- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
- നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന് മരിച്ചു
- ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍
- അമ്മാന്, ബാഗ്ദാദ്, നജാഫ് വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ പുനരാരംഭിച്ചു
- മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, ‘തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി’
- കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് നടത്തി
- ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം
Author: Starvision News Desk
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യുന്ന അതിനൂതന റിട്രോഗ്രേഡ് ഇന്‍ട്രാറിനല്‍ ശസ്ത്രക്രിയ(ആര്‍ഐആര്‍എസ്) വിജയകരം. ഈ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ വഴി 35 കാരനായ തമിഴ്‌നാട് സ്വദേശിയുടെ മൂത്രവാഹിനിയില്‍ നിന്നും 9.5 മില്ലീമീറ്റര്‍ വലിപ്പമുള്ള കല്ല് ശസ്ത്രക്രിയ വഴി നീക്കി. കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. വിശാലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. വാരിയെല്ലിന് താഴെ, ഇടത് ഭാഗത്ത് കഠിനമായ വേദന, മൂത്രത്തില്‍ രക്തം, ചര്‍ദ്ദി എന്നിവയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. യൂറോളജിസ്റ്റ് വിദഗ്ധ പരിശോധനയില്‍ വൃക്കയെ മൂത്രവാഹിനി(യൂറിറ്റര്‍)യുമായി ബന്ധിപ്പിക്കുന്ന പെല്‍വി -യൂറിറ്ററിക് ജംഗ്ഷനില്‍(പിയുജെ) കല്ല് തടസമുണ്ടാക്കിയതായി കണ്ടെത്തി. സ്വതവേ ഇടുങ്ങിയ പെല്‍വി-യൂറിറ്ററിക് ജംഗ്ഷനില്‍ കല്ല് അടിഞ്ഞു കൂടുന്നത് ഗുരുതരമായ പ്രശ്‌നം ഉണ്ടാക്കും. ഈ അവസ്ഥയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ തടയുന്നതിന് സമയബന്ധിതമായ രോഗനിര്‍ണയവും ഇടപെടലും അത്യന്താപേക്ഷിതമാണ്. ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കല്ലിന്റെ സ്ഥാനം നിര്‍ണ്ണയിച്ചശേഷം ഡിജിറ്റല്‍ ഫ്‌ളെക്‌സിബിള്‍ യൂറിറ്ററോസ്‌കോപ്പ് ഉപയോഗിച്ച് അതിവേഗം ശസ്ത്രക്രിയ നടത്തി. അത്യധുനിക ലേസര്‍ സംവിധാനം ഉപയോഗിച്ച് പിയുജെയില്‍വെച്ച് കല്ല്…
മനാമ: പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ബഹ്‌റൈൻ സ്റ്റാർ വിഷൻ കമ്പനിയുമായി സഹകരിച്ച് ‘’ഭാവലയം – 2024’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് മേയ് 24ന് “ഭാവലയം 2024” അരങ്ങേറാൻ പോകുന്നത് . ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം ഉത്ഘാടനം ചെയ്യുവാനും, വൈകുന്നേരത്തെ നിളോത്സവം പരിപാടിയിൽ ഫ്യൂഷൻ സംഗീതിന്റെ മാസ്മരികവലയം സൃഷ്ടിക്കുവാനുമുള്ള കലാകാരൻ, പാലക്കാട് ശ്രീറാം ഇന്ന് ബഹ്‌റിനിൽ എത്തിച്ചേർന്നു കഴിഞ്ഞു. പാക്‌ട് പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ ജ്യോതി മേനോൻ, സത്യൻ പേരാമ്പ്ര, സൽമാൻ ഫാരിസ് , ജഗദിഷ് കുമാർ, രാജീവ് വള്ളിക്കോത്ത് എന്നിവർ ചേർന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ എയർപോർട്ടിൽ…
തിരുവനന്തപുരം: കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് എ സി പ്രീമിയം ബസ് ഓടിച്ച് മന്ത്രി ഗണേഷ് കുമാർ. കെ എസ് ആർ ടി സി പുതിയതായി ആരംഭിക്കാൻ പോകുന്ന പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ട്രയൽ റണ്ണായിരുന്നു ഇന്ന്. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ മാർക്കോ പോളോ ബസ്സുകളാണ് ട്രയൽ റണ്ണിന് എത്തിച്ചത്. വാഹനങ്ങളുടെ പെർഫോമൻസ് വിലയിരുത്തുന്നതിനും ഇന്ധനക്ഷമത, യാത്ര സൗകര്യം എന്നിവ മനസ്സിലാക്കുന്നതിനുമാണ് ബസ്സുകൾ പരീക്ഷണയോട്ടത്തിന് എത്തിച്ചത്. പുഷ് ബാക്ക് സീറ്റുകൾ,വൈ ഫൈ, ഉയർന്ന ലഗ് സ്പേസ്, ഒരു നിരയിൽ നാല് സീറ്റുകൾ വീതം മൊത്തം 40 സീറ്റുകൾ ആണ് ഉണ്ടാവുക എന്നാണ് വിവരം. 48 ബസ്സുകൾ വാങ്ങുന്നതിനാണ് കരാർ വിളിച്ചിരിക്കുന്നത്. പത്ത് ബസ്സുകൾ വാങ്ങാൻ സ്വിഫ്റ്റും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പ്രീമിയം സൂപ്പർ ഫാസറ്റുകൾക്ക് സ്റ്റോപ്പുകൾ പരിമിതമായിരിക്കും. എല്ലാ ഡിപ്പോകളിലും പ്രവേശിക്കില്ല. ബസ് നല്ല ബസ്സാണെന്നാണ് മന്ത്രി പറഞ്ഞത്. സൂപ്പർ ഫാസ്റ്റിന് മുകളിലും എക്‌സ്പ്രസിന്…
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്ന യുവാവ് പിടിയില്‍. താമരശ്ശേരി അടിവാരം പഴയേടത്ത് വീട്ടില്‍ നൗഷാദി(41)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അടിവാരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരിമരുന്നുകൾ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് നല്‍കാന്‍ വേണ്ടി പോകുമ്പോഴാണ് നൗഷാദിനെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ആറു മാസം മുന്‍പാണ് നൗഷാദ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ സ്റ്റേഷനറി സാധനങ്ങളുടെ ഹോള്‍സെയില്‍ ഏജന്‍സി നടത്തുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇയാള്‍ രാത്രി സമയങ്ങളിലാണ് ലഹരി വില്‍പന നടത്തിയിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ ആര്‍ഭാട ജീവിതം നയിക്കും. ചെന്നൈയില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ചത്.’ വില്‍പനക്കായി ഇയാളുടെ കീഴില്‍ കോഴിക്കോടും വയനാട്ടിലും മലപ്പുറത്തും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ…
