Author: Starvision News Desk

കൊച്ചി : അവയവ കച്ചവടത്തിന് ആളുകളെ വിദേശ രാജ്യത്തേക്ക് കടത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്നാട്ടിലേക്കും. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ പരിശോധന നടത്തി. നേരത്തെ അറസ്റ്റിലായ സബിത്ത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്. അവയവ കടത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടിലുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു പ്രതികൾ അവയവക്കച്ചവടം നടത്തിയത്.സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിലേക്ക് വരുന്നത്. കൊച്ചി- കുവൈറ്റ്- ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശേരിയിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് പിടികൂടിയത്.എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.

Read More

മനാമ: സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിച്ച ഭാവലയം പരിപാടി, കലയെ സ്നേഹിക്കുന്ന , കലകൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന എല്ലാ ബഹ്‌റൈൻ നിവാസികളുടെ കയ്യടിയും സ്നേഹവും ഏറ്റുവാങ്ങി സമാപിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് ഭാവലയം അരങ്ങേറിയത്. രാവിലെ ചെമ്പൈ സംഗീതോത്സവം പാലക്കാട് ശ്രീറാം ഉദ്‌ഘാടനം നിർവഹിച്ചതിനുശേഷം കർണാടകം സംഗീതം പഠിക്കുന്ന കുട്ടികളും ബഹ്‌റിനിലെ സംഗീതാധ്യാപകരും ചിട്ടയായി അവതരിപ്പിച്ച കീർത്തനങ്ങൾ കാണികൾ നിറഞ്ഞ കൈയടിയോടെയാണ് നെഞ്ചേറ്റിയത് . വൈകിട്ട് 5 മണിക്ക്, ശ്രീ ശ്രീറാം നേതൃത്വം നൽകിയ നിളോത്സവത്തിൽ പുതുമയേറിയ മ്യൂസിക്കൽ ഫ്യൂഷൻ കാണികളുടെ മനസ്സിന്നു ഹരമേകി. ഫ്യൂഷനെ തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ അമ്പതിലധികം കലാകാരന്മാർ മാസങ്ങളോളം തെയ്യാറെടുപ്പു നടത്തി അരങ്ങിൽ എത്തിച്ച “മായിക” വെറും 45 നിമിഷങ്ങൾ കൊണ്ട് കാണികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ. സ്ക്രിപ്റ്റ് പ്രീതി ശ്രീകുമാറും…

Read More

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും വിവരസാങ്കേതിക വിദ്യയുടെ ഉപഞാതാവുമായ ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ഐ വൈ സിസി ഗുദൈബിയ ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക്‌ മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്ത്യ ഇന്ന് ലോകത്തിന്റെ മുൻപിൽ തല ഉയർത്തി നിൽക്കുന്നത് രാജീവ്‌ ഗാന്ധിയെപ്പോലെയുള്ള മുൻകാല പ്രധാനമന്ത്രിമാരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു. ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ലിനീഷ് സ്വാഗതം പറഞ്ഞു. രാജീവ് ഗാന്ധിയെ അനുസ്മരിച്ച് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,ദേശീയ സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ നിധീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റ് ജിതിൻ പരിയാരം, മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ എന്നിവർ സംസാരിച്ചു. ഏരിയ അംഗം സജിൽ കുമാർ നന്ദി അറിയിച്ചു.

Read More

തൃശൂര്‍: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഞായറാഴ്ച നടക്കും. ഡോണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ കെ പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ഡോണയുടെ കുടുംബം ആവശ്യപ്പെടുന്നത്. ആവശ്യമെങ്കില്‍ കേസില്‍ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും തങ്ങള്‍ നീക്കം നടത്തുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. ഡോണയുടെ മരണത്തിന് ശേഷം ലാലിനെ ആരും കണ്ടിട്ടില്ല. ഇതാണ് കൊല നടത്തിയത് ലാല്‍ ആണെന്ന നിഗമനത്തിലേക്ക് ഏവരെയും എത്തിച്ചത്. മെയ് 7ന് താനും ഡോണയും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ലാല്‍ ഡോണയുടെ സഹോദരന് ഇ-മെയില്‍ അയച്ചത് അനുസരിച്ചാണ് ഇവരുടെ കാനഡയിലെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ഒന്നര ദിവസത്തിലധികം പഴക്കമുള്ള ഡോണയുടെ മൃതദേഹമാണ് വീട്ടില്‍ കണ്ടത്. ലാല്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നും ലാലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ ഇതെച്ചൊല്ലി ഡോണയുമായി വഴക്കുണ്ടാക്കിയിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ…

