Author: Starvision News Desk

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ബോംബ് ഭീഷണി. നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് ഇ മെയില്‍ മുഖാന്തരമാണ് ഭീഷണിസന്ദേശം എത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. തുടര്‍ന്ന്, ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടതായും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടക്കുന്നതായും സംശയമുണ്ടാക്കുന്ന വിധത്തില്‍ ഇതുവരെ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ അറിയിച്ചു. രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങിയവയ്ക്കുനേരെ കഴിഞ്ഞദിവസങ്ങളില്‍ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയ ഓഫീസിനു നേര്‍ക്കും ബോംബ് ഭീഷണി എത്തിയിരിക്കുന്നത്.

Read More

കോഴിക്കോട്∙ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുൻ (ശ്രീക്കുട്ടൻ–28) ആണ് മരിച്ചത്. രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി പോവുന്നതിനിടെയാണ് കടലിൽ വീണത്. കൂടെയുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു. അമ്മ: മിനി. സഹോദരങ്ങൾ: പ്രിൻസി, മിഥിഷ്, റിൻസി. സഞ്ചയനം 25ന് നടക്കും.

Read More

കൊല്ലം: ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആര്യയുടെ ചെറിയ സ്വപ്നങ്ങൾ നിറവേറ്റി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ആര്യയുടെ വീടിന്റെ ദയനീയാവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് ഏതാനും ദിവസം മുൻപ് കടയ്ക്കൽ പാണമ്പറിലെ വീട്ടിലെത്തുകയായിരുന്നു.പുസ്തകങ്ങൾ മഴ നനയാതെ സൂക്ഷിക്കാൻ അലമാര, കൂടാതെ ബെഡും ഫാനും വീടിന്റെ ചോർച്ച താത്കാലികമായി അവസാനിപ്പിക്കാൻ മേൽക്കൂരയ്ക്ക് മുകളിൽ വിരിക്കാൻ ടാർപ്പോളിൻ ഷീറ്റും വാങ്ങി നൽകിയാണ് സന്തോഷ് ആര്യയുടെ കുടുംബത്തിന് താങ്ങായത്. ബാഗും സമ്മാനിച്ചു. മനസിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ആര്യ അതൊന്നും പറയാൻ തയ്യാറായില്ല. ഒടുവിൽ സന്തോഷ് പണ്ഡിറ്റ് നിർബന്ധിച്ചതോടെയാണ് തന്റെ ചെറിയ ആവശ്യങ്ങളിൽ ചിലത് മാത്രം ആര്യ പറഞ്ഞത്.മഴ ചെറുതായൊന്ന് പെയ്താൽ തന്നെ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വീട്. നനഞ്ഞുകുതിർന്ന പുസ്തത്താളുകൾ നിവർത്തി പഠിച്ചാണ് ആര്യ മിന്നും വിജയം നേടിയത്. തട്ടുപണിക്കാരനായ അച്ഛൻ സുനിൽകുമാർ ഒന്നര വർഷം മുൻപ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. രോഗിയായ…

Read More

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്ന കേസ്, അമ്മയ്ക്കും മകനും വധശിക്ഷ ലഭിക്കുന്ന കേസ്. മുല്ലൂർതോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ അപൂർവ സംഭവമായി. ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ് കോളനിയിൽ റഫീക്ക ബീവി (51),മകൻ വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 44 ൽ ഷെഫീഖ് (27) എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയായ പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽ അമീൻ (27) എന്നയാൾക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന വിധിപറഞ്ഞത്. കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ നേരത്തെ കണ്ടെത്തിയിരുന്നു. 2022 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയെ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വിളിച്ചുവരുത്തി ഷാൾ കൊണ്ട് കഴുത്ത് മുറുക്കിയ ശേഷം ചുറ്റിക…

Read More

കോന്നി: നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തിയിട്ടത്. ഇന്നലെ രാത്രിയിലാണ് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ റോഡിന്റെ മധ്യഭാഗത്ത് ബസ് നിർത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയത്. നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. വൈകിട്ട് 6 മണിക്ക് കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയതാണ് ബസ്. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി. ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് മാറ്റിയിടാൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പുനലൂർ–മൂവാറ്റുപുഴ പാത സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ്.

Read More

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.

Read More

പാലക്കാട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആര്‍.ആര്‍.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്. കൂട്ടിലാക്കിയ പുലിയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കും. ആരോഗ്യനില നോക്കിയ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പുലി അക്രമാസക്തയായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷമാണ് ആര്‍.ആര്‍.ടി. സംഘം മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച് പത്തുമിനുറ്റോളം നിരീക്ഷിച്ച ശേഷമാണ് ആര്‍.ആര്‍.ടി. സംഘം പുലിയുടെ അടുത്തേക്ക് നീങ്ങിയത്. തുടര്‍ന്ന് പുലിയെ വിജയകരമായി കൂട്ടിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ദൗത്യമാണ് ഉച്ചയോടെ പൂര്‍ത്തിയായത്. രണ്ട് വര്‍ഷത്തോളമായി വന്യമൃശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. രാസമാലിന്യം കലര്‍ന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരണം എന്താണെന്ന് പരിശോധിക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായ രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും. ഉത്തരവാദ നിക്ഷേപം, ഉത്തരവാദ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ നയം. ഷട്ടറുകള്‍ തുറക്കുമ്പോള്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങള്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ കഴിയൂ എന്നും മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ…

Read More

തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ-ഐടിസി) സെന്റർ ഓഫ് എക്‌സലൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റിന്റെ സീറോ വേസ്റ്റ് ടു ലാൻഡ്‌ഫിൽ (ZWL) അംഗീകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ഇന്ത്യയിൽ ഈ അംഗീകാരം നേടുന്ന ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരം. വിമാനത്താവളത്തിൽ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ ലാൻഡ്‌ഫിൽ ഡൈവേർഷൻ നിരക്ക് 99.50% കൈവരിച്ചതായി സിഐഐ വിലയിരുത്തി. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയർപോർട്ടിൽ സംസ്കരിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് സിഐഐ വിലയിരുത്തിയത്. സീറോ വേസ്റ്റ് ടു ലാൻഡ്‌ഫിൽ (ZWL) എന്നതിന്റെ ലക്ഷ്യം, ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം കുറഞ്ഞത് 99 ശതമാനവും മാലിന്യ രൂപത്തിൽ നിന്ന് മാറ്റുക എന്നതാണ്. കടലാസ് മാലിന്യം, കട്ട്ലറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങൾ, റോഡ് മാലിന്യങ്ങൾ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉൽപാദനത്തിന്റെ പ്രധാന ഉറവിടങ്ങൾ. ഐഎസ്ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്കരണ സംവിധാനം എയർപോർട്ടിലുണ്ട്. വേർതിരിക്കുന്ന…

Read More

മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സഹജീവികൾക്ക് കരുതൽ നൽകി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് രക്തദാന ക്യാമ്പ്. രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന നാലാം വർഷവും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 24 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചു നടത്തപ്പെടുന്നതാണ് . ഈ രക്തദാന ക്യാമ്പിലേക്ക് രക്തം നൽകുവാൻ താല്പര്യം ഉള്ള സുമനസ്സുകൾ മുകളിൽ പറഞ്ഞ സമയത്തു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരേണ്ടതാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും എന്ന മഹത്തായ കാര്യം ഓർമിച്ചുകൊണ്ട് എല്ലാവരും ഈ പുണ്യപ്രവർത്തിയിൽ പങ്കാളികൾ ആകണം എന്നു അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . റോബിൻ -39497263 ബിജൊ -33040920

Read More