പട്ന: ബിഹാറിലെ സാരൻ ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനെ തുടർന്നുണ്ടായ ബിജെപി–ആർജെഡി സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. ആർജെഡി പ്രവർത്തകനായ ചന്ദൻ യാദവാണു (25) മരിച്ചത്. പരുക്കേറ്റ ആർജെഡി പ്രവർത്തകരായ ഗുഡ്ഡു റായി, മനോജ് റായി എന്നിവരെ പട്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ഇരു പാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെടിയുതിർത്തവരെന്നു കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ രോഹിണി ആചാര്യയും ബിജെപി സിറ്റിങ് എംപി രാജീവ് പ്രതാപ് റൂഡിയും തമ്മിലാണു സാരനിലെ മത്സരം.
കൽപറ്റ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15 മാസത്തോളം അബോധാവസ്ഥയിലായിരുന്ന യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. ഒരു വർഷവും മൂന്ന് മാസവുമാണ് യുവതി അബോധാവസ്ഥയിലായിരുന്നത്. നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിൽ തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി. ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ,…
കോട്ടയം: ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അതു തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം നൽകി. നടപടിയെടുത്ത ശേഷം ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസിൽ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദ്ദിച്ചു. തുടർന്നു ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ ചർദ്ദി തുടപ്പിച്ചു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ സംഘർഷം. അസംഗഡിലെ റാലിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. എസ്പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് പോലീസ് പറയുന്നത്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് വേദിയിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. ഉച്ചഭാഷിണികൾ സ്ഥാപിച്ച സ്റ്റാൻഡും ബാരിക്കേഡുകളും കസേരകളും പ്രവർത്തകർ തകർത്തു. സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരോട് ശാന്തരാകാൻ അഖിലേഷ് യാദവ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ചിലർ പിരിഞ്ഞുപോയെങ്കിലും മറ്റുപ്രവർത്തകർ അക്രമം തുടർന്നു. ഇതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് അഖിലേഷും ഡിംപിളും വേദിയിൽനിന്ന് പോയി. പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് ഇവിടേയ്ക്ക് കൂടുതൽ പോലീസെത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച സന്ത് കബീർ നഗറിൽ നടന്ന റാലിയിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സുരക്ഷാ വലയം ഭേദിച്ച് അഖിലേഷ് യാദവിന്റെ അടുത്തേക്ക് ബാരിക്കേഡുകൾ ചാടികടന്നാണ് പ്രവർത്തകർ എത്തിയത്. അഖിലേഷിന്റെ കാറിന് സമീപമെത്തിയ പ്രവർത്തകർ അദ്ദേഹത്തോടൊപ്പം ഫോട്ടോ…
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. കടുത്ത വേനലില്‍ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. പ്രധാന ആശുപത്രികളില്‍ ഫീവര്‍ ക്ലിനിക് ഉറപ്പാക്കണം. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആര്‍ആര്‍ടി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് പൊതുസ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങള്‍ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനല്‍ക്കാലം കഴിഞ്ഞെങ്കിലും ഇനിയും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം. മഞ്ഞപ്പിത്തത്തിനെതിരെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി എടുത്തത്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി. ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം. യദു ഓടിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഡ്രൈവർ യദു ലൈഗിംകാധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നത്. യദു നൽകിയ പരാതിയിൽ പ്രതിയാക്കപ്പെട്ട മേയർക്കും എംഎൽഎക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാർഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി ബസ് പരിശോധന നടന്നത്. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. രണ്ടുമാസമായി വേഗപൂട്ട് ഇളക്കിയിട്ടെന്നും ജിപിഎസും…