Read More

തിരുവനന്തപുരം: ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്. ഈ മെസേജ് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നുവെന്നും ബാറുടമകൾക്കുള്ള വാട്സാപ് സന്ദേശത്തിൽ അനിമോൻ പറഞ്ഞു. ഈ സന്ദേശം തന്റേതു തന്നെയെന്ന് അനിമോൻ സ്ഥിരീകരിച്ചു. കോഴയാരോപണം വിവാദമായശേഷമുള്ള അനിമോന്റെ ആദ്യപ്രതികരണമാണ് ഇത്. അനുകൂല മദ്യനയം രൂപീകരിക്കുന്നതിന് കോഴ നൽകാനായി ബാർ ഉടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള, അനിമോന്റെ ശബ്ദസന്ദേശമാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇടുക്കിയിലെ ബാർ ഉടമകളുടെ ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. സംഭവത്തിൽ ഗൂഢാലോചന സംശയിച്ചും അന്വേഷണമാവശ്യപ്പെട്ടും എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു കത്തു നൽകിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ‘നമ്മൾ…

Read More

കണ്ണൂര്‍: കണ്ണൂരില്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 2014ല്‍ ബെന്നി വഴി ഭര്‍ത്താവിന്റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകള്‍ ശരിയാക്കി. ഭയം കാരണം പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More

കൊച്ചി: മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന്‍ ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. മരട് ന്യൂക്ലിയസ് മാളില്‍ നടന്ന ചടങ്ങില്‍ ബോധിനിയുടെ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള നിസഹായവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന ബോധിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷാ നിയമങ്ങള്‍, ജീവിതശൈലിയില്‍ ഉറക്കത്തിന്റെ പ്രാധാന്യം, ഡിജിറ്റല്‍ വെല്‍നസ് തുടങ്ങിയവ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തയ്യാറാക്കിയ റിസോഴ്‌സ് മെറ്റീരിയല്‍സ് അദ്ദേഹം പ്രകാശനം ചെയ്തു. ക്യാംപയിന്റെ ഭാഗമായി പോക്സോ അതിക്രമങ്ങളില്‍പ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ പ്രതിപാദിക്കുന്ന പോസ്റ്ററിന്റെ പ്രകാശനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. വീടുകളില്‍ നിന്ന് പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകുന്ന ഇക്കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇരകള്‍ക്ക് കൈത്താങ്ങാകുവാനും അവരെ ജീവിതത്തിലേക്ക് തിരികെ…

Read More

മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അർഹതപ്പെട്ട കുട്ടികൾക്ക് കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന പേരിൽ പഠനോപകരണ വിതരണം മെയ് 27 തിങ്കളാഴ്ച സൂരജ് ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കെ .മുരളീധരൻ (എം പി), കാനത്തിൽ ജമീല (എംഎൽഎ), സുധ കിഴക്കേപ്പാട്ട് (ചെയർ പേഴ്സൺ കൊയിലാണ്ടി നഗരസഭ), ഗോകുലം ഗോപാലൻ എന്നിവരുൾപ്പടെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖർ പങ്കെടുക്കും. കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽ വച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം, ജീവകാരുണ്യ വിദ്യാഭ്യാസ സഹായ പദ്ധതികൾ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലാമായി നടപ്പിലാക്കി വരുന്നുണ്ട്. യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ ,കുവൈത്ത്,…

Read More

കൊല്ലം: വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കടലില്‍ അകപ്പെട്ടു. ഒരുപെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടി വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണ് പിണങ്ങിയിറങ്ങാന്‍ കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

Read More

കാലടി: വിനോദയാത്രയ്ക്കായി തായ്ലൻഡിൽ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് വർഗീസിന് വെടിയേറ്റത്. സഞ്ചാരത്തിനിടെ വർഗീസിനു നേർക്കു മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തപ്പോൾ വർഗീസിനെ മോഷ്ടാക്കൾ വെടിവച്ചു വീഴ്‌ത്തിയെന്നുമാണു ലഭിച്ച വിവരം. വർഗീസിന്റെ പക്കൽ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്ലൻഡിലേക്ക് വിനോദയാത്ര പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തായ്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. തായ്ലൻഡിൽ കേസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളു. ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി എടുത്തിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

Read More