Author: Starvision News Desk

മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണത്തിലാണ് നടപടി. പുനെ സസൂണ്‍ ജനറല്‍ ആശുപത്രി ഫൊറന്‍സിക് മേധാവിയെയും മറ്റൊരു ഡോക്ടറെയുമാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു എന്നതാണ് കേസ്. ആല്‍ക്കഹോളിന്റെ അംശം 17കാരന്റെ ശരീരത്തില്‍ ഇല്ലെന്നതായിരുന്നു തുടക്കത്തിലെ രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഡോ. ജയ് തവാഡെ, ഡോക്ടര്‍ ഹരി ഹാര്‍നോര്‍ എന്നിവരെയാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുനെയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ തവാഡെ. രണ്ട് ഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവദിവസം ഡോ.…

Read More

കോട്ടയം: ചങ്ങനാശേരിയില്‍ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ നഗരമധ്യത്തില്‍ യുവാവിന്റെ അതിക്രമം. തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും നേരെ യുവാവിന്റെ സുഹൃത്തുക്കള്‍ മുളകുസ്‌പ്രേ പ്രയോഗിച്ചു. സ്േ്രപ പ്രയോഗിച്ചവരെ നാട്ടുകാര്‍ പിന്നീടു കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല. ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തില്‍ മുനിസിപ്പല്‍ ആര്‍ക്കേഡിനു മുന്നിലാണു സംഭവം. പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെണ്‍കുട്ടിയെയാണ് യുവാവ് ആക്രമിച്ചത്. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവര്‍മാരും യുവാവിനെ തടഞ്ഞുവച്ച് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍, ഈ സമയം റോഡിലൂടെ നടന്നുവന്ന രണ്ടു യുവാക്കള്‍ ആള്‍ക്കൂട്ടത്തിനു നേരെ മുളകുസ്‌പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

തിരുവനന്തപുരം: മേയർ – കെഎസ്‌ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്‌കരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്‌ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ നേരത്തേ രഹസ്യമൊഴി നൽകിയിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. അതേസമയം, തർക്കത്തിനിടെ മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് കെഎസ്‌ആർടിസി ബസിനുള്ളിൽ കയറിയെന്നാണ് സാക്ഷിമൊഴി. ബസിലെ യാത്രക്കാരാണ്…

Read More

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്നേഹസ്പർശം പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും ആദ്യഘട്ടം നൽകുന്നത് അൻപത് പേർക്കാണ്. പുതിയ അൻപത് ഗുണഭോക്താക്കളുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾ വഴി സ്വീകരിച്ച്‌ നൂറ് പേർക്കുള്ള വിതരണമാണ് രണ്ടാഘട്ടത്തിൽ നടക്കുക. 2024-2025 വർഷത്തെ വിതരണ ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുടക്കമില്ലാതെ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി തുടരുന്ന പദ്ധതി അഭിനന്ദനാർഹമാണെന്ന് തങ്ങൾ പറഞ്ഞു. കെഎംസിസി ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപോയിൽ, ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് ട്രഷറർ സുബൈർ കളത്തിക്കണ്ടി സംസ്ഥാന സെക്രട്ടറി ശരീഫ് വില്ല്യപ്പള്ളി ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ ഷാഫി വേളം,. മൊയ്‌ദീൻ പേരാമ്പ്ര , ബാലുശ്ശേരി മണ്ഡലം സെക്രട്ടറി റസാഖ്‌ കായണ്ണ…

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിംഗ്  ട്രോഫി ഫുട്ബോൾ മത്സരം മെയ് 30, 31 (വ്യാഴം,  വെള്ളി) ദിവസങ്ങളിൽ സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻസ് മീറ്റ് ബി.എം.സി ഹാളിൽ നടന്നു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി. സ്പോർട്സ് കൺവീനർ സുധി ചാത്തോത്ത്, ബി.എം.സി – ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ. പി. എഫ് രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ ടി .സലിം, യു.കെ ബാലൻ, ഫുട്ബോൾ കോർഡിനേറ്റർ ജെറി ജോയ്, ടീം ക്യാപ്റ്റൻസ്, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര, ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ , കെ.പി.എഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലേഡീസ് വിംഗ് …

Read More

തൃശൂർ: പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി എട്ടരയോടെ കുഴിമന്തി വാങ്ങിക്കഴിച്ച 27 പേർ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ. അതേസമയം, വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. ഷവർമ്മ തയ്യാറാക്കുന്നതിലും വിൽക്കുന്നതിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് മിക്ക പരാതികളും. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 98 ഷവർമ കടകളിൽ പരിശോധന നടത്തി. 23 കടകൾക്ക് നോട്ടീസ് നൽകി. അഞ്ച് കടകൾക്ക് പിഴ ചുമത്തി. ഷവർമ തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.ഷവർമ കടകളിലെ പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിർമ്മാണ രീതിയാണെന്ന് അധികൃതർ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോൾ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗം തേടുന്നത്.

Read More

മനാമ: ലോക മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ മാതൃദിനാചരണത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ കുട്ടികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരത്തിൻറെ കൂടുതൽ വിവരങ്ങൾക്കായി 39736560, 39542099, 33926076 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

കൊച്ചി: എറണാകുളം പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിത്തുരുത്ത് മണൽബണ്ടിന് സമീപമാണ് അപകടമുണ്ടായത്.  മേഘ, ജ്വാല ലക്ഷ്മി എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. പുഴയിൽ മുങ്ങിയവരിൽ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുത്തൻവേലിക്കരയ്ക്ക് സമീപത്തായി താമസിക്കുന്ന പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്തായി കക്ക വാരുകയായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്.

Read More

ദില്ലി:ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ളതില്‍  ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 61.76 ശതമാനം പോളിംഗാണ് ഇന്നലെ നടന്നത്. ഉഷ്ണ തരംഗം തിരിച്ചടിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. ഒന്നാം ഘട്ടത്തില്‍ 66. 14 ശതമാനം. രണ്ടാംഘട്ടത്തില് 66.71, മൂന്നാം ഘട്ടത്തില്‍ 65.58 ശതമാനം, നാലാം ഘട്ടത്തില്‍ 69.16 ശതമാനം,അഞ്ചാംഘട്ടത്തില്‍ 62.20 ശതമാനം ഇങ്ങനെയായിരുന്നു കഴിഞ്ഞ ഘട്ടങ്ങളിലെ പോളിംഗ് നിരക്ക്. ആറാം ഘട്ടത്തിലും ബംഗാളില്‍ 80 ശതമാനം കടന്നു.  യുപിയിലാണ് ഏറ്റവും കുറവ്. 54 ശതമാനം മാത്രമാണ് പോളിംഗ്.  ജാര്‍ഖണ്ഡിലും ഹരിയാനയിലും മാത്രം 60 ശതമാനം കടന്നു. വോട്ടിംഗ് മെഷിനെതിരായ വ്യജ പ്രചാരണം വോട്ടര്‍മാരെ പിന്നോട്ടടിച്ചെങ്കില്‍, പ്രതികൂല കാലവസ്ഥയും തിരിച്ചടിയായി. ദില്ലിയിലും , മറ്റ് സംസ്ഥാനങ്ങളിലും നാല്‍പത്തിയഞ്ചും അതിന് മുകളിലുമായിരുന്നു താപനില. ആറാം ഘട്ടവും മോദി സര്‍ക്കാര്‍ തന്നെയെന്ന സൂചനയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് അപകടമാണെന്നും, ജനാധിപത്യം തകര്‍ന്ന് കഴിഞ്ഞെന്നും…

Read More

കൊച്ചി : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അധികൃതർ അറിയിച്ചു.

Read More