവിധി. കൊലയാളി എന്ന് വിളിച്ച് അധിക്ഷേപിച്ചവരെ തള്ളുന്ന വിധിയാണിതെന്നും തന്നെ ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.ഇ പി ജയരാജനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്ന കേസിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കേസുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രത്തിൽനിന്നൊഴിവാക്കണമെന്ന ഹ‌ർജി കോടതി അനുവദിച്ചു. ജസ്റ്റിസ്…

Read More

മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേര്‍ പിടിയിലാകുന്നത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കും ഉള്ളാല്‍ സ്‌റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയ്ക്കും കേസുണ്ട്. അബ്ദുള്‍ നിസാറിനെതിരെ ബംഗളൂരുവില്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Read More

മനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മന:പ്പാഠ മൽസര അവാർഡുകൾ വിതരണം ചെയ്തു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എംഎം അക്‌ബർ ആവാർഡുകൾ സമ്മാനിച്ചു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, പ്രമുഖ സാമൂഹിക പ്രവർത്തകൻ എബ്രഹാം ജോൺ, അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ്‌ തെരുവത്ത്‌, അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുല്ല ഖാസിം, വൈസ്‌ പ്രസിഡന്റ്‌ മൂസാ സുല്ലമി, നിയാസ്‌ സ്വലാഹി എന്നിവർ സന്നിഹിതരായിരുന്നു. അര പവൻ സ്വർണ്ണമായിരുന്നു ഒന്നാം സമ്മാനം. സാംസംഗ്‌ ഗാലക്സി ടാബുകളാണ്‌ രണ്ടും മൂന്നും സമ്മാനങ്ങൾ. ഫൈനലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ സ്മാർട്ട്‌ വാച്ചുകളും സെമി ഫൈനലിലേക്ക്‌ യോഗ്യത നേടിയവർക്ക്‌ സ്കൂൾ ബാഗുകളുമാണ്‌ സമ്മാനമായി നൽകിയത്‌. അൽ ഫുർഖാൻ മദ്‌റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ്‌ ഒന്നാം സ്ഥാനവും റഫ ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ മദ്‌റസയിലെ വിദ്യാർത്ഥികളായ മുഹമ്മദ്‌ റാഷിദ്‌…

Read More

മനാമ: ബഹ്‌റൈൻ ചിന്മയ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്വാമി ചിന്മയാനന്ദയുടെ 108-) ൦ ജയന്തി സമുചിതമായി ആഘോഷിച്ചു. ഈ മാസം 12-) 0 തീയതി ആദിലിയ ബാംഗ് സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷം. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി ശ്രി വിനോദ് ജേക്കബ് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു. സ്വത്രന്ത ഭാരതത്തിലെ ഓരോ പൗരന്റെയും ആത്മ്മാഭിമാനവും ആൽമവിശ്വാസവും ഉയർത്തുന്നതിനും ഭാരതീയ മൂല്യങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനും സ്വാമിജി നൽകിയ നിസ്തുല്യമായ സേവനങ്ങളെ ഇന്ത്യൻ സ്ഥാനപതി പ്രകീർത്തിക്കുകയുണ്ടായി. ദേവ്ജി സംരംഭങ്ങളുടെ സാരഥി ശ്രി പ്രകാശ് ദേവ്ജി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ചിന്മയ സൊസൈറ്റി പ്രസിഡന്റ് ശ്രി .ശ്യം കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ശ്രി. അതുൽ ഷിൻഡെ നന്ദി പ്രകാശനം നിർവഹിച്ചു. ചിന്മയ ബാലവിഹാറിലെ നൂറോളം കുട്ടികൾ അവതരിപ്പിച്ച കലപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടുകയുണ്ടായി. കഴിഞ്ഞ അമ്പതു വര്ഷങ്ങളായീ ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറഞ്ഞ സാന്നിധ്യമാണ് ചിന്മയ സൊസൈറ്റി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഭാരതീയ മൂല്യങ്ങൾ…

Read More